Sep 5, 2012

NMMS, NTSE On-line Application

ഈ അധ്യയന വര്‍ഷം മുതല്‍ (2012-13) എസ്.സി.ഇ.ആര്‍.ടി. നടത്തുന്ന സംസ്ഥാനതല എന്‍.ടി.എസ്. പരീക്ഷ പത്താം ക്ളാസ് തലത്തില്‍ നടത്തും. എന്‍.എം.എം.എസ്. പരീക്ഷ മുന്‍ വര്‍ഷങ്ങളില്‍ നടത്തിയതുപോലെ എട്ടാം ക്ളാസ് തലത്തില്‍ തുടരും. ഈ പരീക്ഷയ്ക്കുളള അപേക്ഷ ഫോറങ്ങള്‍ ഓണ്‍ലൈന്‍ വഴി അയയ്ക്കണം. ഓണ്‍ലൈന്‍ അപേക്ഷാ ഫോറങ്ങള്‍ സെപ്തംബര്‍ 24 മുതല്‍ എസ്.സി.ഇ.ആര്‍.ടി. വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ പത്ത് വരെ നീട്ടി. എട്ടാം ക്ളാസ് തലത്തില്‍ എന്‍.ടി.എസ്. സ്കോളര്‍ഷിപ്പിന് അര്‍ഹരായവര്‍ പത്താം ക്ളാസ് തലത്തില്‍ പരീക്ഷ എഴുതേണ്ടതില്ല. രണ്ടു പരീക്ഷകളും നവംബര്‍ 18 ല്‍ നടക്കുമെന്ന് എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ അറിയിച്ചു. വെബ്സൈറ്റ്: www.scert.kerala.gov.in. 

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom