Apr 22, 2013

എസ്എസ്എല്‍സി പരീക്ഷാഫലം 24 ബുധനാഴ്ച്ച

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ബുധനാഴ്ച്ച പ്രഖ്യാപിക്കും. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം.ഡി. മുരളിയാണ് ഇക്കാര്യമറിയിച്ചത്.  ഇത്ര നേരത്തെ ഫലം പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്.4,79,650 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്.
മുന്‍ വര്‍ഷത്തേക്കാള്‍ 95,50 വിദ്യാര്‍ത്ഥികള്‍ കൂടുതല്‍. 2,600 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.56 കേന്ദ്രങ്ങളിലാണ് ഈ വര്‍ഷം മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. മൂന്ന് സോണുകളായി തിരിച്ചായിരുന്നു മൂല്യനിര്‍ണയം. ഏപ്രില്‍ ആദ്യവാരം ആരംഭിച്ച മൂല്യനിര്‍ണയം കഴിഞ്ഞ ആഴ്ച്ച അവസാനിച്ചിരുന്നു. പതിനായിരത്തോളം അധ്യാപകരെയാണ് മൂല്യനിര്‍ണയത്തിന് നിയോഗിച്ചിരുന്നത്. നാളെ പരീക്ഷാ ബോര്‍ഡ് യോഗം, ഫലം വിലയിരുത്തും. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബായിരിക്കും പരീക്ഷാ ഫലം പ്രഖ്യാപിക്കുക. ഫലമറിയുന്നതിനായി വിപുലമായ ഒരുക്കങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഒരുക്കും. സര്‍ക്കാര്‍ വെബ്‌സൈറ്റിന് പുറമെ മാധ്യമങ്ങളിലൂടേയും ഫലമറിയുന്നതിന് സൗകര്യങ്ങള്‍ ഉണ്ടാകും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26നായിരുന്നു ഫലം പ്രഖ്യാപിച്ചത്.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom