Mar 29, 2013
കുടിവെള്ളം, ഫാന്‍ തുടങ്ങിയവ വേണം
2013ലെ നിരക്ക് മനസ്സിലാക്കുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.
കൊടുംവേനല്‍ പരിഗണിച്ച് 66 മൂല്യനിര്‍ണയ ക്യാമ്പുകളിലും കുടിവെള്ളം, ഫാന്‍ തുടങ്ങിയവയും പാലക്കാടുപോലെ കഠിനമായ ചൂടുള്ള ജില്ലകളിലെ ക്യാമ്പുകളില്‍ എയര്‍കൂളറ്‍ അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുള്ള ആവശ്യം ശക്തമാണ്. കഴിഞ്ഞ വര്‍ഷം തന്നെ മലപ്പുറം ജില്ലയിലെ പല ക്യാമ്പുകളിലും അധികാരികള്‍ സന്ദര്‍ശിച്ച് കുടിവെള്ളം, ഫാന്‍ തുടങ്ങിയവ ഉടന്‍ ഏര്‍പ്പെടുത്തുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാള്‍ അതുണ്ടായില്ല. ആവശ്യത്തിന് എക്സാമിനര്‍മാരെ നിയമിക്കാതെ കിട്ടിയവരെ ഉപയോഗിച്ച് ധൃതിയില്‍ മൂന്നും നാലും കെട്ട് ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തി കുട്ടികളുടെ ഭാവി പന്താടാനിടയാക്കരുത്. രണ്ടര മണിക്കൂര്‍ വീതമുള്ള ഓരോ സെഷനുകളില്‍ ഒരു കുട്ടിയുടെ ഭാവി നിര്‍ണയിക്കുന്ന പേപ്പര്‍ വാല്യുവേഷനു ലഭിക്കുന്നത് കേവലം 8-10 മിനിറ്റുകളാണ്. അപ്പോഴാണ് ആവശ്യത്തിന് എക്സാമിനര്‍മാരെ നിയമിക്കാതെ മുന്നും ചിലപ്പോള്‍ നാലു കെട്ടുവരെ മൂല്യനിര്‍ണയം നടത്തേണ്ടിവരുന്നത്. എസ്.എസ്.എല്‍.സി.ക്ക് 80 മാര്‍ക്കുള്ള വിഷയങ്ങള്‍ക്ക് പേപ്പര്‍ ഒന്നിന് 15 രൂപയും 40 മാര്‍ക്കിന്‍റതിന് 10 രൂപയും ചീഫുമാരുടെ വേതനവും വര്‍ധിപ്പിക്കണം. ചീഫുമാര്‍ക്ക് റീ വാല്യവേഷനു നല്‍കുന്ന ചാര്‍ജാണ് നല്‍കേണ്ടത്, എക്സാമിനറുടെ പകുതി നിരക്കല്ല. Mar 28, 2013
ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ഗുണഭോക്താക്കളുടെ ലിസ്റ്റ്
ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്കോളര്‍ഷിപ്പ് തുക സ്ഥാപനങ്ങളുടെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണ്. ലിസ്റ്റിനു മുകളിലായി രേഖപ്പെടുത്തിയിരിക്കുന്ന അക്കൌണ്ട് നമ്പര്‍ ശരിയാണെന്ന് പ്രധാനാധ്യാപകര്‍ ഉറപ്പുവരുത്തേണ്ടതാണ്. വിതരണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ വായിച്ചതിനു ശേഷം മാത്രം തുക വിതരണം നടത്തേണ്ടതാണ്. ഗുണഭോക്താക്കളുടെ ലിസ്റ്റ് ഇവിടെ ക്ലിക് ചെയ്യുക.
Mar 23, 2013
ഉത്തരസൂചിക നല്‍കുന്നതിനാല്‍ വിഷയം മാറിയാലും മാര്‍ക്കിടാന്‍ പ്രയാസമുണ്ടാകില്ല.
അദ്ധ്യാപകര്‍ക്ക് അഞ്ചുദിവസത്തെ അവധിക്കാല പരിശീലനം സര്‍ക്കുലര്‍
എസ്.എസ്.എല്‍.സി പരീക്ഷാപേപ്പര്‍ മൂല്യനിര്‍ണയത്തിന് തങ്ങള്‍ പഠിപ്പിക്കാത്ത വിഷയങ്ങളുടെ പേപ്പര്‍ നോക്കാന്‍ അധ്യാപകരെ നിയമിക്കുന്നത് അധ്യാപകരിലും വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ആശങ്ക പരത്തുന്നു.ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കുന്ന മൂല്യനിര്‍ണയക്യാമ്പിലേക്കാണ് ഫിസിക്‌സ് അധ്യാപകരെ കെമിസ്ട്രി ഉത്തരപ്പേപ്പര്‍ നോക്കാനും മറിച്ചുമെല്ലാം നിയമിച്ചുകൊണ്ട് ഉത്തരവ് വന്നിട്ടുള്ളത്.സാധാരണ അധ്യാപകന്‍ പഠിപ്പിക്കുന്ന വിഷയംകൂടി ഉള്‍പ്പെടുത്തി പ്രധാനാധ്യാപകന്‍ ഡി.ഇ.ഒ മുഖേന അയയ്ക്കുന്ന പട്ടികപ്രകാരം അതത് അധ്യാപകരെത്തന്നെയാണ് ആ വിഷയങ്ങളുടെ പേപ്പര്‍ നോക്കാന്‍ നിശ്ചയിച്ചിരുന്നത്.Mar 19, 2013
STATE LEVEL NTSE RESULT 2013
Candidates with the following Roll Numbers for the Kerala State Level NTSE for class X conducted on 18.11.2012 are selected to appear for the National Talent Search Examination 2013. The admission card and other details including the centre of the examination,will be sent to the selected candidates directly by the NCERT New Delhi. The National Level NTS Examination will be conducted on 12.05.2013. The result is be in Click Here
Mar 17, 2013
സിടിഇടി: (CTeT) ഏപ്രില്‍ 16 വരെ അപേക്ഷിക്കാം
സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റ് ടെസ്റ്റ് (സിടിഇടി) 2013 ദേശീയ തലത്തില്‍ ജൂലൈ 28ന് നടക്കും. കേന്ദ്രീയ- നവോദയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ കേന്ദ്ര/സംസ്ഥാന/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന സ്കൂളുകളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലേക്കുള്ള അധ്യാപക നിയമനങ്ങള്‍ക്കാവും ഈ യോഗ്യത പരിഗണിക്കപ്പെടുക. രാവിലെ 10.30 മുതല്‍ 12 വരെ ഒന്നാംപേപ്പറും ഉച്ചയ്ക്കുശേഷം 1.30 മുതല്‍ മൂന്നുവരെ രണ്ടു പേപ്പറുമായിരിക്കും പരീക്ഷ.
Master Trainers of lT@ School Project
Re-attachment of Master Trainers of lT@ School Project with concerned District offices of the Project. Order No.NEP(3) Download from here
Mar 16, 2013
ഏരിയ ഇന്റസീവ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയ 35 സ്കൂളുകളിലെ 238 ജീവനക്കാര്‍ക്ക് കെ.ഇ.ആര്. -കെ.എസ്.ആര്‍ ബാധകമാക്കി ഉത്തരവ് വന്നു.
കേന്ദ്രാവിഷ്കൃത പദ്ധതിയായഏരിയ ഇന്റസീവ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് തുടങ്ങിയതും ഇപ്പോള്‍ പ്രവര്‍ത്തിവരുന്നതുമായ 35 സ്കൂളുകളിലെ 238 ജീവനക്കാര്‍ക്ക് 16-01-2013 മുതല്‍ കെ.ഇ.ആര്. -കെ.എസ്.ആര്‍ ബാധകമാക്കി ഉത്തരവ് വന്നു. 16-01-2003 മുതല്‍ 31-05-2012 വരെയുള്ള കാലയളവ് നോഷണല്‍ സര്‍വീസായി കണക്കാക്കി ശമ്പള കുടിശ്ശിക ഒഴികെയുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുന്നതോടൊപ്പം 01-0602012 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പണമായി നല്‍കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. clickhere
Mar 13, 2013
പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക തന്നെ വേണം
എസ്.എസ്.എല്‍.സി പരീക്ഷാഡ്യൂട്ടിക്ക് എട്ടുകിലോമീറ്ററില്‍ കൂടുതല്‍ ദൂരമുള്ള സ്‌കൂളുകളിലേക്ക് പോകുന്ന അധ്യാപകര്‍ക്ക് ഡി.എ. അനുവദിക്കണം. ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ക്ലാര്‍ക്ക് എന്നിവര്‍ക്ക് ഒരു ഡി.എക്ക് തുല്യമായ സംഖ്യയും അസി.സൂപ്രണ്ടുമാര്‍ക്ക് ഹാഫ് ഡി.എയും തികച്ചും ന്യായമാണ്. ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ആയി ജോലി ചെയ്യേണ്ടിവരുന്നവര്‍ കാലത്ത് 9 മണി മുതല്‍ 6 മണി വരെ ജോലി ചെയ്യേണ്ടി വരുന്നുണ്ട്. കാലത്ത് 9മണിക്ക് തലേ ദിവസത്തെ ഉത്തരക്കെട്ട് അയക്കാനായി വാച്ച്മാനെ വിടുതല്‍ ചെയ്യുന്നതിനാണിത്. ചേദ്യപേപ്പര്‍ സെന്ററുകളില്‍ എത്തിക്കുന്ന അതേ രീതിയില്‍ ഉത്തരക്കെട്ടുകള്‍ ശേഖരിച്ച് വാല്യുവേഷന്‍ കേന്ദ്രത്തിലേക്ക് ഒരുമിച്ച് അയക്കാന്‍ ഡിഇഒ തലത്തില്‍ സംവിധാനമുണ്ടാക്കിയാല്‍ വാച്ച്മാനെ ഒഴിവാക്കിയും തപാല്‍ കൂലിയും ലാഭിക്കാം. ചീഫ് സൂപ്രണ്ട്,(64) ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്,(54) ക്ലാര്‍ക്ക് (38) എന്നിങ്ങനെയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന പ്രതിഫലം. ഇത് അന്യ സ്കൂളിലേക്കുള്ള യാത്രക്ക് പോലും തികയില്ല. ഇതേസ്കൂളില്‍ ഹയര്‍സെക്കന്‍ഡറി ഡ്യൂട്ടി എടുക്കുന്ന അസി.സൂപ്രണ്ടുമാര്‍ക്ക് ലഭിക്കുന്ന തുക എസ്.എസ്.എല്‍.സി ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ക്ലാര്‍ക്ക് എന്നിവര്‍ക്ക് കിട്ടുന്ന തുകയില്‍ വലിയ അന്തരമുണ്ട്. പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക തന്നെ വേണം.
Mar 9, 2013
SSLC സൂപ്പര്‍വിഷന്‍ ഡ്യൂട്ടി
- SSLC സൂപ്പര്‍വിഷന്‍ ഡ്യൂട്ടി കൂലിയില്‍ വര്‍ദ്ധന. വിവരമറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക.
- SSLC പരീക്ഷയെ സംബന്ധിച്ചുള്ള പത്രക്കുറിപ്പ് ഡൌണ്‍ലോഡ് ചെയ്തു വെക്കുക Click here
Mar 7, 2013
ഐ.ടി പ്രാക്റ്റ്ക്കല്‍ മാര്‍ച്ച് 7 മുതല്‍ മാര്‍ച്ച് 30 വരെ
എട്ട്, ഒമ്പത് ക്ലാസ്സുകളിലെ ഐ.ടി പ്രാക്റ്റ്ക്കല്‍ മാര്‍ച്ച് 7 മുതല്‍ മാര്‍ച്ച് 30 വരെ നടത്തുമായിരിക്കും. മാര്‍ച്ച് 8 വരെയാണ് SSLC IT പരീക്ഷ നിശ്ചയിച്ചിരുന്നത്. അതു കഴിഞ്ഞ് SSLC പരീക്ഷ മാര്‍ച്ച് 11 ന് ആരംഭിക്കുന്നു. നിലവില്‍ അദ്ധ്യാപകര്‍ ഹയര്‍ സെക്കണ്ടറി, SSLC പരീക്ഷ ഡ്യൂട്ടിയിലാണ്. ഒരു മണിക്കൂര്‍ വീതമുള്ള പരീക്ഷയാണ് 8,9 ക്ലാസ്സുകളില്‍ നടത്തുന്നത്. എട്ട് ഒമ്പത് ക്ലാസ്സുകളിലെ ആനുവല്‍ ഐടി പരീക്ഷാ സര്‍ക്കുലര്‍ "Download സര്‍ക്കുലര്‍ "
Mar 5, 2013
അധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടിച്ചുരുക്കി.
2010ല്‍ സെന്‍സസ് ഡ്യൂട്ടി ചെയ്ത അധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടിച്ചുരുക്കി. Download Circular from here ഉത്തരവിന് മുന്‍കാലപ്രാബല്യമുള്ളതിനാല്‍ പണം വാങ്ങിയ അധ്യാപകര്‍ അത് തിരികെ അടക്കണം. അതേസമയം പുതിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് ഭരണ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ അറിയിച്ചു. 24 ദിവസമായിരുന്ന അധ്യാപകരുടെ ലീവ് സറണ്ടര്‍ എട്ട് ദിവസമാക്കി ചുരുക്കിയാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. 2010 ഏപ്രില്‍ 30ന് ഇറങ്ങിയ ഉത്തരവിനെതിരെ അന്ന് അധ്യാപക സംഘടനകള്‍ സെന്‍സസ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരെ സമീപിച്ച് അനുകൂല നിര്‍ദേശം സമ്പാദിച്ചിരുന്നു. തുടര്‍ന്ന് അവധി അര്‍ഹതപ്പെട്ട അധ്യാപകര്‍ക്ക ലീവ് സറണ്ടര്‍ ചെയ്യാന്‍ അനുമതി കിട്ടി.
Mar 3, 2013
എന്തുകൊണ്ട്?
SSLC ക്ക് full A+ കിട്ടിയ എത്ര കുട്ടികള്‍ എനിക്ക് ഒരു ഹൈസ്കൂള്‍ അദ്ധ്യാപകനാകണം എന്നു താത്പര്യപ്പെടും? ആരും ആഗ്രഹിക്കുന്നില്ല എന്നാണ് എന്റെ മക്കളെ നിരീക്ഷിക്കുമ്പോള്‍ എനിക്ക് കാണാനാവുന്നത്. ആകര്‍ഷകമല്ലാത്ത ഒരു ജോലിയായി മാറാന്‍ കാരണമായത് എന്തായിരിക്കും എന്ന് അന്വേഷിക്കുന്ന ആര്‍ക്കും ഇത് ബോധ്യമാവും. സാമ്പത്തികമാണ് ജോലിയുടെ പ്രധാന ആകര്‍ഷണം പിന്നീട് മാത്രമാണ് അതു വഴിയുണ്ടാകുന്നത് മാന്യത(സ്റ്റാറ്റസ്). ഒരേ ജോലി, ജീവിതശൈലിയായി മാറുന്നതും കാരണമാണ്. LGS യില്‍ ജോലിയില്‍ പ്രവേശിച്ചയാള്‍ Sub Collector വരെയെത്തി പിരിയുന്നതും ജോലി തുടങ്ങിയ ദിവസം മുതല്‍ പിരിയുന്നതു വരെ മാഷായിരിക്കുന്നതും ഈ കുട്ടികള്‍ കാണുന്നുണ്ട്. ആഗ്രഹിച്ച ജോലി ലഭിക്കാത്ത കുറേ അസംതൃപ്തരുടെ കൂട്ടമാണോ അദ്ധ്യാപക സമൂഹം!!!!
Mar 1, 2013
പരീക്ഷകള്‍ അനിശ്ചിതത്വത്തിലാക്കി
Annual Examination -Invigilator duty Download this from here
പതിവിനു വിരുദ്ധമായി ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ നേരത്തെ നടത്തുന്നത് പൊതു വിദ്യാഭ്യാസ മേഖലയിലെ പരീക്ഷകളെ താളം തെറ്റിക്കുമെന്ന് അദ്ധ്യാപകസമൂഹം കുറ്റപ്പെടുത്തി. ഒന്നുമുതല്‍ ഒമ്പതുവരെയുളള ക്ലാസുകളിലെ പരീക്ഷകള്‍ മാര്‍ച്ച് നാലിന് തുടങ്ങും. ഈ പരീക്ഷ നടത്തേണ്ട അധ്യാപകര്‍ക്ക് ഹയര്‍ സെക്കണ്ടറി പരീക്ഷാ ചുമതലയും നല്‍കിയിരിക്കുകയാണ്.എട്ടുവരെ പഠിപ്പിക്കുന്നവരെ മറ്റ് ജോലിക്ക് നിയോഗിക്കരുതെന്നാണ് വിദ്യാഭ്യാസ അവകാശ നിയമവ്യവസ്ഥ. പ്രൈമറി,ഹൈസ്‌ക്ക്ൂള്‍ അധ്യാപകരെ നിര്‍ബന്ധിച്ച് ഹയര്‍ സെക്കണ്ടറി പരീക്ഷയ്ക്കു നിയോഗിച്ചാല്‍ അതിനെ നേരിടുമെന്നും മുന്നറിയിപ്പ് നല്‍കി. അധ്യാപകര്‍ക്ക് ഹയര്‍ സെക്കണ്ടറി പരീക്ഷാ ചുമതല സംബന്ധിച്ച് ഉത്തരവ് കാണുക. Click here ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഡ്യൂട്ടിക്ക് നിയമിതരായ മുഴുവന്‍ അദ്ധ്യാപകരെയും ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ വിടുതല്‍ ചെയ്യണം. നിയമനം ലഭിച്ച ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകരുടെ സേവനം ഒഴിവാക്കി, ഹൈസ്കൂള്‍/പ്രൈമറി അദ്ധ്യാപകരെ പരീക്ഷാഡ്യൂട്ടിക്ക് നിയോഗിക്കുവാന്‍ ഒരു കാരണവശാലും പാടുള്ളതല്ല. കുട്ടിക്കുരങ്ങന്‍മാര്‍ ചുടുചോറ് വാരേണ്ട കാര്യമില്ല. ഹൈസ്കൂള്‍/പ്രൈമറി അദ്ധ്യാപകര്‍ ഇക്കാര്യം ശ്രദ്ധിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും വേണം.
Subscribe to:
Posts (Atom)