Mar 5, 2013

അധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടിച്ചുരുക്കി.

              2010ല്‍ സെന്‍സസ് ഡ്യൂട്ടി ചെയ്ത അധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടിച്ചുരുക്കി.  Download Circular from here ഉത്തരവിന് മുന്‍കാലപ്രാബല്യമുള്ളതിനാല്‍ പണം വാങ്ങിയ അധ്യാപകര്‍ അത് തിരികെ അടക്കണം. അതേസമയം പുതിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് ഭരണ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ അറിയിച്ചു. 24 ദിവസമായിരുന്ന അധ്യാപകരുടെ ലീവ് സറണ്ടര്‍ എട്ട് ദിവസമാക്കി ചുരുക്കിയാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. 2010 ഏപ്രില്‍ 30ന് ഇറങ്ങിയ ഉത്തരവിനെതിരെ അന്ന് അധ്യാപക സംഘടനകള്‍ സെന്‍സസ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരെ സമീപിച്ച് അനുകൂല നിര്‍ദേശം സമ്പാദിച്ചിരുന്നു. തുടര്‍ന്ന് അവധി അര്‍ഹതപ്പെട്ട അധ്യാപകര്‍ക്ക ലീവ് സറണ്ടര്‍ ചെയ്യാന്‍ അനുമതി കിട്ടി.
എന്നാല്‍ സെന്‍സസ് ഡ്യൂട്ടി ചെയ്യുന്ന മറ്റുള്ള ജീവനക്കാര്‍ക്കില്ലാത്ത ആനുകൂല്യം അധ്യാപകര്‍ക്ക് മാത്രം നല്‍കേണ്ടെന്ന തീരുമാനം, ധനകാര്യ വകുപ്പ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലെടുത്തതാണ് പ്രശ്നത്തിനുകാരണം. അതേസമയം പുതിയ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. നിയമപരമായി നേരിടാനും അധ്യാപക സംഘടനകള്‍ ആലോചിക്കുന്നുണ്ട്.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom