2012 സെപ്റ്റംബര്‍ 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന 2012-13 അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 2012 സെപ്റ്റംബര്‍ 27 ാം തീയതിയിലേക്ക് മാറ്റി. ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ 2012 സെപ്റ്റംബര്‍ 25,26 തീയതികളില്‍ പരീക്ഷ ആയതിനാലാണിതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
പ്ലസ് അഡ്മിഷന്‍ പൂര്‍ത്തിയായതിനു ശേഷം മാത്രമേ സ്കൂള്‍ പാര്‍ലമെന്റ് ഇലക്ശന്, ജനറല്‍ പി. ടി. എ എന്നിവ നടത്താന്‍ പാടുള്ളൂ എന്ന വ്യവസ്ഥ പാലിക്കപ്പെടേണ്ടതു കൊണ്ട് അദ്ധ്യയന വാര്‍ഷിക പദ്ധതികള്‍ ഒന്നും നടക്കാതെ പോകുന്ന അവസ്ഥയാണ് ഇന്നുള്ളത്. കഴിഞ്ഞ ഒക്ടോബറിലോ, നവംബറിലോ നിലവില്‍ വന്ന പി. ടി. എ. ഭാരവാഹിയുടെ മക്കള്‍ സ്കൂളിലില്ലാത്തതു കൊണ്ട് പി. ടി. എക്ക് കോറം തികയാതെ പോകുന്നു. ശബ്ദമില്ലാത്ത ക്ലാസ് ലീഡറും സ്കൂള്‍ ലീഡറും അധികാരത്തിലെത്തുന്നത് വര്‍ഷാവസാനം മാത്രം. ഹയര്‍സെക്കണ്ടറി അറ്റാച്ഡ് സ്കൂളുകളെയാണ് ഈ ദുരിതം ഏറെ ബാധിക്കുന്നത്. പി ടി എ പ്രസിഡന്റുമാര്‍ക്കുള്ള പരിശീലനം കഴിഞ്ഞ ജൂലൈയില്‍ സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുക്കേണ്ട പി ടി എ പ്രസിഡന്റിനെ നവംബറില്‍ തെരെഞ്ഞെടുത്തിട്ടു വേണം എന്നതാണ് അവസ്ഥ. വകുപ്പിനു കീഴിലുള്ള ഡയറക്ടറേറ്റുകളും ഏജന്‍സികളും പരസ്പരധാരണയില്ലാതെ പ്രവര്‍ത്തിക്കുന്നതാണിതിനു കാരണമായി മനസ്സിലാക്കാവുന്നത്.കഴിഞ്ഞ ആഗസ്ത് 14 ന് ആരംഭിച്ച ഹൈസ്കൂള്‍ ഓണപ്പരീക്ഷ ഒരു മാസം പിന്നിട്ട് അവസാനിച്ചത് സെപ്തംബര്‍ 11നാണ്. അന്ന് തന്നെ തുടങ്ങിയ ഹയര്‍സെക്കണ്ടറിപരീക്ഷകള്‍ സെപ്തംബര്‍ 26ന് അവസാനിക്കുമെന്ന് കരുതുന്നു. അതുവരെ പല യു പി, ഹൈസ്കൂള്‍ ക്ലാസ്സ് മുറികളും ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്കായി മുടങ്ങിക്കിടക്കുകയാണ്. 'വിദ്യാഭ്യാസാവകാശമുള്ള' കുട്ടികള്‍ക്ക് അവധി നല്‍കിയിട്ടാണ് ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന പല സ്കൂളുകളും പരീക്ഷാ ഹാള്‍ കണ്ടെത്തുന്നത്. ഫെബ്രുവരിയില്‍ മോഡല്‍ പരീക്ഷകള്‍ വരുമ്പോഴും മാര്‍ച്ചിലെ വിവിധ പൊതു പരീക്ഷകള്‍ക്കം പുറത്താവുന്നത് ഈ അവകാശികളാണ്. ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്കു പിറ്റേ ദിവസം ആരംഭിക്കുന്ന സപ്ലിമെന്ററി പരീക്ഷ വാല്യുവേഷന്‍ ഡ്യൂട്ടി കഴിഞ്ഞു വന്നിട്ടുവേണം സ്കൂള്‍ പാര്‍ലമെന്റ് ഇലക്ശന്, കലാ-കായിക- ശാസ്ത്ര മേളകള്‍, ജനറല്‍ പി. ടി. എ എന്നിവ നടത്താന്‍. ഹയര്‍സെക്കണ്ടറിയെ സ്വതന്ത്രമാക്കലാണ് ഏറ്റവും കൃത്യമായ പരിഹാരം.
1 comment:
ഹയര്‍സെക്കന്‍ഡറി പരീക്ഷാദിവസം തന്നെ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവ്. സപ്തംബര്‍ 25ന് കാലത്ത് 11നുമുമ്പ് സ്‌കൂള്‍ തിരഞ്ഞെടുപ്പ് നടത്താനാണ് കഴിഞ്ഞദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്. സപ്തംബര്‍ 17ന് നടക്കേണ്ട പ്ലസ്‌വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ സപ്തംബര്‍ 25ലേക്ക് മാറ്റിയതായി ഹയര്‍സെക്കന്‍ഡറി ജോയന്റ് ഡയറക്ടറും ഉത്തരവിട്ടിട്ടുണ്ട്.
Post a Comment