Dec 17, 2015

പഞ്ചനടയെപ്പറ്റി വിശദീകരിക്കുക; പെട്ടു.. കുട്ടി മാത്രമല്ല,​ സാറും!

പഞ്ചനട'യിൽ അഞ്ചാം ക്ളാസുകാരന്റെ അറിവ് പരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പിറങ്ങി. സിനിമാ പാട്ടിന്റെ ഓഡിയോ സി.ഡി സഹിതം. പഞ്ചനടയോ?... ചോദ്യം കണ്ട് കുട്ടികൾ ഞെട്ടുമെന്നുറപ്പ്. ഇതുവരെ കേട്ടിട്ടുപോലുമില്ല പാവങ്ങൾ. ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി 18നകം നൃത്ത പരീക്ഷയും നടത്തണമെന്നാണ് ഉത്തരവ്
സിലബസിൽ പുതുതായി ഉൾപ്പെടുത്തിയ കലാവിദ്യാഭ്യാസത്തിന്റെ ഭാഗമായ നൃത്തത്തിലാണ് പഞ്ചനടയുള്ളത് (ശാസ്ത്രീയ നൃത്തത്തിലെ അഞ്ച് ഭാവങ്ങൾ ഒരേസമയം അവതരിപ്പിക്കുന്നതാണ് പഞ്ചനട).​ അദ്ധ്യാപകരും അന്തംവിട്ടിരിക്കുകയാണ്. കാരണം,​ ഈ നട' അറിയാവുന്നവർ അദ്ധ്യാപകർക്കിടയിലുമില്ല! നൃത്താദ്ധ്യാപകരെ നിയമിക്കുകയോ ഈ വിഷയത്തിൽ ക്ളാസ് എടുക്കുകയോ ചെയ്യാതെയാണ് പരീക്ഷ നടത്തുന്നത് നൃത്ത പരീക്ഷയിലെ പഞ്ചനട പരീക്ഷണം ഇനിപ്പറയും വിധമാണ് : വ്യത്യസ്ത ചലച്ചിത്ര ഗാനങ്ങളുടെ ഓഡിയോയും ഗാനശകലങ്ങൾ എഴുതിയ സ്ളിപ്പും അദ്ധ്യാപകൻ കുട്ടിക്ക് നൽകണം. പാട്ടുകൾ ഇനിപ്പറയുന്നവയാണ് : തന്നന്നം താനന്നം താളത്തിലാടി..., കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി..., കായലരികത്ത് വലയെറിഞ്ഞപ്പോൾ..

പഞ്ചനടയിൽ കുട്ടിയുടെ അറിവ്, കൈവിരൽ ഉപയോഗിച്ച് വസ്തുക്കളെ അനുകരിക്കുന്നതിനുള്ള കഴിവ്, താളഗതി മനസിലാക്കാനുള്ള കഴിവ്, പാട്ടിനനുസരിച്ച് താളം പിടിക്കാനുള്ള കഴിവ് എന്നിവയാണ് അദ്ധ്യാപകൻ പരിശോധിക്കേണ്ടത് മറ്റൊരു ചോദ്യം ഇങ്ങനെ,​ വീരവിരാട കുമാരവിഭോ...' എന്ന തിരുവാതിരപ്പാട്ടിന്റെ ആറ് വരി കുട്ടികളെ കേൾപ്പിക്കുക. ഇത് ചർച്ച ചെയ്ത് പത്ത് മിനിട്ടിൽ പരിശീലനം നടത്തി കുട്ടികൾ അവതരിപ്പിക്കണം. നീ, പൂവ്, കണ്ണ്, മാൻ, കോഴി എന്നീ വാക്കുകൾ കൈവിരലുകൾ ഉപയോഗിച്ച് ആശയ അവതരണം നടത്തുക എന്ന ചോദ്യവും നൃത്തം പരീക്ഷയിലുണ്ട്. സർവശിക്ഷാ അഭിയാൻ ആണ് ചോദ്യം തയ്യാറാക്കിയത് കലാവിദ്യാഭ്യാസം (സംഗീതം, നൃത്തം, നാടകം, ചിത്രരചന),​ കായികാരോഗ്യ വിദ്യാഭ്യാസം, പ്രവൃത്തി പഠനം (ഉദാ : പേപ്പർ ക്രാഫ്റ്റ് ) എന്നിവ ഉൾപ്പെടുത്തി എട്ട് പിരീയഡും അനുവദിച്ചാണ് ഈ അദ്ധ്യയന വർഷം സിലബസ് പരിഷ്കരിച്ചത്. അതിവിദഗ്ദ്ധർ പോയിട്ട് അത്യാവശ്യം വിഷയ ബോധമുള്ള അദ്ധ്യാപകരെപ്പോലും നിയമിക്കാൻ അധികൃതർ തയ്യാറായില്ല. അദ്ധ്യാപകരില്ലാത്തതിനാൽ ഈ വിഷയങ്ങൾ തന്നെ മറന്നിരിക്കുകയായിരുന്നു സ്കൂളുകളിൽ. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് 18 ന് സ്കൂൾ പൂട്ടാനിരിക്കെ, 15ന് അതാ വരുന്നു കലാ,​ കായിക പരീക്ഷ നിർബന്ധമായും നടത്തണം എന്നു പറഞ്ഞ് അഡിഷണൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. കുട്ടികളെ വട്ടം ചുറ്റിക്കാനായി ഓരോരോ പരീക്ഷണങ്ങൾ എന്നു പറയുന്നതാവും ശരി. (കേരള കൌമുദി)

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom