Apr 12, 2013
അധ്യാപക പരിശീലനം ഈ മാസം 16 മുതല്‍
അവധിക്കാല അധ്യാപക പരിശീലനം ഈ മാസം 16 മുതല്‍ മേയ് 28 വരെ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യുഐപി മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിച്ചു. 158 ബ്ളോക്ക് റിസോഴ്സ് കേന്ദ്രങ്ങളിലായി ഒരേസമയം രണ്ട് ബാച്ച് വീതം അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.
ഓരോ ബാച്ചിലും നാല്‍പതോളം അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. അവധിക്കാല അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സറണ്ടര്‍ ഉള്‍പ്പെടെ എല്ലാ ആനുകൂല്യങ്ങളും അനുവദിക്കും. മറ്റു ജില്ലകളില്‍ സ്ഥിരതാമസമുള്ള അധ്യാപകര്‍ക്ക് സൌകര്യപ്രദമായി ജില്ല മാറി പരിശീലനത്തില്‍ പങ്കെടുക്കാം.
Subscribe to:
Post Comments (Atom)
No comments:
Post a Comment