Mar 13, 2013
പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക തന്നെ വേണം
എസ്.എസ്.എല്‍.സി പരീക്ഷാഡ്യൂട്ടിക്ക് എട്ടുകിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള സ്‌കൂളുകളിലേക്ക് പോകുന്ന അധ്യാപകര്‍ക്ക് ഡി.എ. അനുവദിക്കണം. ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ക്ലാര്‍ക്ക് എന്നിവര്‍ക്ക് ഒരു ഡി.എക്ക് തുല്യമായ സംഖ്യയും അസി.സൂപ്രണ്ടുമാര്‍ക്ക് ഹാഫ് ഡി.എയും തികച്ചും ന്യായമാണ്. ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ആയി ജോലി ചെയ്യേണ്ടിവരുന്നവര്‍ കാലത്ത് 9 മണി മുതല്‍ 6 മണി വരെ ജോലി ചെയ്യേണ്ടി വരുന്നുണ്ട്. കാലത്ത് 9മണിക്ക് തലേ ദിവസത്തെ ഉത്തരക്കെട്ട് അയക്കാനായി വാച്ച്മാനെ വിടുതല്‍ ചെയ്യുന്നതിനാണിത്. ചേദ്യപേപ്പര്‍ സെന്ററുകളില്‍ എത്തിക്കുന്ന അതേ രീതിയില്‍ ഉത്തരക്കെട്ടുകള്‍ ശേഖരിച്ച് വാല്യുവേഷന്‍ കേന്ദ്രത്തിലേക്ക് ഒരുമിച്ച് അയക്കാന്‍ ഡിഇഒ തലത്തില്‍ സംവിധാനമുണ്ടാക്കിയാല്‍ വാച്ച്മാനെ ഒഴിവാക്കിയും തപാല്‍ കൂലിയും ലാഭിക്കാം. ചീഫ് സൂപ്രണ്ട്,(64) ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്,(54) ക്ലാര്‍ക്ക് (38) എന്നിങ്ങനെയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന പ്രതിഫലം. ഇത് അന്യ സ്കൂളിലേക്കുള്ള യാത്രക്ക് പോലും തികയില്ല. ഇതേസ്കൂളില്‍ ഹയര്‍സെക്കന്‍ഡറി ഡ്യൂട്ടി എടുക്കുന്ന അസി.സൂപ്രണ്ടുമാര്‍ക്ക് ലഭിക്കുന്ന തുക എസ്.എസ്.എല്‍.സി ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ക്ലാര്‍ക്ക് എന്നിവര്‍ക്ക് കിട്ടുന്ന തുകയില്‍ വലിയ അന്തരമുണ്ട്. പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക തന്നെ വേണം.
Subscribe to:
Post Comments (Atom)
No comments:
Post a Comment