Mar 17, 2013

സിടിഇടി: (CTeT) ഏപ്രില്‍ 16 വരെ അപേക്ഷിക്കാം

സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റ് ടെസ്റ്റ് (സിടിഇടി) 2013 ദേശീയ തലത്തില്‍ ജൂലൈ 28ന് നടക്കും. കേന്ദ്രീയ- നവോദയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ കേന്ദ്ര/സംസ്ഥാന/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന സ്കൂളുകളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലേക്കുള്ള അധ്യാപക നിയമനങ്ങള്‍ക്കാവും ഈ യോഗ്യത പരിഗണിക്കപ്പെടുക. രാവിലെ 10.30 മുതല്‍ 12 വരെ ഒന്നാംപേപ്പറും ഉച്ചയ്ക്കുശേഷം 1.30 മുതല്‍ മൂന്നുവരെ രണ്ടു പേപ്പറുമായിരിക്കും പരീക്ഷ.
മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാര്‍ക്കില്ല. ഡല്‍ഹി ആസ്ഥാനമായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്റെ ആഭിമുഖ്യത്തിലാണ് പരീക്ഷ നടത്തുന്നത്. ഇതിലേക്കുള്ള ഓണ്‍ ലൈന്‍ അപേക്ഷാസമര്‍പ്പണംഏപ്രില്‍ 16 വരെ. വെബ്സൈറ്റ്:www.cbse.nic.inഅല്ലെങ്കില്‍www.ctet.nic.in.. കണ്‍ഫര്‍മേഷന്‍ പേജ് ഏപ്രില്‍ 22 വരെ സ്വീകരിക്കും.


രണ്ട് പേപ്പറുകളാണുള്ളത് സിടിഇടി ജൂലൈ 2013ലെ പരീക്ഷക്കുള്ളത്. ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളിലേക്ക് അധ്യാപക നിയമനത്തിന് പേപ്പര്‍ ഒന്നില്‍ യോഗ്യത നേടണം. സീനിയര്‍ സെക്കന്‍ഡറി/ പ്ലസ്ടു/ തുല്യ പരീക്ഷ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചവര്‍ക്ക് ഇതിന് അപേക്ഷിക്കാം.ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലേക്ക് അധ്യാപക നിയമനത്തിന് യോഗ്യത നേടാന്‍ പേപ്പര്‍ രണ്ട് പാസാകണം. 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കുള്ള ബിരുദധാരികളെയും ബിഎഡുകാരെയുംഇതിന് പരിഗണിക്കും. ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും സിടിഇടി ജൂലൈ 2013ന് അപേക്ഷിക്കാന്‍ അനുവാദമുണ്ട്. പട്ടികജാതി/വര്‍ഗക്കാര്‍ക്കും ഒബിസി, വികലാംഗര്‍ എന്നിവര്‍ക്ക് യോഗ്യതാപരീക്ഷയുടെ മാര്‍ക്കില്‍ അഞ്ചുശതമാനംവരെ ഇളവുണ്ട്. പരീക്ഷാഫീസ് ഓരോ പേപ്പറിനും 500 രൂപ വീതം. രണ്ട് പേപ്പറുകളും എഴുതുന്നവര്‍ 800 രൂപ അടച്ചാല്‍ മതി. പട്ടികജാതി/ വര്‍ഗക്കാര്‍ക്ക് 250 രൂപയും വികലാംഗര്‍ക്ക് 400 രൂപയും മതി. ഡബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈനായോ സിന്‍ഡിക്കറ്റ് ബാങ്കില്‍ സിബിഎസ്ഇ അക്കൗണ്ടിലോ ഫീസ് അടക്കാം.

ബാങ്ക്/ ഇ-പോസ്റ്റാഫീസ് വഴി ഫീസടക്കുന്നവര്‍ കണ്‍ഫര്‍മേഷന്‍ പേജിനോടൊപ്പം സിബിഎസ്ഇക്കുള്ള ചലാന്‍ നല്‍കണം. ഏപ്രില്‍ 22 നകം കിട്ടത്തക്കവണ്ണം The Assistant Secretary (CTET), Central Board of Secondary Education, PS 1-2, Institutional Area, IP Extension, Patparganj, Delhi- 110092എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്.12ഃ9 വലിപ്പമുള്ള കവറില്‍ Application for CTET- July 2013\'  എന്ന് എഴുതി രജിസ്ട്രേഡ് / സ്പീഡ് പോസ്റ്റിലായിരിക്കണം അപേക്ഷ അയക്കേണ്ടത്. കൊറിയറില്‍ അപേക്ഷ സ്വീകരിക്കില്ല. വിശദവിവരങ്ങള്‍www.cbse.nic.in, www.ctet.nic.in വെബ്സൈറ്റുകളില്‍ ലഭിക്കും.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom