Jul 3, 2015

ബോധേശ്വരൻ രചിച്ച കേരളഗാനം

   1938-ൽ ബോധേശ്വരൻ രചിച്ച കേരളഗാനം ഐക്യകേരള രൂപവത്കരണശേഷമുള്ള ആദ്യ നിയമസഭയിൽ ആലപിച്ചിരുന്നു. ആകാശവാണിയിലെ ആർട്ടിസ്റ്റുകളായിരുന്ന പറവൂർ സഹോദരിമാർ എന്നറിയപ്പെടുന്ന ശാരദാമണിയും രാധാമണിയുമാണ് ആദ്യ നിയമസഭാ സമ്മേളനത്തിൽ കേരളഗാനം ആലപിച്ചത്. സ്കൂള്‍ അസംബ്ലിയിലും സാസ്‌കാരിക പരിപാടികളിലും ഈ ഗാനം ആലപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ജയജയ കോമള കേരള ധരണി
ജയജയ മാമക പൂജിത ജനനി
ജയജയ പാവന ഭാരത ഹരിണി
ജയജയ ധർമ്മ സമന്വയരമണീ

ജയജയ ജയജയ ജയജയ ജനനി
ജനനി മാമക കേരള ധരണി

ചേരപുരാതനപാവന ചരിതേ

ആര്യകുലോൽക്കടഭാർഗ്ഗവനിരതേ
ദ്രാവിഡപരിവൃഡവനിതേമഹിതേ
ദ്രാവിഡസംസ്കൃതവംശോജ്ജ്വലിതേ

പ്രേമദമാകും പ്രമദവനം താൻ
ശ്യാമളസുന്ദരമെന്നുടെ രാജ്യം
മലയജസുരഭലമാരുതനേൽക്കും
മലയാളം ഹാ മാമകരാജ്യം

പശ്ചിമജലധിതരംഗാവലിതൻ
ഉൽസൃതശീതളശികരസേവ്യം
കുന്ദലതാപരിസേവിതനിലയം
സുന്ദരകേതകഭൂഷിതവലയം

ചന്ദനമണിയും ചാരുകിശോരക -
ബന്ധുരമാകും മലയാളത്തിൻ
തുഞ്ചശുകീകളകണ്ഠനിനാദം
തഞ്ചും മാമക മലയാളത്തിൽ
മാമക മോഹം മാമക ഗേഹം
മാമക നാകം മാമകവിലയം
ജനനീ ജനനീ ജനനീ
To View or hear MP3/Video Click here

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom