Dec 31, 2012
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പ്രതിജ്ഞ
ഇന്ന് (ജനുവരി ഒന്ന്) സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പ്രത്യേക പ്രതിജ്ഞയും അസംബ്ളിയും നടത്തും. സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്താനാണിതെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു. രാവിലെ പത്തിന് കേരളത്തിലെ ഇരുപതിനായിരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ ഇതില്‍ ഭാഗഭാക്കാകും. Click
here to download the NotificationClick
here to download Pledge
Dec 20, 2012
ഹിന്ദി സ്കോളര്‍ഷിപ്പ്
2012 മാര്‍ച്ചില്‍ പ്ളസ്ടു സംസ്ഥാന സിലബസില്‍ പഠിച്ച് 60 ശതമാനം മാര്‍ക്കോടുകൂടി ആദ്യ അവസരത്തില്‍ തന്നെ പാസായശേഷം ബി.എ./ബി.എസ്.സി./ബി.കോം കോഴ്സിന് ഒന്നാം വര്‍ഷം പ്രവേശനം നേടിയവരില്‍ നിന്നും ബിരുദ പരീക്ഷ 60 ശതമാനം മാര്‍ക്കോടുകൂടി പാസായ ശേഷം ബിരുദാനന്തര കോഴ്സുകള്‍ക്ക് സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റിലും ഈ വര്‍ഷം പ്രവേശനം നേടിയവരില്‍ നിന്നും 2012-13 വര്‍ഷത്തേക്കുള്ള ഹിന്ദി സ്കോളര്‍ഷിപ്പിനുളള പുതിയ അപേക്ഷ ഓണ്‍ലൈന്‍വഴി ക്ഷണിച്ചു. ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം അഹിന്ദി സംസ്ഥാനങ്ങളില്‍ ഹിന്ദി പ്രചരിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ സ്കോര്‍ളര്‍ഷിപ്പാണ് ഇത്. അപേക്ഷകള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളര്‍ഷിപ്പ് വെബ്സൈറ്റ് ഇവിടെ ലിങ്കില്‍ ക്ളിക്ക് ചെയ്ത് ഡിസംബര്‍ 18 മുതല്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
Dec 18, 2012
Income Tax
ഡിസംബര്‍ മാസത്തെ ശമ്പളവും വാങ്ങി അടിച്ചു തീര്‍ക്കുന്നത് കാണുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്. ഇനി രണ്ട് മാസത്തെ ശമ്പളമേ ഉള്ളൂ ടാക്സിന് കണക്കൊപ്പിക്കാന്‍ . കൂട്ടിയും കിഴിച്ചും ടാക്സ് കൊടുക്കാതിരിക്കുവാനുള്ള പണി നോക്കാന്‍ .5 ലക്ഷമെങ്കില്‍ റിട്ടേണ്‍ നിര്‍ബന്ധമാ. കളി നടക്കില്ല. സുധീര്‍ സാര്‍പറഞ്ഞു- തുടങ്ങാം ഇവിടേ ക്ലിക്കുക
Dec 15, 2012
സ്റേറ്റ് എലിജിബിലിറ്റി ടെസ്റിന്റെ (സെറ്റ്) ഫലം പ്രസിദ്ധീകരിച്ചു.
സെപ്തംബര്‍ 30 ന് നടത്തിയ സ്റേറ്റ് എലിജിബിലിറ്റി ടെസ്റിന്റെ (സെറ്റ്) വിജയിച്ച മുഴുവന്‍ കുട്ടികളുടേയും റജിസ്റ്റര്‍ നമ്പര്‍ ഇവിടെ ക്ലിക്കുക
|
Early Disbursement of Pay & Allowances and Pension in connection with Christmas
Government has decided to release the pay and allowances of December
2012 and Pension and Family Pension for January 2013 in relaxation of Article
75(a) KFC Volume I in connection with Christmas. For details view click here.
Dec 13, 2012
എ ലിസ്റ്റ് കറക്ഷനുവേണ്ടി ഡിസംബര്‍ 12 മുതല്‍ 28 വരെ സമയം
Click here School Login (last date 28/12/2012) LSS /USS LOGIN HERE
എ ലിസ്റ്റ് കറക്ഷനുവേണ്ടി പരീക്ഷാഭവന്റെ വെബ്സൈറ്റ് തുറന്നു. കറക്ഷനുകളുണ്ടെങ്കില്‍ ആയത് സമ്പൂര്‍ണ്ണ പോര്‍ട്ടലിലും നിര്‍ബന്ധമായി വരുത്തേണ്ടതാണ്. ഓര്‍ക്കുക, ഡിസംബര്‍ 12 മുതല്‍ 28 വരെ മാത്രമേ ഇത് സാധിക്കുകയുള്ളൂ..! അതിനായി കണ്‍ഫേം ചെയ്തുപോയ കുട്ടികളുടെ ഡാറ്റ ഓപ്പണാക്കുന്നതിനായി ഐടി@സ്കൂള്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.
Dec 10, 2012
ആദായനികുതിദായകര്‍ക്ക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്
ശരിയായ വരുമാനം കാണിക്കുകയും ഡിസംബര്‍ 15ന് മുമ്പായി മുന്‍കൂര്‍ നികുതി അടയ്ക്കുകയും ചെയ്തില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് നികുതിദായകരോട് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. മുന്‍കൂര്‍ നികുതി നല്‍കുമ്പോള്‍ പലരും വരുമാനം കുറച്ചുകാണിക്കുകയാണെന്ന് റവന്യു സെക്രട്ടറി സുമിത് ബോസ് പറഞ്ഞു. 2012-13ല്‍ പ്രൊഫഷണലുകളും കമ്പനികളും അടക്കം 14.62 ലക്ഷം ആദായനികുതി ദായകര്‍ മാത്രമാണ് 10 ലക്ഷം രൂപയ്ക്ക് മുകളില്‍ നികുതി വിധേയ വരുമാനമുണ്ടെന്ന് രേഖപ്പെടുത്തിയത്. ഏപ്രില്‍ -ഒക്ടോബര്‍ കാലയളവില്‍ 3.02 കോടി രൂപയാണ് പ്രത്യക്ഷ നികുതി വരുമാനമായി സര്‍ക്കാരിന് ലഭിച്ചത്.
Dec 8, 2012
Dec 7, 2012
UID ഇനി വൈകിക്കൂടാ...
Details of Agencies involved in UID enrolment in schools:
Revenue Districts
01. Thiruvananthapuram
02. Kollam
03. Pathanamthitta
04. Alappuzha
05. Kottayam
06. Idukki
07. Ernakulam
08. Thrissur
09. Palakkad
10. Malappuram
11. Kozhikkode
12. Wayanad
13. Kannur
14. Kasaragode
Revenue Districts
01. Thiruvananthapuram
02. Kollam
03. Pathanamthitta
04. Alappuzha
05. Kottayam
06. Idukki
07. Ernakulam
08. Thrissur
09. Palakkad
10. Malappuram
11. Kozhikkode
12. Wayanad
13. Kannur
14. Kasaragode
SSLC 2013 പരീക്ഷാര്‍ത്ഥികളുടെ വിവരങ്ങള്‍ 17വരെ തിരുത്താം
Important Letter from secretary, Pareekshabhavan to DDEs download
Nov 29, 2012
സാമൂഹ്യശാസ്ത്ര പാഠപുസ്തകം സംബന്ധിച്ച വിശദീകരണം
പത്താം ക്ളാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകങ്ങളിലെ എസ്.എസ്.എല്‍.സി പരീക്ഷയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളെ സംബന്ധിച്ച് അധ്യാപകര്‍ക്കുള്ള സംശയങ്ങളുടെ പശ്ചാത്തലത്തില്‍ പരീക്ഷാ സെക്രട്ടറി വിശദീകരണം നല്‍കി. സാമൂഹ്യശാസ്ത്രം - ഒന്ന് പാഠപുസ്തകത്തില്‍ രണ്ടുതരം ബോക്സുകളില്‍ വ്യത്യസ്ത നിറങ്ങളില്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്; ചിത്രങ്ങളോടുകൂടിയ സൂചകങ്ങള്‍ ഉള്ള ബോക്സുകളും, സൂചകങ്ങളില്ലാത്ത ബോക്സുകളും. സൂചകങ്ങള്‍ ഉള്ള ബോക്സുകളില്‍ കൊടുത്തിരിക്കുന്നത് ക്ളാസ് മുറിയില്‍ ആശയ രൂപീകരണത്തിനുള്ള പ്രവര്‍ത്തന നിര്‍ദ്ദേശങ്ങളാണ്.
Nov 28, 2012
Nov 25, 2012
ഗള്‍ഫ്: ഇന്‍വിജിലേറ്റര്‍ , ഡെപ്യൂട്ടി ചീഫ് സൂഫണ്ട്
2012 മാര്‍ച്ച് മാസത്തില്‍ നടത്തുന്ന എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക്, ഗള്‍ഫ് റീജിയണിലെ സെന്ററുകളില്‍ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ലക്ഷദ്വീപിലെ സെന്ററുകളില്‍ ഇന്‍വിജിലേറ്റര്‍/ ഡെപ്യൂട്ടി ചീഫ് സൂഫണ്ട് തസ്തികകളില്‍ നിയമനം ലഭിക്കുന്നതിനുളള അപേക്ഷ, സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകളില്‍ ഹൈസ്കൂള്‍ അസിസ്റന്റ് തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ പ്രധാനാദ്ധ്യപകന്‍ മുഖേന ഡിസംബര്‍ 12 നകം ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സമര്‍പ്പക്കണം.
Circular Deputy Chief for Gulf/LakshadweepNov 24, 2012
സ്കൂളില്‍ എത്തിച്ചേരാനുള്ള വഴി, സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ പ്രോഗ്രാം നോട്ടീസ് ഇവിടെ ക്ലിക് ചെയ്യുക.
കോഴിക്കോടിനു തെക്ക് ഭാഗത്തായുള്ള മീഞ്ചന്ത, വട്ടക്കിണര്‍ ചെറുവണ്ണൂര്‍ എന്നീ വിദ്യാലയങ്ങളിലാണ് ശാസ്തരോത്സവത്തിന്റെ വേദി ഒരുക്കിയിരിക്കുന്നത്. എല്ലാ സ്കൂളുകളും ദേശീയപാതക്കരിക്കില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ്
ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചെറുവണ്ണൂര്‍........ എത്താന്‍
വടക്ക് നിന്നു വരുന്നവര്‍ക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലോ ബസ്റ്റാ്റിലോ ഇറങ്ങി ഫറോക്ക് ഭാഗത്തേക്കുള്ള സിറ്റി ബസ്സിലോ ലൈന്‍ ബസ്സിലോ കയറിയാല്‍ RK Mission HSS, GVHSS Meenchantha വഴി പോയി ചെറുവണ്ണൂര്‍ ഇറങ്ങാം. വിദ്യാലയത്തിലേക്ക് എത്തുന്നതിനു NH ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചെറുവണ്ണൂര്‍ NH17 ന് കോഴിക്കോട് നഗരത്തില്‍ നിന്നും 8 കി.മി. തെക്കുഭാഗത്തായി ദേശീയപാതക്കരികില്‍ സ്ഥിതിചെയ്യുന്നു. തെക്ക് നിന്നു വരുന്നവര്‍ക്ക് ഫറോക്ക് റെയില്‍വേ സ്റ്റേഷനിലോ ബസ്റ്റാ്റിലോ ഇറങ്ങി കോഴിക്കോട് ഭാഗത്തേക്കുള്ള സിറ്റി ബസ്സിലോ ലൈന്‍ ബസ്സിലോ 2കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ചെറുവണ്ണൂര്‍ ഇറങ്ങാം. കിഴക്ക് നിന്നുള്ളവര്‍ക്ക് KSRTCക്കും ലൈന്‍ ബസ്സുകള്‍ക്കും സ്കൂളിനടുത്ത് ലിമിറ്റഡ് സ്റ്റോപ്പുണ്ട്. NH ബൈപൈസ്സിലിറങ്ങി RK Mission HSS, GVHSS Meenchantha യിലെത്താം. 1km. നടക്കാവുന്ന ദൂരം. സിറ്റി ബസ്സിലും ഓട്ടോക്കും മിനിമം ചാര്‍ജ്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ : ബഷീറിന്റെ ബേപ്പൂര്‍ , കാപ്പാട്, പ്ലാനറ്റോറിയം, സ്വപ്നനഗരി, മാനാഞ്ചിറ, നഗരം.
Nov 23, 2012
Second Terminal Examination Timetable published
Primary School Timetable
High School Timetable
High School Timetable
Time Table for LP/UP schools
Time Table for HS
primary school timetable പ്രകാരം പരീക്ഷ നടത്തുമ്പോള്‍ ഷിഫ്റ്റ് സെഷനല്‍ സ്കൂളുകളെ പരിഗണിക്കേണ്ടിയിരിക്കുന്നു.
Time Table for HS
primary school timetable പ്രകാരം പരീക്ഷ നടത്തുമ്പോള്‍ ഷിഫ്റ്റ് സെഷനല്‍ സ്കൂളുകളെ പരിഗണിക്കേണ്ടിയിരിക്കുന്നു.
Nov 21, 2012
Nov 19, 2012
ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം
2013 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് നാലാം തീയതി ആരംഭിച്ച് 21-ന് അവസാനിക്കത്തക്കവിധമാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്. മുന്‍വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി, 10 ദിവസങ്ങള്‍ക്കുപകരം, 13 ദിവസങ്ങളിലായി, പരീക്ഷാടൈംടേബിള്‍ പുന:ക്രമീകരിച്ചിട്ടുണ്ട്. പരീക്ഷാ ടൈംടേബിളുകള്‍ ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.
Nov 18, 2012
ഹിന്ദി ചോദ്യപേപ്പര്‍ ഔട്ട്
പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്കു മുന്നോടിയായി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ ദേവധാര്‍ ഹിന്ദി വേദി വിവിധ വിഷയങ്ങളുടെ മാതൃകാചോദ്യപ്പേപ്പറുകള്‍ തയ്യാറക്കുന്നു. പൂര്‍ണ്ണമെന്ന അവകാശവാദങ്ങളില്ലാതെ പ്രസിദ്ധീകരിക്കുന്ന ഹിന്ദി തന്നെയാവട്ടെ ആദ്യം. ല്‍ നിന്ന് ഹിന്ദി മാതൃകാചോദ്യപ്പേപ്പര്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്കുക.
Nov 16, 2012
D A to State Government Employees & D R to Pensioners - Revised
Government have revised the Dearness Allowance to State Government Employees,Teachers etc and Dearness Relief to Pensioners at central rates with effect from 01/07/2012. GO(P)No.614/2012/Fin Dated 08/11/2012 and
Nov 10, 2012
അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം പുനരാരംഭിക്കുന്നു?
അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി മുന്‍വര്‍ഷങ്ങളില്‍ നടത്തിയിരുന്ന ക്ലസ്റ്റര്‍ തല യോഗങ്ങള്‍ എസ്.എസ്.എ. പുനരാരംഭിക്കുന്നു. 2012-13 അധ്യയനവര്‍ഷത്തിലും ക്ലസ്റ്റര്‍ നടത്തണമെന്നാവശ്യപ്പെട്ട് എസ്.എസ്.എ. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ബി.പി.ഒ.മാര്‍ക്കും നിര്‍ദേശം നല്‍കി? വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ എല്ലാ മാസങ്ങളിലുമുള്ള ക്ലസ്റ്റര്‍ പരിശീലനം നിര്‍ത്തലാക്കിയിരുന്നു. സി.ആര്‍.സി/പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടത്തുന്ന ക്ലസ്റ്റര്‍ തല യോഗത്തിന്റെ നടത്തിപ്പ് ചുമതല അതത് സി.ആര്‍.സി. കോ-ഓഡിനേറ്റര്‍മാര്‍ക്കായിരിക്കും. ബി.ആര്‍.ജി. 12നും സി.ആര്‍.സി. ആസൂത്രണം 14 മുതല്‍ 18 വരെയും നടക്കും. 19 മുതലാണ് ക്ലസ്റ്റര്‍ തല യോഗങ്ങള്‍ ആരംഭിക്കുക.
Nov 7, 2012
എല്‍ പി/യു പിയും സമ്പൂര്‍ണ്ണയില്‍
എല്‍ പി/യു പി ക്ലാസ്സുകള്‍ ഉള്‍പ്പടെ ഒന്നു മുതല്‍ പത്തുവരെ ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളുടേയും ഡാറ്റ സമ്പൂര്‍ണ്ണയില്‍ ചേര്‍ക്കുന്നതിനുള്ള അവസാന തീയതി 30-11-12. വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക.
Nov 2, 2012
കലോത്സവം മാന്വുവല്‍ എത്തി
State School Kalolsavam - Manual updated
Click here to view updates in kerala school kalolsavam manual
Click here to view newly added item codes
Click here to download Entry Form
Click here to download Item Codes
പുതുതായി കൂട്ടിചേര്‍ത്ത മത്സര ഇനങ്ങള്‍ ഉള്‍പ്പെടുത്തി കലോത്സവം ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍, ഡാറ്റാ എന്‍ട്രിയ്ക്ക് തയ്യാറായി. കലോല്‍സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ എത്രയും പെട്ടെന്നു സ്കൂളുകള്‍ രേഖപ്പെടുത്തേണ്ടതാണ്.
Click here to view updates in kerala school kalolsavam manual
Click here to view newly added item codes
Click here to download Entry Form
Click here to download Item Codes
പുതുതായി കൂട്ടിചേര്‍ത്ത മത്സര ഇനങ്ങള്‍ ഉള്‍പ്പെടുത്തി കലോത്സവം ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍, ഡാറ്റാ എന്‍ട്രിയ്ക്ക് തയ്യാറായി. കലോല്‍സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ എത്രയും പെട്ടെന്നു സ്കൂളുകള്‍ രേഖപ്പെടുത്തേണ്ടതാണ്.
ഏഴു ശതമാനം ഡി.എ.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏഴു ശതമാനം ഡി.എ. അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ ജീവനക്കാര്‍ക്കുളള ഡി.എ. അടിസ്ഥാന ശമ്പളത്തിന്റെ 45 ശതമാനമാവും. ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. നവംബര്‍ 30 വരെയുളള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാര്‍ക്ക് ഡിസംബറിലെ ശമ്പളത്തോടൊപ്പം മുഴുവന്‍ കുടിശ്ശികയും നല്‍കും. ഇതുമൂലം പ്രതിമാസം 90 കോടി രൂപയുടെയും പ്രതിവര്‍ഷം 1170 കോടി രൂപയുടെയും അധിക ബാധ്യത സര്‍ക്കാരിനുണ്ടാകും
Oct 28, 2012
മൌനമാചരിക്കും. ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കും.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമദിനമായ ഒക്ടോബര്‍ 31 രാഷ്ട്രീയ സങ്കല്‍പ് ദിവസ് (ദേശീയ പുനരര്‍പ്പണ ദിനം) ആയി ആചരിക്കും. ഒക്ടോബര്‍ 31 ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാവിലെ 10.15 മുതല്‍ 10.17 വരെ മൌനമാചരിക്കും. സര്‍ക്കാരോഫീസുകളിലെ ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക-അനധ്യാപക ജീവനക്കാരും വിദ്യാര്‍ത്ഥികളും ഒത്തുചേര്‍ന്ന് രണ്ട് മിനിട്ട് മൌനമാചരിക്കണം. മൌനാചരണത്തിനുശേഷം ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കണം.
ഒരു സര്‍ക്കാര്‍ ജീവനക്കാരനും മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുവാന്‍ പാടില്ല.
ഒരു സര്‍ക്കാര്‍ ജീവനക്കാരനും സര്‍ക്കാരിന്റെ നയങ്ങളെയോ, സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയോ പരസ്യമായി വിമര്‍ശിക്കുവാനോ ചര്‍ച്ച ചെയ്യുവാനോ, അത്തരം ചര്‍ച്ചകളിലും വിമര്‍ശനങ്ങളിലും ഏതെങ്കിലും രീതിയില്‍ പങ്കെടുക്കുവാനോ പാടുളളതല്ലെന്ന് നിലവില്‍ വ്യവസ്ഥയുണ്ട്. ഇതു സംബന്ധിച്ച് നിരവധി തവണ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ല എന്നുളള വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് അതിനാല്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങാതെ ഗവണ്‍മെന്റിന്റെ നയപരമായ കാര്യങ്ങളെപ്പറ്റി സര്‍ക്കാര്‍ ജീവനക്കാര്‍ മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുവാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ച് ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
Oct 27, 2012
പെന്‍ഡ്രൈവ് കളഞ്ഞുപോയാല്‍ ...പേടിക്കേണ്ട
ആരും കാണാതെ ഒളിപ്പിച്ചുവയ്ക്കാവുന്ന പെന്‍ഡ്രൈവുകള്‍ ലഭ്യമായിത്തുടങ്ങിയതോടെ, പുത്തന്‍ വിപ്ലവം തന്നെയാണ് അരങ്ങേറിയതെന്ന് പറയാം. കാര്യമൊക്കെ ശരിതന്നെ, എന്നാല്‍ സുപ്രധാന വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവ് കളഞ്ഞുപോകുകയോ കേടായിപ്പോകുകയോ ചെയ്താല്‍ എന്തുചെയ്യും? പേടിക്കേണ്ട. ഇവിടെ ക്ലിക് ചെയ്താല്‍ മതി.
Oct 25, 2012
ഉപജില്ലാ കലോത്സവം മാറ്റി
29 മുതല്‍ നവംബര്‍ മൂന്ന്‌വരെ കരുളായി കെ.എം. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കാനിരുന്ന നിലമ്പൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു. എന്നാല്‍ പല സബ്ജില്ലകളിലും മാറ്റിവെക്കാന്‍ ദിവസം കാണാതെ കുഴങ്ങുകയാണ് സംഘാടകര്‍ . തയ്യാറെടുപ്പുകളുടെ അവസാനനിമിഷം മത്സരയിനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച അറിയിപ്പ് എത്തിയെങ്കിലും കൂട്ടിച്ചേര്‍ത്ത ഇനങ്ങള്‍ക്ക് കോഡ്നമ്പര്‍ നല്‍കാതിരുന്നതും ഏതു വിഭാഗത്തില്‍ എത്ര പേര്‍ക്ക് പങ്കെടുക്കാമെന്നറിയിക്കാതിരിക്കുന്നതും മൂല്യനിര്‍ണയോപാധികള്‍ തയാറാക്കാതിരിക്കുന്നതും കാലതാമസത്തിടയാക്കുന്നു. ഇനി ഈയിനങ്ങള്‍ സ്കൂളില്‍ നടത്തിയിട്ടു ഡാറ്റ എന്‍ട്രി നടത്തി സബ് ജില്ലയിലെത്തണം.
Oct 22, 2012
12000 ക്ലാസ്സ് മുറികള്‍ സ്മാര്‍ട്ടാക്കുന്നു.
Basic IT Facilities for Schools in Government and Aided Sector
സംസ്ഥാനത്തെ എല്ലാ ഗവ. എയിഡഡ് എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളിലെയും ക്ലാസ്സ്മുറികള്‍ Smart Class Room ആക്കുന്നതിനുള്ള ബൃഹത്തായ ഒരു പദ്ധതി IT@School Project നടപ്പാക്കുന്നു. ഈ വര്‍ഷം തന്നെ ഒരു സ്കൂളില്‍ ഒരു Smart Class Room ഉറപ്പാക്കുന്നു. ഇപ്പോള്‍ എത്ര സ്കൂളുകളില്‍ ഒരു Smart Class Room എങ്കിലും ഉണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നടപടികള്‍. IT@School, MP, MLA, PTA, LSG, SSA തുടങ്ങി പല ഏജന്‍സികളും സ്കൂളുകള്‍ക്ക് Smart Classroom അനുവദിച്ചിട്ടുണ്ട്. ഇവയെപ്പറ്റിയുള്ള വിശദാംശങ്ങള്‍ Upload ചെയ്യുന്നതിനുള്ള സൈറ്റ് അഡ്രസ്സും വിശദമായ സര്‍ക്കുലറും ചുവടെ നല്‍കുന്നു. സര്‍ക്കാര്‍ / എയിഡഡ് മേഖലയിലുള്ള LP, UP, HS, HSS, VHSS വിഭാഗങ്ങളില്‍പ്പെട്ട സ്കൂളുകള്‍ 29/10/2012 -നകം വിശദാംശങ്ങള്‍ Upload ചെയ്യേണ്ടതാണ്. വിവരങ്ങള്‍ Upload ചെയ്യുന്നതിനുള്ള സൈറ്റ് : http://210.212.24.52/basic_it_facilities | IT @ School Circular dated 18-10-12സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം മലപ്പുറത്ത്
സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ വേദി മാറ്റി. ജനവരി 14 മുതല്‍ 20 വരെ മലപ്പുറത്തായിരിക്കും ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെന്ന ഖ്യാതിയുള്ള സ്‌കൂള്‍ കലോത്സവം നടക്കുക. മലപ്പുറം എം.എസ്.പി. ഗ്രൗണ്ടായിരിക്കും പ്രധാനവേദി.
Oct 19, 2012
Bakrid Festival - Early disbursement of Pay and Allowances
Government have decided to release the pay and allowances of Muslim employees for the month of October 2012 from 19/10/2012 in relaxation to Article 75(a) of KFC Volume I in connection with Bakrid.For details view GO(P) No.593/2012/Fin Dated 18/10/ 2012.
SPARK - Strict Instructions issued to HODs and DDOs
Government have issued strict instructions to all Heads of Department /DDOs to complete the data entry of employee details in SPARK by 31/12/2012.For details view Circular No.62/2012/Fin Dated 16/10/2012
Oct 17, 2012
IT പരീക്ഷയില്‍ Practical പാച്ച്
IT പരീക്ഷയില്‍ Practical ചോദ്യങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ കാണാത്ത അവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി ഒരു പാച്ച് (itexam-practical-patch.deb) ഒരു ഡിഇഒയുടെ സൈറ്റില്‍ കണ്ടു. ഈ പാച്ച് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
അധികാരം വീണ വായിക്കുന്നു
കല്ലിങ്ങല്‍പ്പറമ്പ്
എം.എസ്.എം.എച്ച്.എസ്.എസ്സില്‍ ഒരു വിദ്യാര്‍ഥിനിയുടെ ദാരുണമരണം സംഭവിച്ച് ഒരുമാസം
തികഞ്ഞപ്പോഴേക്കും സമാനസ്വഭാവമുള്ള അപകടം സംഭവിച്ചതിനുകാരണം അധികൃരുടെ ഫലവത്തായ
ഇടപെടലുകള്‍ ഇല്ലാത്തുകൊണ്ടാണ്. സ്‌കൂള്‍ കോമ്പൗണ്ടില്‍ ബസ്‌കയറി മരിച്ച റാഷിദയുടെ
കുടുംബത്തിന് മതിയായ ധനസഹായം അനുവദിക്കണം. ഫിറ്റ്നെസ് ഇല്ലാത്ത പഴകിയ
വാഹനത്തില്‍ യുവഡ്രൈവവര്‍മാരെ ഉപയോഗിച്ച് അന്യ നാട്ടില്‍നിന്ന് കുട്ടികളെയെത്തിച്ച് കച്ചവടം
നടത്തുന്ന സ്കൂള്‍ മാനേജ്മെന്റുകളെ നിലക്ക് നിര്‍ത്താന്‍ അധികാരികള്‍ തയ്യാറാകണം.
Oct 16, 2012
ഇന്‍കള്‍കെയ്റ്റ് സ്കോളര്‍ഷിപ്പ് ഹാള്‍ടിക്കറ്റുകള്‍
കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം എട്ടാം ക്ളാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഇന്‍കള്‍കെയ്റ്റ് സ്കോളര്‍ഷിപ്പ് പദ്ധതിയുടെ സ്ക്രീനിങ് ടെസ്റിനുള്ള ഹാള്‍ടിക്കറ്റുകള്‍ അയച്ചിട്ടുണ്ട്. 2012 നവംബര്‍ 11 ന് നടക്കുന്ന സ്കോളര്‍ഷിപ്പ് പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ നവംബര്‍ രണ്ടിന് മുമ്പ് ലഭിക്കാത്തവര്‍ 0471-2306024, 2306025 നമ്പരില്‍ ബന്ധപ്പെടണമെന്ന് ഡയറക്ടര്‍ അറിയിച്ചു. അപേക്ഷകരുടെ ജില്ലാടിസ്ഥാനത്തിലുള്ള പേരുവിവരം, രജിസ്റര്‍ നമ്പര്‍ തുടങ്ങിയവ:
Oct 15, 2012
താലിബാന്‍ മതഭീകരരുടെ വെടിയേറ്റ് ആശുപത്രിയില്‍ മരണത്തോട് മല്ലിടുന്ന മലാല യൂസഫ്സായ് എന്ന പാകിസ്ഥാനി ഏഴാം ക്ലാസ് വിദ്യാര്‍ഥിനി BBCയില്‍ എഴുതിയ ലേഖനത്തിന്‍റെ മലയാള പരിഭാഷ.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രശ്നബാധിതപ്രദേശമായ സ്വാത് ജില്ലയിലെ മുഴുവന്‍ സ്കൂളുകളും അടച്ചുപൂട്ടാന്‍ സ്ത്രീ വിദ്യാഭ്യാസം നിരോധിച്ചു കൊണ്ടുള്ള നിയമത്തിന്‍റെ പേരില്‍ താലിബാന്‍ ഉത്തരവിട്ടു. കര്‍ക്കശമായി ''ശരി അത്ത്'' (Sharia law) നിയമം അടിച്ചേല്‍പ്പിക്കണം എന്നാവശ്യപ്പെടുന്ന തീവ്രവാദികള്‍ കഴിഞ്ഞ വര്‍ഷം നൂറ്റിയമ്പതോളം സ്കൂളുകള്‍ തകര്‍ത്തു. തിങ്കളാഴ്ച്ചത്തെ വാര്‍ത്തയനുസരിച്ച്, വിദ്യാഭ്യാസം സംരക്ഷിക്കും എന്ന് സര്‍ക്കാര്‍ പ്രതിജ്ഞ എടുത്ത ശേഷവും 5 സ്കൂളുകള്‍ കൂടി ബോംബ് സ്ഫോടനത്തില്‍ തകര്‍ക്കപ്പെട്ടു. സ്ത്രീ വിദ്യാഭ്യാസ നിരോധനം എങ്ങനെയാണ് തന്നെയും തന്‍റെ സഹപാഠികളെയും ബാധിച്ചതെന്ന് സ്വാത് ജില്ലയില്‍ നിന്നുള്ള ഈ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി എഴുതുന്നു --
Oct 12, 2012
Oct 10, 2012
പത്താം ക്ലാസ്സ് ഐ.ടി.അധ്യാപകര്‍ക്ക് റിഫ്രഷര്‍ പരിശീലനം
പത്താം ക്ലാസ്സ് ഐ.ടി.അധ്യാപകരുടെ ആവശ്യപ്രകാരം താത്പര്യമുള്ളവര്‍ക്കായി ഒരു റിഫ്രഷര്‍ പരിശീലനം 13-10-12 ന് 10 മണി മുതല്‍ മഞ്ചേരി ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ നടക്കുന്നതാണ്. ഈ പരിശീലനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന പത്താം ക്ലാസ്സ് ഐ.ടി.അധ്യാപകര്‍ നിര്‍ബന്ധമായും ചെയ്തുവരേണ്ടതായ പ്രവര്‍ത്തനങ്ങളുള്‍പ്പെട്ട ഒരു മോഡ്യൂള്‍ ഇതോടൊപ്പമുണ്ട്. പത്താം ക്ലാസ്സ് ഐ.ടി.അധ്യാപകര്‍ എല്ലാവരും ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരിക്കേണ്ടതാണ്. ഹെഡ്മാസ്റ്ററുടെ അനുമതിയോടെ പത്താം ക്ലാസ്സ് ഐ.ടി.അധ്യാപകര്‍ക്ക് എസ്.ഐ.ടി.സി മോഡ്യൂള്‍ പരിചയപ്പെടുത്തിയശേഷം ഇതില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവരുടെ ലിസ്റ്റ് ഉടനെതന്നെ മാസ്റ്റര്‍ ട്രൈനര്‍ക്ക് അയച്ചുകൊടുക്കേണ്ടതാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവരില്ലെങ്കില്‍ ആ വിവരവും അറിയിക്കേണ്ടതാണ്.
ഹബീബുറഹ്‌മാന്‍ .പി.
മാസ്റ്റര്‍ ട്രൈനര്‍ കോര്‍ഡിനേറ്റര്‍
മലപ്പുറം
Oct 6, 2012
ICT Terminal Exam
ഐ. ടി. ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആകെ സ്കോര്‍ 50, 28 സ്കോറിനു പ്രാക്ടിക്കല്‍ , 10സ്കോറിനു സി.ഇ., തിയറിക്ക് 10 സ്കോര്‍ . ഒന്നര മണിക്കൂര്‍ പരീക്ഷ.
പരീക്ഷയുടെ സര്‍ക്കുലര്‍ ലഭിക്കുവാന്‍ ഞെക്കുക.മാതൃകാ ചോദ്യകിറ്റ് VIII- Malayalam | English IX- Malayalam | English X - Malayalam | English
Subscribe to:
Posts (Atom)