Mar 3, 2013

എന്തുകൊണ്ട്?

SSLC ക്ക് full A+ കിട്ടിയ എത്ര കുട്ടികള്‍ എനിക്ക് ഒരു ഹൈസ്കൂള്‍ അദ്ധ്യാപകനാകണം എന്നു താത്പര്യപ്പെടും? ആരും ആഗ്രഹിക്കുന്നില്ല എന്നാണ് എന്റെ മക്കളെ നിരീക്ഷിക്കുമ്പോള്‍ എനിക്ക് കാണാനാവുന്നത്. ആകര്‍ഷകമല്ലാത്ത ഒരു ജോലിയായി മാറാന്‍ കാരണമായത് എന്തായിരിക്കും എന്ന് അന്വേഷിക്കുന്ന ആര്‍ക്കും ഇത് ബോധ്യമാവും. സാമ്പത്തികമാണ് ജോലിയുടെ പ്രധാന ആകര്‍ഷണം പിന്നീട് മാത്രമാണ് അതു വഴിയുണ്ടാകുന്നത് മാന്യത(സ്റ്റാറ്റസ്). ഒരേ ജോലി, ജീവിതശൈലിയായി മാറുന്നതും കാരണമാണ്. LGS യില്‍ ജോലിയില്‍ പ്രവേശിച്ചയാള്‍ Sub Collector വരെയെത്തി പിരിയുന്നതും ജോലി തുടങ്ങിയ ദിവസം മുതല്‍ പിരിയുന്നതു വരെ മാഷായിരിക്കുന്നതും   ഈ കുട്ടികള്‍ കാണുന്നുണ്ട്. ആഗ്രഹിച്ച ജോലി ലഭിക്കാത്ത കുറേ അസംതൃപ്തരുടെ കൂട്ടമാണോ അദ്ധ്യാപക സമൂഹം!!!!

3 comments:

Zain said...

We have to consider and analyze reasons properly.

MALAPPURAM SCHOOL NEWS said...

മൊത്തത്തില് കുഴപ്പമുണ്ട് എന്ന് എല്ലാവര്ക്കും സമ്മതിക്കേണ്ടി വരും.
മാന്യത ലഭിക്കാന്‍...
ഡോക്ടര്ക്കും അദ്ധ്യാപകനും ഒരേ ശമ്പളമായാല് അദ്ധ്യാപകനാവാന് A+ കാര് വരും. ഗവേഷണാത്മകമായ ബോധനതന്ത്രങ്ങള് ചര്ച്ച ചെയ്യപ്പെടും.

vithavan said...

അദ്ധ്യാപനം മഹത്തരം പക്ഷേ ഇന്നത്തെ സമൂഹത്തില്‍ പദവിയും പണവും പ്രധാനമാണ് ഉന്നത ബിരുദമുണ്ടെങ്കിലും അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഇന്നു അനവധി നിയമങ്ങളുടെ ഊരാ കുരുക്കിലാണ് എന്നാല്‍ 12-)0 ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ക്ലര്‍ക്ക് അനവധി പ്രമോഷനുകള്‍ സര്‍വീസ് കാലത്ത് ലഭിക്കുന്നു പിന്നെ ശംബളം പറയുകയും വേണ്ട

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom