Jan 1, 2011

അധ്യാപകര്‍ക്ക് ഉയര്‍ന്ന ഗ്രേഡ്

* സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ശതമാനം ശമ്പള വര്‍ധന
* ഏറ്റവും കുറഞ്ഞ വര്‍ധന 1104 രൂപ
* കുറഞ്ഞ ശമ്പളം 8500, കൂടിയത് 59,840
* പെന്‍ഷനില്‍ 12 ശതമാനം വര്‍ധന
* കുറഞ്ഞ പെന്‍ഷന്‍ 4500 രൂപ
* അലവന്‍സുകളില്‍ 40-50 ശതമാനം വര്‍ധന
* എല്‍.ഡി.സി. യോഗ്യത പ്ലസ്ടു
* 1965 കോടിയുടെ അധിക ബാധ്യത
* 2009 ജൂലായ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യം
* അധ്യാപകര്‍ക്ക് ഉയര്‍ന്ന ഗ്രേഡ്
* ഡോക്ടര്‍മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും മികച്ച ആനുകൂല്യം
* പാര്‍ട്ട്‌ടൈം ജീവനക്കാര്‍ക്ക് ശമ്പളസെ്കയില്‍

i¼f¡½oj³ in]mÀi \S¸mIpt¼mÄ A[ym]IÀ¡v h³ t\«w. t{KUpIÄ ]p\xØm]n¨XmWv {it²bamb t\«w. sslkvIqÄ slUvamÌdpsS i¼fkvsIbnen\p Xpeyamb i¼famWv aq¶mas¯ t{KUmbn \nÀtZin¨n«pÅXv.

F«p hÀjw IqSp¶XmWv BZy t{KUv. ss{]adn A[ym]IcpsS BZyt{KUv sslkvIqÄ A[ym]IcpsS XpS¡i¼f¯n\p Xpeyam¡n. aäv cWvSv i¼ft{KUpIfpw DbÀ¯n. ss{]adn slUvamÌÀ¡v KkäUv i¼fkvsIbn in]mÀi sNbvXn«pWvSv.

sslkvIqÄ slUvamÌÀ, FCH, lbÀsk¡³Udn {]n³kn¸Â, UnCH F¶nhcpsS i¼fkvsIbn DbÀ¯n. lbÀsk¡³Udn PqWnbÀ A[ym]IcpsS BZyt{KUv lbÀ sk¡³Udn ko\nbÀ A[ym]IcptSXn\p Xpeyam¡n.

A[ym]IcpsS ]mÀ«vssSw k{¼Zmbw Ahkm\n¸n¡Wsa¶pw \nÀtZiapWvSv. em_v, sse{_dn, sFSn em_pIfpsS NpaXebpÅ A[ym]IÀ¡v {]Xnamkw 200 cq] Aeh³kv \ÂIpw. shmt¡jW lbÀsk¡³Udn {]n³kn¸ÂamÀ¡v 1000 cq]bpw ko\nbÀ A[ym]IÀ¡v (A¡mZanIv slUv) 500 cq]bpw {]tXyI Aeh³kv \ÂIpw.

{]kh¯n\pw inip]cnc£bv¡pambn HcphÀjwhsc Ah[n A\phZn¡m\pÅ Xocpam\w hfscb[nIw t]À¡v {]tbmP\w e`n¡pw. 12,000 h\nXIfmWv hnZym`ymktaJebn tPmen t\m¡p¶Xv. `mcybpsS {]kh¯n\v ]nXrXz Ah[nbpw Ah[n bm{Xm Aeh³kpw aäp Poh\¡msct¸mseXs¶ A[ym]IÀ¡pw e`n¡p¶ B\pIqey§fmWv.

Ignª i¼f¡½oj³ Hgnhm¡nb sslkvIqÄ A[ym]IcpsS aq¶mas¯ t{KUv ]p\xØm]n¨XmWv henb t\«§fnsem¶v. hncan¡Â B\pIqey§fpw hÀ[n¸n¨n«pWvSv. tI{µ\nc¡v A\phZn¡m¯Xpw s]³j³ {]mbw DbÀ¯m¯XpamWv hnaÀiIÀ D¶bn¡p¶ IpdhpIÄ.


തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 1104 രൂപ മുതല്‍ 4490 രൂപവരെ വര്‍ധനയ്ക്ക് ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ശമ്പളത്തില്‍ 10 ശതമാനവും പെന്‍ഷനില്‍ 12 ശതമാനവും വര്‍ധനയ്ക്കാണ് ശുപാര്‍ശ. ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ 2520-ല്‍ നിന്ന് 4500 രൂപയാക്കണം. പ്രായം കൂടുന്തോറും പെന്‍ഷന്‍ കൂടും. അലവന്‍സുകളില്‍ 40 മുതല്‍ 50 ശതമാനം വരെ വര്‍ധനയുണ്ട്. ശമ്പളപരിഷ്‌കരണം നടപ്പാക്കാന്‍ വര്‍ഷം 1965 കോടി അധികം വേണ്ടിവരും.


ഒമ്പതാം ശമ്പളക്കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആര്‍. രാജേന്ദ്രബാബു വെള്ളിയാഴ്ച മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, സര്‍വകലാശാല ജീവനക്കാര്‍ എന്നിവരുടെ ശമ്പളപരിഷ്‌കരണത്തിനുള്ള ശുപാര്‍ശയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.


2009 ജൂലായ് ഒന്നുമുതല്‍ ശമ്പളപരിഷ്‌കരണത്തിന് പ്രാബല്യം നല്‍കണം. 64 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കും.


ഏറ്റവും കുറഞ്ഞ ശമ്പളം 8500 രൂപയാക്കാനാണ് ശുപാര്‍ശ. വര്‍ധന 1104 രൂപ. ഏറ്റവും കൂടിയ ശമ്പളം 59,840 രൂപ. വര്‍ധന 4490 രൂപ. കുറഞ്ഞ ശമ്പളവും കൂടിയ ശമ്പളവും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ മൂന്ന് പുതിയ സെ്കയിലുകള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതോടെ സെ്കയിലുകളുടെ എണ്ണം 27 ആയി. 8500-59,840 എന്ന മാസ്റ്റര്‍ സെ്കയിലാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കുറഞ്ഞ ഇന്‍ക്രിമെന്റ് 230 രൂപ. കൂടിയ ഇന്‍ക്രിമെന്റ് 1200 രൂപ.


സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ് ഇരട്ടിയാക്കണം.വീട്ടുവാടകയില്‍ 40 ശതമാനം വര്‍ധനയുണ്ടാവും. യാത്രാബത്തയും ദിനബത്തയും കൂട്ടണം. അര്‍ഹരായ എല്ലാവര്‍ക്കും റിസ്‌ക് അലവന്‍സ് നല്‍കണം. 15 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവധിക്കാല യാത്രാനുകൂല്യം നല്‍കും. 2400 കിലോമീറ്റര്‍ വരെ യാത്രചെയ്യാം.


പത്തുശതമാനം ഫിറ്റ്‌മെന്റ് അടിസ്ഥാനമാക്കിയാണ് ശമ്പളഫികേ്‌സഷന്‍. കുറഞ്ഞത് 1000 രൂപ. ഓരോ വര്‍ഷത്തെ സര്‍വീസിനും അരശതമാനം വെയിറ്റേജ് കിട്ടും. പരമാവധി വെയിറ്റേജ് 15 ശതമാനമാണ്. ഫിറ്റ്‌മെന്റും വെയിറ്റേജും ചേര്‍ന്ന് 25 ശതമാനം വര്‍ധന. പുതിയ സെ്കയിലിലെ തൊട്ടുമുകളിലുള്ള സ്റ്റേജില്‍ ശമ്പളം നിര്‍ണയിക്കാം. ഗ്രാറ്റുവിറ്റി പരിധി 3.4 ലക്ഷത്തില്‍ നിന്ന് ഏഴുലക്ഷമാക്കി.


കണ്ണട അലവന്‍സ് ആയിരം രൂപയാക്കും. ഓരോ പത്തുവര്‍ഷത്തിലും ഇത് ലഭിക്കും.


ജീവനക്കാര്‍ക്ക് നല്‍കുന്ന ഹയര്‍ഗ്രേഡ് ഉദാരമാക്കിയിട്ടുണ്ട്. 8, 15, 22 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഗ്രേഡ് നല്‍കും. എന്നാല്‍, ആദ്യത്തെ അഞ്ച് സെ്കയിലിലുള്ളവര്‍ക്ക് നാല് ഗ്രേഡുകള്‍ നല്‍കും. 27-ാം വര്‍ഷത്തിലാണ് നാലാം ഗ്രേഡ്.


പെന്‍ഷന്‍കാരുടെ മെഡിക്കല്‍ അലവന്‍സ് 100-ല്‍ നിന്ന് 300 രൂപയാക്കി. വിരമിക്കുമ്പോഴുള്ള ശമ്പളത്തിന്റെ പകുതിയിലധികം പെന്‍ഷന്‍ ഉറപ്പാക്കണം.


പാര്‍ട്ട്‌ടൈം ജീവനക്കാര്‍ക്ക് ഇതാദ്യമായി ശമ്പളസെ്കയിലുകള്‍ നിര്‍ണയിച്ചു. മൂന്നു സെ്കയിലുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 300 രൂപ മുതല്‍ 470 രൂപവരെ ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. ദിവസവേതനക്കാരുടെ ശമ്പളം കൂട്ടാനും ശുപാര്‍ശയുണ്ട്.


എല്‍.ഡി ക്ലര്‍ക്ക്, എല്‍.ഡി. ടൈപ്പിസ്റ്റ് എന്നിവരുടെ അടിസ്ഥാന യോഗ്യത പത്താംക്ലാസ്സില്‍ നിന്ന് പ്ലസ്ടുവാക്കണം; കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാക്കണം എന്നിവയാണ് മറ്റ് ശുപാര്‍ശകള്‍.


സര്‍വകലാശാല ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം സര്‍ക്കാര്‍ ജീവനക്കാരോടൊപ്പം നടപ്പാക്കാനാണ് ശുപാര്‍ശ. എല്ലാ സര്‍വകലാശാലകളിലെയും ശമ്പളം ഏകീകരിക്കും.


പോലീസ്, എകൈ്‌സസ്, ജയില്‍, വനം, അഗ്‌നിശമനസേന, മോട്ടോര്‍ വെഹിക്കിള്‍ തുടങ്ങിയ വകുപ്പുകളിലെ ശമ്പളം ഏകീകരിക്കണം. ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വന്‍വര്‍ധനയ്ക്ക് ശപാര്‍ശയുണ്ട്. സെക്രട്ടേറിയറ്റിലെ ആറ് വകുപ്പുകളില്‍ സ്‌പെഷ്യല്‍ സെക്രട്ടറി തസ്തിക രൂപവത്കരിക്കണം.


സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ പി. മോഹനന്‍പിള്ള, അഡ്വ. പി.വേണുഗോപാലന്‍ നായര്‍ എന്നിവരായിരുന്നു ശമ്പളക്കമ്മീഷനിലെ അംഗങ്ങള്‍.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom