Jan 25, 2011

എടിഎമ്മുകളില്‍ നടത്തുന്ന ഇടപാടുകള്‍ ഫെഡറല്‍ ബാങ്ക് സൗജന്യമാക്കുന്നു

 എടിഎം-ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് മറ്റു ബാങ്കുകളുടെ എടിഎമ്മുകളില്‍ നടത്തുന്ന ഇടപാടുകള്‍ ഫെഡറല്‍ ബാങ്ക് സൗജന്യമാക്കുന്നു. നിലവില്‍ ഏത് ബാങ്കിന്റെ ഇടപാടുകാര്‍ക്കും മറ്റു ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് പ്രതിമാസം അഞ്ച് തവണ മാത്രമേ സൗജന്യമായി പണം പിന്‍വലിക്കാന്‍ കഴിയൂ. പിന്നീടുള്ള ഓരോ ഇടപാടിനും ബാങ്കുകള്‍ 20 രൂപ വരെ ഈടാക്കുന്നുണ്ട്. ഇതാണ് ഫെഡറല്‍ ബാങ്ക് സൗജന്യമാക്കുന്നത്.

ഫെഡറല്‍ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ബാങ്കിന്റെ പുതിയ പദ്ധതി പ്രകാരം ഏതു ബാങ്കിന്റെ എടിഎമ്മില്‍ നിന്നും എത്ര തവണ വേണമെങ്കിലും ചാര്‍ജ് ഒന്നുമില്ലാതെ പണം പിന്‍വലിക്കാവുന്നതാണ്.

ഈ സംവിധാനത്തിലൂടെ ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് രാജ്യത്തെ 80,000ത്തോളം വരുന്ന എടിഎമ്മുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കും. ജനവരി 26ന് ഇത് പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് അറിയിച്ചു. 

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom