Mar 29, 2013

കുടിവെള്ളം, ഫാന്‍ തുടങ്ങിയവ വേണം

 ചീഫുമാര്‍ക്ക് റീ വാല്യവേഷനു നല്‍കുന്ന ചാര്‍ജാണ് നല്‍കേണ്ടത്, എക്സാമിനറുടെ പകുതി നിരക്കല്ല            

2013ലെ നിരക്ക് മനസ്സിലാക്കുന്നതിന് ഇവിടെ ക്ലിക് ചെയ്യുക. 
കൊടുംവേനല്‍ പരിഗണിച്ച് 66 മൂല്യനിര്‍ണയ ക്യാമ്പുകളിലും  കുടിവെള്ളം, ഫാന്‍ തുടങ്ങിയവയും പാലക്കാടുപോലെ കഠിനമായ ചൂടുള്ള ജില്ലകളിലെ ക്യാമ്പുകളില്‍ എയര്‍കൂളറ്‍ അടക്കമുള്ള  അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുള്ള ആവശ്യം ശക്തമാണ്. കഴിഞ്ഞ വര്‍ഷം തന്നെ മലപ്പുറം ജില്ലയിലെ പല ക്യാമ്പുകളിലും അധികാരികള്‍ സന്ദര്‍ശിച്ച്  കുടിവെള്ളം, ഫാന്‍ തുടങ്ങിയവ ഉടന്‍ ഏര്‍പ്പെടുത്തുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാള്‍ അതുണ്ടായില്ല. ആവശ്യത്തിന് എക്സാമിനര്‍മാരെ നിയമിക്കാതെ  കിട്ടിയവരെ ഉപയോഗിച്ച് ധൃതിയില്‍ മൂന്നും നാലും കെട്ട് ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തി കുട്ടികളുടെ ഭാവി പന്താടാനിടയാക്കരുത്. രണ്ടര മണിക്കൂര്‍ വീതമുള്ള ഓരോ സെഷനുകളില്‍ ഒരു കുട്ടിയുടെ ഭാവി നിര്‍ണയിക്കുന്ന പേപ്പര്‍ വാല്യുവേഷനു ലഭിക്കുന്നത് കേവലം 8-10 മിനിറ്റുകളാണ്.  അപ്പോഴാണ് ആവശ്യത്തിന് എക്സാമിനര്‍മാരെ നിയമിക്കാതെ മുന്നും ചിലപ്പോള്‍ നാലു കെട്ടുവരെ  മൂല്യനിര്‍ണയം നടത്തേണ്ടിവരുന്നത്. എസ്.എസ്.എല്‍.സി.ക്ക് 80 മാര്‍ക്കുള്ള വിഷയങ്ങള്‍ക്ക് പേപ്പര്‍ ഒന്നിന് 15 രൂപയും 40 മാര്‍ക്കിന്‍റതിന് 10 രൂപയും  ചീഫുമാരുടെ വേതനവും  വര്‍ധിപ്പിക്കണം. ചീഫുമാര്‍ക്ക് റീ വാല്യവേഷനു നല്‍കുന്ന ചാര്‍ജാണ് നല്‍കേണ്ടത്, എക്സാമിനറുടെ പകുതി നിരക്കല്ല. 
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom