Dec 10, 2012

ആദായനികുതിദായകര്‍ക്ക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്‌


             ശരിയായ വരുമാനം കാണിക്കുകയും ഡിസംബര്‍ 15ന് മുമ്പായി മുന്‍കൂര്‍ നികുതി അടയ്ക്കുകയും ചെയ്തില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് നികുതിദായകരോട് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.  മുന്‍കൂര്‍ നികുതി നല്‍കുമ്പോള്‍ പലരും വരുമാനം കുറച്ചുകാണിക്കുകയാണെന്ന് റവന്യു സെക്രട്ടറി സുമിത് ബോസ് പറഞ്ഞു. 2012-13ല്‍ പ്രൊഫഷണലുകളും കമ്പനികളും അടക്കം 14.62 ലക്ഷം ആദായനികുതി ദായകര്‍ മാത്രമാണ് 10 ലക്ഷം രൂപയ്ക്ക് മുകളില്‍ നികുതി വിധേയ വരുമാനമുണ്ടെന്ന് രേഖപ്പെടുത്തിയത്. ഏപ്രില്‍ -ഒക്ടോബര്‍ കാലയളവില്‍ 3.02 കോടി രൂപയാണ് പ്രത്യക്ഷ നികുതി വരുമാനമായി സര്‍ക്കാരിന് ലഭിച്ചത്.
മുന്‍വര്‍ഷം ഇതേകാലയളവിലേതിനെക്കാള്‍ 6.59 ശതമാനം മാത്രം വര്‍ധന. 15 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ വര്‍ഷം 5.70 ലക്ഷം കോടി രൂപയുടെ പ്രത്യക്ഷ നികുതി വരുമാനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആദായ നികുതി, കോര്‍പ്പറേറ്റ് നികുതി, വെല്‍ത്ത് ടാക്‌സ് എന്നിവ ഉള്‍പ്പെടെയാണ് ഇത്.  33.83 ലക്ഷം പേര്‍ക്ക് 10 ലക്ഷത്തിന് മുകളില്‍ സേവിങ് ബാങ്ക് നിക്ഷേപമുണ്ടെന്ന് ആദായ നികുതി വകുപ്പിന് വിവരമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 16 ലക്ഷം പേര്‍ രണ്ടു ലക്ഷം രൂപയ്ക്ക് മുകളില്‍ ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് നടത്തി. 11.91 ലക്ഷം പേര്‍ 30 ലക്ഷമോ അതിന് മുകളിലോ വിലയുള്ള വീട് സ്വന്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഡിസംബര്‍ 15 ആണ് മുന്‍കൂര്‍ നികുതി അടയ്ക്കാനുള്ള അവസാന തീയതി. 

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom