Apr 12, 2013

സ്കൂള്‍ അധ്യാപകരുടെ പരിഷ്കരിച്ച ശമ്പളത്തിന്റെ ഉത്തരവിറങ്ങി

 Order GO(P) No.168/2013(147)/Fin Download from here
                             സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, അപ്പര്‍ പ്രൈമറി ക്ളാസുകളിലെ അധ്യാപരുടെ ശമ്പളം പരിഷ്കരണം അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങി.   ഇതുസംബന്ധിച്ചുള്ള ഉത്തരവ് (ജിഒ (പി) നമ്പര്‍ 168- 2013 ആയി ആണ് ഇന്നലെ പുറത്തിറങ്ങിയത്. click here ഹൈസ്കൂള്‍ ഹെഡ്മാസ്റര്‍മാരുടെ പുതുക്കിയ സ്കെയില്‍ 22,360 -37,940 ആണ്. 2004 ലെ പോലെ 2009 ലും എല്ലാ സ്കെയിലുകളും ഒരു മാസ്റ്റര്‍ സ്കെയിലിന്റെ ഭാഗമായതിനാലും മോഡിഫൈഡ് സ്കെയിലുകളുടെയും പ്രീ-മോഡിഫൈഡ് സ്കെയിലുകളുടെയും മിനിമത്തിലും മാക്സിമത്തിലും മാത്രമെ വ്യത്യാസമുള്ളൂ എന്നതിനാലും വിവിധ തസ്തികളില്‍ സര്‍വീസ് കൂടുതലുള്ളവര്‍ക്ക് പ്രസ്തുത തസ്തികയുടെ സ്കെയില്‍ മോഡിഫിക്കേഷന്‍ കൊണ്ട് വര്‍ദ്ധിച്ച ആനുകൂല്യങ്ങലൊന്നും ലഭിക്കുന്നില്ല. സര്‍വ്വിസ് രജിസ്റ്ററിലും സ്പാര്‍ക്കിലുമൊക്കെ അവരുടെ സ്കെയില്‍ മാറ്റിയതായി രേഖപ്പെടുത്തണമെന്നല്ലാതെ മറ്റൊന്നും ചെയ്യേണ്ടതില്ല. 
ഹൈസ്കൂള്‍ അധ്യാപകര്‍: 15,350-25,900. സ്പെഷലിസ്റ് അധ്യാപകരുടെ പുതുക്കിയ സ്കെയില്‍ 13,210- 22,360 എന്നതാണ്. അപ്പര്‍ പ്രൈമറി, ലോവര്‍ പ്രൈമറി അധ്യാപകരുടെ ശമ്പള സ്കെയില്‍ 13,210- 22,360 എന്നായി വര്‍ധിച്ചു.  ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ ഉയര്‍ത്തിയ സ്കെയില്‍: ജൂണിയര്‍ ടീച്ചര്‍ 16980-31360, ഹയര്‍ഗ്രേഡ് 20740-36140, സെലക്ഷന്‍ ഗ്രേഡ് 21240-37040, ടീച്ചര്‍ (സീനിയര്‍) 20740-36140, ഹയര്‍ഗ്രേഡ് 21240-37040, സെലക്ഷന്‍ ഗ്രേഡ് 22360-37940.  നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂണിയര്‍) 16,980- 31,360 എന്നാണു പുതുക്കിയിട്ടുള്ളത്. കഴിഞ്ഞ ശമ്പള കമ്മീഷന്റെ പരിഷ്കരണത്തില്‍ അധ്യാപരുടെ ശമ്പളത്തില്‍ വര്‍ധനവ് ഉണ്ടായില്ലെന്നു കാട്ടി അധ്യാപക സംഘടനയായ കെഎസ്ടിഎഫ് സംസ്ഥാനപ്രസിഡന്റ് സിറിയക് കാവില്‍ ഉള്‍പ്പെടെയുള്ളവര്‍ ധനകാര്യമന്ത്രിക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ധനകാര്യമന്ത്രി ശമ്പളസ്കെയിലില്‍ മാറ്റം വരുത്തുകയായിരുന്നു. 

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom