Jan 26, 2011

അധ്യാപകര്‍ സെന്‍സസ് ജോലിക്ക്, വിദ്യാര്‍ഥികള്‍ ദുരിതത്തില്‍


കാരക്കുന്ന് : സ്‌കൂള്‍ അധ്യാപകരെ സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിച്ചത് വിദ്യാര്‍ഥികള്‍ക്ക് ദുരിതവും രക്ഷിതാക്കള്‍ക്ക് ആധിയുമായി. കേന്ദ്ര സര്‍ക്കാര്‍ അടുത്ത മാസം മുതല്‍ നടത്തുന്ന സെന്‍സസിനു വേണ്ടിയാണ് അധ്യാപകരെ നിയോഗിച്ചിരിക്കയാണ്. ഫിബ്രവരി അഞ്ചിന് തുടങ്ങുന്ന സെന്‍സസിനാണ് ഡ്യൂട്ടി മാര്‍ച്ച് അഞ്ചിനേ സമാപിക്കൂ. ഇത്രയും ദിവസങ്ങള്‍ രണ്ടും മൂന്നും  
അധ്യാപകരെക്കൊണ്ട് സ്‌കൂള്‍ നടത്തിക്കൊണ്ടുപോകേണ്ട ഗതികേടിലാണ് സ്‌കൂള്‍ അധികൃതര്‍.   സെന്‍സസിന് നിയമിച്ചതറിഞ്ഞ് പി.ടി.എ. കമ്മിറ്റി  എ.ഇ.ഒ.യുടെ പക്കല്‍ പരാതിയുമായിപോയെങ്കിലും  
നിസ്സഹായത പ്രകടിപ്പിക്കുകയാണ് ചെയ്തത്. പാഠപുസ്തകങ്ങള്‍ ലഭ്യമല്ലാതെയും മറ്റ് പലപല കാരണങ്ങള്‍ മൂലം ക്ലാസ് നഷ്ടമായതിനാലും സ്‌കൂളില്‍ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ മുഴുവരും പഠിപ്പിച്ച് കഴിഞ്ഞിട്ടില്ല.. ധാരാളം ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്ന അവസാന യൂണിറ്റുകള്‍ തുറന്നിട്ടുപോലുമില്ല. അതിനിടെ പല സ്കൂളുകളിലും SSLCക്കാര്‍ക്ക് ക്യാമ്പ് എന്ന പേരില്‍ 9 വരെയുള്ള ക്ലാസ്സിന് ദിവസം 2പിരീയഡും ബാക്കി വിശ്രമവുമാണ്.  ഇതിനിടെ ഒരുമാസം സെന്‍സസിന് അധ്യാപകര്‍ പോവുകയും ചെയ്താല്‍ വാര്‍ഷിക പരീക്ഷ അടുത്ത സമയത്ത് എന്തുചെയ്യുമെന്ന് അറിയാതെ പകച്ചുനില്‍ക്കുകയാണ് കുട്ടികളുംരക്ഷിതാക്കളും. ഉന്നതരുടെ മക്കള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ സെന്‍സസും ഇലക്ഷനും ക്ലസ്റ്ററും ബാധിക്കുന്നില്ലല്ലോ. പാവപ്പെട്ടവനെ ആര്‍ക്കു വേണം?  അവനെ ദേശീയ സമ്മതിദായക ദിനാചരണം നടത്തി ആദരിക്കാം. വോട്ടിന്‍റെ കാര്യം മറക്കരുതെന്ന് പുറത്ത് തട്ടി ആശ്വസിപ്പിക്കാം.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom