സെപ്തംബര്‍ 30 ന് നടത്തിയ സ്റേറ്റ് എലിജിബിലിറ്റി ടെസ്റിന്റെ (സെറ്റ്) വിജയിച്ച മുഴുവന്‍ കുട്ടികളുടേയും റജിസ്റ്റര്‍ നമ്പര്‍ ഇവിടെ ക്ലിക്കുക
|
Dec 15, 2012
സ്റേറ്റ് എലിജിബിലിറ്റി ടെസ്റിന്റെ (സെറ്റ്) ഫലം പ്രസിദ്ധീകരിച്ചു.
ആകെ 30187
പേര്‍ പരീക്ഷ എഴുതിയതില്‍ 1909 പേര്‍ വിജയിച്ചു. വിജയശതമാനം 6.32.
ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ അവരുടെ
സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം എല്‍.ബി.എസ്
സെന്ററിന്റെ വെബ് സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഇനിപ്പറയുന്ന
രേഖകളുടെ ഗസറ്റഡ് ആഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍,
30 രൂപയുടെ സ്റാമ്പ് ഒട്ടിച്ച് സ്വന്തം
മേല്‍വിലാസം എഴുതിയ എ4 വലിപ്പത്തിലുള്ള കവര്‍ സഹിതം ഡയറക്ടര്‍ എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ്
ആന്‍ഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം
33 വിലാസത്തില്‍
അയച്ചുതരണം. സര്‍ട്ടിഫിക്കറ്റുകള്‍ 2013 മാര്‍ച്ച് മാസം മുതല്‍ വിതരണം ചയ്യും.
എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ പേര് ഉള്‍പ്പെടുന്ന പേജിന്റെ പകര്‍പ്പ്,
ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റും,
മാര്‍ക്ക്ലിസ്റും,
ബി.എഡ്. സര്‍ട്ടിഫിക്കറ്റ്,
അംഗീകാര സര്‍ട്ടിഫിക്കറ്റ് (കേരളത്തിന്
പുറത്തുള്ള ബിരുദങ്ങള്‍ക്ക് മാത്രം), പ്രോസ്പെക്ടസിലെ ഖണ്ഡിക 2.2 ല്‍ പറഞ്ഞിട്ടില്ലാത്ത വിഷയങ്ങളില്‍
ബിരുദാനന്തര ബിരുദം നേടിയവര്‍ തങ്ങളുടെ വിഷയങ്ങളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment