ഒരാള്‍ക്കേ എല്.ടി.സിയുള്ളൂ. കുടുംബത്തോടൊപ്പം യാത്രചെയ്യാന്‍ അവസരമുണ്ടെങ്കിലും, 15 വര്‍ഷ സര്‍വീസ് വേണമെന്ന നിബന്ധനയും മാതാപിതാക്കളെയും വിവാഹിതരായ മക്കളെയും ഒഴിവാക്കിയതും കാരണം ആര് ആരുടെ കൂടെ പേവും എന്ന ആശങ്കയും നിലനില്‍ക്കുന്നു.
അദ്ധ്യാപകര്‍ വെക്കേഷനില്‍ മാത്രമേ എല്.ടി.സി. ഉപയോഗിക്കാവൂ എന്നതിനാലും 6500 കി.മീ. ഒറ്റത്തവണ യാത്രയായതിനാലും ഏപ്രില്‍ മെയ് മാസങ്ങളില്‍ അസഹ്യമായ ചൂടറിയാന്‍ ദല്‍ഹിയില്‍ പോവേണ്ടിവരും. സര്‍വീസിനുള്ളില്‍ ജീവനക്കാര്‍ക്ക് ഹാഫ്പേ ലീവ് അനുവദിക്കുന്നതു പോലെ നിശ്ചിത കി.മീ. വര്‍ഷം തോറും അനുവദിക്കുകയും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ കമ്യൂട്ട് ചെയ്ത് യാത്ര ചെയ്യാന്‍ അനുവദിക്കുകയും ചെയ്താലേ പ്രയോജനമുള്ളൂ. ഉദാഹരണമായി 2015ല്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുന്ന വിധവയായ ഒരു അദ്ധ്യാപിക 2018ല്‍ റിട്ടയറാകും. മൂന്ന് മക്കളും വിവാഹിതര്‍ . 6500 കി.മീറ്ററോ 1000 കി.മീറ്ററോ ഉണ്ടായിട്ടെന്തു കാര്യം? ഇന്നത്തെ അവസ്ഥയില്‍ ജോലി കിട്ടുമ്പോള്‍ തന്നെ വയസ്സ് 35ല്‍ നില്‍ക്കില്ല. പിന്നീട് 15 വര്‍ഷം കഴിയുമ്പോള്‍ LTC നഷ്ടമാവും. 40ല്‍ PSC ലഭിച്ച ധാരാളം പേര്‍ നമ്മോടൊപ്പമുണ്ട്. ഒറ്റത്തവണയായി നടത്തുന്ന വലിയ യാത്രകള്‍ മാത്രമേ യാത്രയായി പരിഗണിക്കാനാവൂ എന്ന കാഴ്ചപ്പാടും ശരിയല്ല. മലബാറുകാരന്റെ തിരുവനന്തപുരത്തേക്കുള്ള സ്വകാര്യമായ ഒഫീഷ്യല്‍ ട്രിപ്പുകളും രാമേശ്വരത്തേക്കുമുള്ള തീര്‍ത്ഥാടനവും ആശുപത്രി യാത്രകളും മറ്റ് വിനോദയാത്രകളും ഉള്‍ക്കൊള്ളാനാവണം.
No comments:
Post a Comment