Sep 18, 2012
പി.എസ്.സി. വെരിഫിക്കേഷന് നടത്തുന്ന യാത്ര ഡ്യൂട്ടിയാണ്
പി.എസ്.സി. വെരിഫിക്കേഷന് ഹാജരാകുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന യാത്ര ഡ്യൂട്ടിയായി പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. എല്ലാ പി.എസ്.സി. നിയമനങ്ങളിലും പോലീസ് വെരിഫിക്കേഷന് പുറമേ പി.എസ്.സി. വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടും വാങ്ങിയതിനു ശേഷമേ നിയമനങ്ങള്‍ റഗുലറൈസ് ചെയ്യാവൂ എന്ന് സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശം click here പുറപ്പെടുവിച്ചിരുന്നു. വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് അസല്‍ രേഖകളുടെ പരിശോധനയ്ക്കായി വിവിധ ജില്ലാ പി.എസ്.സി.ഓഫീസുകളിലേക്ക് നേരിട്ട് ഉദ്യോഗസ്ഥര്‍ ഹാജരാകേണ്ടതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ആനൂകൂല്യങ്ങള്‍ക്ക് അര്‍ഹരാണോയെന്ന് വിവിധ വകുപ്പ് അധ്യക്ഷന്‍മാര്‍ സ്പഷ്ടീകരണം ആവശ്യപ്പെട്ടിരുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയത്. വെരിഫിക്കേഷന്‍ ദിവസം ഓഫീസില്‍ നിന്നും പി.എസ്.സി. ഓഫീസിലേക്കും തിരിച്ചും സാധാരണ രീതിയില്‍ യാത്ര ചെയ്യുന്നതിന് ആവശ്യമായ യഥാര്‍ത്ഥ യാത്രാസമയമാണ് ഡ്യൂട്ടിയായി ക്രമീകരിച്ചിരിക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment