Aug 8, 2015
സ്കൂള്‍ ജനാധിപത്യ വേദി
സ്കൂള്‍ ജനാധിപത്യ വേദി എന്നറിയപ്പെടുന്ന സ്കൂള്‍ പാര്‍ലിമെന്റ് ഇലക്‍ഷന്‍ ഈയാഴ്ച കേരളത്തിലെ എല്ലാ സ്കൂളുകളിലും നടക്കുകയാണ്. മിക്ക സ്കൂളുകളിലും സര്‍ക്കാര്‍ സര്‍ക്കുലറുകളും സ്കൂള്‍ പാര്‍ലിമെന്റ് ഇലക്‍ഷന്‍ സംബന്ധിച്ച ബഹുമാനപ്പെട്ട കോടതി നിര്‍ദ്ദേശങ്ങളും പാലിക്കപ്പെടുന്നുണ്ട്. എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന രീതി ഇപ്പോഴും തുടരുന്നുണ്ട് എന്നത് ഖേദകരമാണ്. ഇത്തരം സ്കൂളുകളുടെ നടപടികള്‍ ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. ISM ഇക്കാര്യവും കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
സ്കൂള്‍ പാര്‍ലിമെന്റ് ഇലക്‍ഷന്‍ സംബന്ധിച്ച ബഹുമാനപ്പെട്ട കോടതി നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് click here. ഈവര്‍ഷത്തെ സ്കൂള്‍ പാര്‍ലിമെന്റ് ഇലക്‍ഷന്‍ സര്‍ക്കുലര്‍ click Here
Subscribe to:
Post Comments (Atom)
No comments:
Post a Comment