Jun 18, 2015

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒമ്പതു മുതല്‍ 21 വരെ

         2015-16 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ കലണ്ടര്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. 2015-16 ഹയര്‍ സെക്കന്‍ഡറി വൊക്കേഷണ ല്‍ ഹയര്‍ സെക്കന്‍ഡറി, പത്താംക്ളാസ് പരീക്ഷാ തീയതികളും തീരുമാനിച്ചു. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ 2016 മാര്‍ച്ച് ഒമ്പതിന് ആരംഭിച്ച് 21ന് അവസാനിക്കും.

           ഓണപ്പരീക്ഷകള്‍ ഓഗസ്റ് മൂ ന്നാം വാരത്തിലും ക്രിസ്മസ് പരീ ക്ഷകള്‍ ഡിസംബര്‍ മൂന്നാം വാര ത്തിലും നടക്കും. കൂടാതെ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ളാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ച് ആദ്യ ആഴ്ചയാണ് നടത്തുക. ഫെബ്രുവരി രണ്ടാം വാരത്തിലാണ് എസ്എസ്എല്‍സി മോഡല്‍ പരീ ക്ഷ. സ്കൂളുകളിലും ഹയര്‍ സെക്കന്‍ഡറികളിലും 200 പ്രവൃത്തിദിനവും വിഎച്ച്എസ്ഇയില്‍ 223 പ്രവൃത്തിദിവസമാണ് വിദ്യാഭ്യാസ കലണ്ട റില്‍ പറഞ്ഞിട്ടുള്ളത്. 

    സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരിയില്‍ എറണാകുളത്ത് നടക്കും. ജില്ലാ കലോത്സവങ്ങള്‍ നവംബറിലും സബ്ജില്ലാതല മത്സരങ്ങള്‍ ഒക്ടോബറിലുമാണ് നടത്തേണ്ടത്. 

        സംസ്ഥാന സ്പെഷല്‍ സ്കൂ ള്‍ കലോത്സവം നവംബറില്‍ പത്തനംതിട്ടയില്‍ നടക്കും. സംസ്ഥാന സ്കൂള്‍ കായികമേള നവംബറില്‍ നടത്താനാണ് തീരുമാനം. മാര്‍ച്ച് 31ന് മധ്യവേനല്‍ അവധിക്കായി സ്കൂളുകള്‍ അടക്കും.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom