Nov 10, 2012
അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം പുനരാരംഭിക്കുന്നു?
അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി മുന്‍വര്‍ഷങ്ങളില്‍ നടത്തിയിരുന്ന ക്ലസ്റ്റര്‍ തല യോഗങ്ങള്‍ എസ്.എസ്.എ. പുനരാരംഭിക്കുന്നു. 2012-13 അധ്യയനവര്‍ഷത്തിലും ക്ലസ്റ്റര്‍ നടത്തണമെന്നാവശ്യപ്പെട്ട് എസ്.എസ്.എ. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ബി.പി.ഒ.മാര്‍ക്കും നിര്‍ദേശം നല്‍കി? വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ എല്ലാ മാസങ്ങളിലുമുള്ള ക്ലസ്റ്റര്‍ പരിശീലനം നിര്‍ത്തലാക്കിയിരുന്നു. സി.ആര്‍.സി/പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടത്തുന്ന ക്ലസ്റ്റര്‍ തല യോഗത്തിന്റെ നടത്തിപ്പ് ചുമതല അതത് സി.ആര്‍.സി. കോ-ഓഡിനേറ്റര്‍മാര്‍ക്കായിരിക്കും. ബി.ആര്‍.ജി. 12നും സി.ആര്‍.സി. ആസൂത്രണം 14 മുതല്‍ 18 വരെയും നടക്കും. 19 മുതലാണ് ക്ലസ്റ്റര്‍ തല യോഗങ്ങള്‍ ആരംഭിക്കുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment