Oct 15, 2015

ഒമ്പത്, പത്ത് ക്ളാസുകളില്‍ മിനിമം മാര്‍ക്ക്

   ഒമ്പത്, പത്ത് ക്ളാസുകളില്‍ എഴുത്തു പരീക്ഷയ്ക്ക് കരിക്കുലം കമ്മിറ്റി പ്രത്യേക മിനിമം മാര്‍ക്ക് നിശ്ചയിച്ചു. തുടര്‍മൂല്യനിര്‍ണയം ശക്തിപ്പെടുത്താനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക ഉപസമിതിയെയും നിശ്ചയിച്ചു. ആശാവഹമായ വാര്‍ത്ത. പക്ഷേ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസ്സുകളിയെ അക്കാദമിക നിലവാരം ഉറപ്പു വരുത്താന്‍ സംവിധാനം വേണം. കുട്ടി പന്ത്രണ്ട് വയസ്സുവരെ
എന്തെല്ലാം വിഷയങ്ങളോടു ഇടപെടുന്നു, ഏതെല്ലാം ഭാഷകള്‍ സ്വായത്തമാക്കുന്നു എന്നതു പ്രധാനമാണ്. സ്കൂളുകളിലെ അക്കാദമിക സൌകര്യങ്ങള്‍ ഒരുക്കുന്നതിനു ഊന്നല്‍ നല്‍കണം. സാങ്കേതിക രംഗത്തു കൊടുമുടിയില്‍നില്‍ക്കുന്ന കേരളത്തിന് സ്കൂളില്‍ പഠിക്കുന്ന എണ്ണം തിട്ടപ്പെടുത്തി റേഷ്യോ പ്രകാരമുള്ള അദ്ധ്യാപകരെ നിലനിര്‍ത്താനും ആവശ്യമുള്ളവരെ നിയമിക്കുവാനും വിന്യസിക്കുവാനും സാധിക്കാതെ പോയതു കാരണം വിഷമമനുഭവിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസാവകാശം സംരക്ഷിക്കപ്പെടേണ്ടതാണ്. വിദ്യാഭ്യാസാവകാശം നിയമായുള്ള നമ്മുടെ നാട്ടില്‍ വര്‍ഷത്തില്‍ രണ്ടായിരം രൂപ ഫീസ് വാങ്ങി സര്‍ക്കാര്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു വെന്നറിയുമ്പോള്‍ ലജ്ജിക്കാതിരിക്കാനാവില്ല. അതേ സമയം കുട്ടികളില്ലാതെ വെറുതെ ശമ്പളം വാങ്ങി വാട്സ്ആപ്പില്‍സമയം കളയുന്നവര്‍ അങ്ങനെയും. കണ്ണീരും വിയര്‍പ്പും നനഞ്ഞ പത്തിന്‍റെയും അഞ്ചിന്‍റെയും കടലാസു നോട്ടുകള്‍ പലതവണ എണ്ണി വിറയാര്‍ന്ന കൈകളോടെ നീട്ടുന്ന ഫീസ് വാങ്ങി പിടിഎക്കാരെ ഏല്‍പിച്ചപ്പോള്‍ സത്യം, എന്‍റെ മനസ്സൊന്നു പിടഞ്ഞു പോയി. ആയിരം രൂപ മൈനോരിറ്റി സ്കോളര്‍ഷിപ്പിലൂടെ കിട്ടുമല്ലോ... എന്നാശ്വസിച്ചിരുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാനുള്ള അവസരവും നിഷേധിക്കപ്പെട്ടിരിക്കയാണ്. ഒക്ടോബര്‍ 15, ഇന്നാണ് അവസാന തിയ്യതി. മൈനോരിറ്റി സ്കോളര്‍ഷിപ്പ് അപേക്ഷിക്കാനുള്ള അവസരം ഉണ്ടാക്കിത്തരണം എന്നാവശ്യപ്പെട്ട് വകുപ്പിലെ അധികാരികള്‍ക്ക് നല്‍കിയ ഈമെയിലുകള്‍ക്ക് പോലും ഇതുവരെ മറുപടിയില്ല. സ്കൂളുകളിലും ബി ആര്‍ സികളിലും ഐ ടി @ സ്കൂളുകളിലും വകുപ്പുകളിലും ആളുകളുണ്ട്. നോഡല്‍ഓഫീസര്‍മാര്‍ ഫോണുകള്‍ സ്വീകരിക്കുന്നില്ല. നികുതിപ്പണം, ശമ്പളരൂപത്തില്‍ വാങ്ങി സ്വന്തം കുട്ടികള്‍ക്ക് അന്നമായി കൊടുക്കുന്ന ആരും ചിന്തിക്കേണ്ടതു തന്നെയാണ്. 
(പ്രസിദ്ധീകരണത്തിനല്ല)

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom