Sep 28, 2012
Sep 26, 2012
Sep 25, 2012
NMMS, NTSE Scholarships
എട്ടാം ക്ലാസ് NMMS പരീക്ഷയുടേയും പത്താം ക്ലാസ് NTS പരീക്ഷയുടേയും നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.
NMMS പരീക്ഷക്ക് ഈ വര്‍ഷം മുതല്‍ ഫീസ് നല്‍കേണ്ടതില്ല.
Sep 22, 2012
പത്താം തരം തുല്യതാ Std Xth Equivalency Notification
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ആരംഭിക്കുന്ന പത്താം തരം തുല്യതാ കോഴ്സിലേക്ക്ര ജിസ്ട്രേഷന്‍ ഈ മാസം ആരംഭിക്കും. രജിസ്ട്രേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ഇവിടെ ലഭ്യമായിരിക്കുമെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പ്രൊഫ. പി. ആലസ്സന്‍കുട്ടി പറഞ്ഞു. Std Xth Equivalency Notification download Application for Admission to the Standard X Equivalency Course, Prospectus
Sep 18, 2012
പി.എസ്.സി. വെരിഫിക്കേഷന് നടത്തുന്ന യാത്ര ഡ്യൂട്ടിയാണ്
പി.എസ്.സി. വെരിഫിക്കേഷന് ഹാജരാകുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന യാത്ര ഡ്യൂട്ടിയായി പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. എല്ലാ പി.എസ്.സി. നിയമനങ്ങളിലും പോലീസ് വെരിഫിക്കേഷന് പുറമേ പി.എസ്.സി. വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടും വാങ്ങിയതിനു ശേഷമേ നിയമനങ്ങള്‍ റഗുലറൈസ് ചെയ്യാവൂ എന്ന് സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശം click here പുറപ്പെടുവിച്ചിരുന്നു. വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് അസല്‍ രേഖകളുടെ പരിശോധനയ്ക്കായി വിവിധ ജില്ലാ പി.എസ്.സി.ഓഫീസുകളിലേക്ക് നേരിട്ട് ഉദ്യോഗസ്ഥര്‍ ഹാജരാകേണ്ടതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ആനൂകൂല്യങ്ങള്‍ക്ക് അര്‍ഹരാണോയെന്ന് വിവിധ വകുപ്പ് അധ്യക്ഷന്‍മാര്‍ സ്പഷ്ടീകരണം ആവശ്യപ്പെട്ടിരുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കിയത്. വെരിഫിക്കേഷന്‍ ദിവസം ഓഫീസില്‍ നിന്നും പി.എസ്.സി. ഓഫീസിലേക്കും തിരിച്ചും സാധാരണ രീതിയില്‍ യാത്ര ചെയ്യുന്നതിന് ആവശ്യമായ യഥാര്‍ത്ഥ യാത്രാസമയമാണ് ഡ്യൂട്ടിയായി ക്രമീകരിച്ചിരിക്കുന്നത്.
Sep 12, 2012
കൂട്ടിക്കെട്ടിയതു മുഴച്ചിരിക്കും
സെപ്തംബര്‍ 25ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സ്കൂള്‍ പാര്‍ലമെന്റ് ഇലക്ശന്‍ മറ്റെരു ദിവസത്തേക്ക് മാറ്റി വെക്കണം. അതേ ദിവസം പ്ലസ് വണ്‍ സപ്ലിമെന്ററി പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണിത്.
കഴിഞ്ഞ ആഗസ്ത് 14 ന് ആരംഭിച്ച ഹൈസ്കൂള്‍ ഓണപ്പരീക്ഷ ഒരു മാസം പിന്നിട്ട് അവസാനിച്ചത് സെപ്തംബര്‍ 11നാണ്. അന്ന് തന്നെ തുടങ്ങിയ ഹയര്‍സെക്കണ്ടറിപരീക്ഷകള്‍ സെപ്തംബര്‍ 26ന് അവസാനിക്കുമെന്ന് കരുതുന്നു. അതുവരെ പല യു പി, ഹൈസ്കൂള്‍ ക്ലാസ്സ് മുറികളും ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്കായി മുടങ്ങിക്കിടക്കുകയാണ്. 'വിദ്യാഭ്യാസാവകാശമുള്ള' കുട്ടികള്‍ക്ക് അവധി നല്‍കിയിട്ടാണ് ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന പല സ്കൂളുകളും പരീക്ഷാ ഹാള്‍ കണ്ടെത്തുന്നത്. ഫെബ്രുവരിയില്‍ മോഡല്‍ പരീക്ഷകള്‍ വരുമ്പോഴും മാര്‍ച്ചിലെ വിവിധ പൊതു പരീക്ഷകള്‍ക്കം പുറത്താവുന്നത് ഈ അവകാശികളാണ്. ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്കു പിറ്റേ ദിവസം ആരംഭിക്കുന്ന സപ്ലിമെന്ററി പരീക്ഷ വാല്യുവേഷന്‍ ഡ്യൂട്ടി കഴിഞ്ഞു വന്നിട്ടുവേണം സ്കൂള്‍ പാര്‍ലമെന്റ് ഇലക്ശന്, കലാ-കായിക- ശാസ്ത്ര മേളകള്‍, ജനറല്‍ പി. ടി. എ എന്നിവ നടത്താന്‍. ഹയര്‍സെക്കണ്ടറിയെ സ്വതന്ത്രമാക്കലാണ് ഏറ്റവും കൃത്യമായ പരിഹാരം.
2012 സെപ്റ്റംബര്‍ 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന 2012-13 അദ്ധ്യയന വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് 2012 സെപ്റ്റംബര്‍ 27 ാം തീയതിയിലേക്ക് മാറ്റി. ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ 2012 സെപ്റ്റംബര്‍ 25,26 തീയതികളില്‍ പരീക്ഷ ആയതിനാലാണിതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
പ്ലസ് അഡ്മിഷന്‍ പൂര്‍ത്തിയായതിനു ശേഷം മാത്രമേ സ്കൂള്‍ പാര്‍ലമെന്റ് ഇലക്ശന്, ജനറല്‍ പി. ടി. എ എന്നിവ നടത്താന്‍ പാടുള്ളൂ എന്ന വ്യവസ്ഥ പാലിക്കപ്പെടേണ്ടതു കൊണ്ട് അദ്ധ്യയന വാര്‍ഷിക പദ്ധതികള്‍ ഒന്നും നടക്കാതെ പോകുന്ന അവസ്ഥയാണ് ഇന്നുള്ളത്. കഴിഞ്ഞ ഒക്ടോബറിലോ, നവംബറിലോ നിലവില്‍ വന്ന പി. ടി. എ. ഭാരവാഹിയുടെ മക്കള്‍ സ്കൂളിലില്ലാത്തതു കൊണ്ട് പി. ടി. എക്ക് കോറം തികയാതെ പോകുന്നു. ശബ്ദമില്ലാത്ത ക്ലാസ് ലീഡറും സ്കൂള്‍ ലീഡറും അധികാരത്തിലെത്തുന്നത് വര്‍ഷാവസാനം മാത്രം. ഹയര്‍സെക്കണ്ടറി അറ്റാച്ഡ് സ്കൂളുകളെയാണ് ഈ ദുരിതം ഏറെ ബാധിക്കുന്നത്. പി ടി എ പ്രസിഡന്റുമാര്‍ക്കുള്ള പരിശീലനം കഴിഞ്ഞ ജൂലൈയില്‍ സംഘടിപ്പിച്ചിരുന്നു. അതില്‍ പങ്കെടുക്കേണ്ട പി ടി എ പ്രസിഡന്റിനെ നവംബറില്‍ തെരെഞ്ഞെടുത്തിട്ടു വേണം എന്നതാണ് അവസ്ഥ. വകുപ്പിനു കീഴിലുള്ള ഡയറക്ടറേറ്റുകളും ഏജന്‍സികളും പരസ്പരധാരണയില്ലാതെ പ്രവര്‍ത്തിക്കുന്നതാണിതിനു കാരണമായി മനസ്സിലാക്കാവുന്നത്.കഴിഞ്ഞ ആഗസ്ത് 14 ന് ആരംഭിച്ച ഹൈസ്കൂള്‍ ഓണപ്പരീക്ഷ ഒരു മാസം പിന്നിട്ട് അവസാനിച്ചത് സെപ്തംബര്‍ 11നാണ്. അന്ന് തന്നെ തുടങ്ങിയ ഹയര്‍സെക്കണ്ടറിപരീക്ഷകള്‍ സെപ്തംബര്‍ 26ന് അവസാനിക്കുമെന്ന് കരുതുന്നു. അതുവരെ പല യു പി, ഹൈസ്കൂള്‍ ക്ലാസ്സ് മുറികളും ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്കായി മുടങ്ങിക്കിടക്കുകയാണ്. 'വിദ്യാഭ്യാസാവകാശമുള്ള' കുട്ടികള്‍ക്ക് അവധി നല്‍കിയിട്ടാണ് ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന പല സ്കൂളുകളും പരീക്ഷാ ഹാള്‍ കണ്ടെത്തുന്നത്. ഫെബ്രുവരിയില്‍ മോഡല്‍ പരീക്ഷകള്‍ വരുമ്പോഴും മാര്‍ച്ചിലെ വിവിധ പൊതു പരീക്ഷകള്‍ക്കം പുറത്താവുന്നത് ഈ അവകാശികളാണ്. ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്കു പിറ്റേ ദിവസം ആരംഭിക്കുന്ന സപ്ലിമെന്ററി പരീക്ഷ വാല്യുവേഷന്‍ ഡ്യൂട്ടി കഴിഞ്ഞു വന്നിട്ടുവേണം സ്കൂള്‍ പാര്‍ലമെന്റ് ഇലക്ശന്, കലാ-കായിക- ശാസ്ത്ര മേളകള്‍, ജനറല്‍ പി. ടി. എ എന്നിവ നടത്താന്‍. ഹയര്‍സെക്കണ്ടറിയെ സ്വതന്ത്രമാക്കലാണ് ഏറ്റവും കൃത്യമായ പരിഹാരം.
Sep 9, 2012
14 सितम्बर को "हिंदी-दिवस" मनाया जाता है...
साल के प्रत्येक 14 सितम्बर को "हिंदी-दिवस" मनाया जाता है... क्यों मनाया जाता है, कहना मुश्किल है... लेकिन मनाया जाता है... शायद इसीलिए मनाया जाता है क्योंकि 14 सितंबर 1949 को संविधान सभा ने एक मत से यह निर्णय लिया कि हिन्दी ही भारत की राजभाषा होगी... इसी महत्वपूर्ण निर्णय के महत्व को प्रतिपादित करने तथा हिन्दी को हर क्षेत्र में प्रसारित करने के लिये सन् 1953 से संपूर्ण भारत में 14 सितंबर को प्रतिवर्ष "हिन्दी-दिवस" के रूप में मनाया जाता है... स्वतंत्र भारत की राजभाषा के प्रश्न पर काफी विचार-विमर्श के बाद यह निर्णय लिया गया जो भारतीय संविधान की धारा 343(1) में लिखा है: संघ की राज भाषा हिन्दी और लिपि देवनागरी होगी... संघ के राजकीय प्रयोजनों के लिए प्रयोग होने वाले अंकों का रूप अंतर्राष्ट्रीय रूप होगा... और हर सरकारी संस्था अपने लेखन कार्यों में इसका उपयोग करेगी... बस यहीं आकर बात ख़त्म हो जाती है... संविधान में हिंदी को राष्ट्रभाषा का दर्जा दे दिए जाने के कारण ही हम "हिंदी-दिवस" मनाते आ रहे हैं... और 14 सितम्बर के दिन सरकारी कार्यालयों का आलम तो देखने लायक होता है... हर सरकरी दफ्तर में हिदी से संदर्भित ढेर सारे आयोजन किये जाते हैं... भाषण, निबंध लेखन, परिचर्चा इत्यादि... चलिए कुछ भी हो... एक दिन ही सही लेकिन "बेचारी हिंदी" की लज्जा तो रख ली जाती है... मैं यह नहीं कहना चाहता की "हिंदी-दिवस" महज़ सरकारी दफ्तरों का एक तामझाम है... मैं तो सरकारी कर्मचारियों का ह्रदय से आभारी हूँ... कि वो कम से कम हमारी मातृभाषा की इतनी इज्ज़त तो कर रहे हैं... ये सभी पूरे एक दिन हिंदी की पूजा करते हैं... पूरे एक दिन हिंदी पर ही इनका ध्यान होता है...
राष्ट्रभाषा - राजभाषा chirag kannur राष्ट्रभाषा - राजभाषा PDF
Sep 7, 2012
കഴുത്തോളം വെള്ളത്തില്‍ നിന്നുകൊണ്ട് സത്യാഗ്രഹം
മധ്യപ്രദേശിലെ ഖന്‍ദ്വാ പ്രവിശ്യയിലെ അമ്പത്തിയൊന്നോളം സാധാരണമനുഷ്യര്‍ 14 ദിവസമായി കഴുത്തോളം വെള്ളത്തില്‍ നിന്നുകൊണ്ട് സത്യാഗ്രഹമനുഷ്ഠിക്കുകയാണ്.
മഴയെത്തുടര്‍ന്ന് മദ്ധ്യപ്രദേശ് സര്‍ക്കാര്‍ 'ഓം കരേശ്വര്‍ ഡാം' തുറന്നുവിട്ടത് മൂലം ഖന്‍ദ്വായിലെ നൂറിലധികം വീടുകള്‍ വെള്ളത്തിലായി. ജനങ്ങളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് 'നര്‍മദ ബച്ചാവോ ആന്ദോളന്‍ ' സമരസമിതിപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമായാണ് അപൂര്‍വ്വമായ ജലസത്യാഗ്രഹത്തിന് ഖന്‍ദ്വായിലെ ഗ്രാമീണര്‍ മുന്നോട്ട് വന്നത്.
കനത്ത മഴയില്‍ നര്‍മ്മദനദി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്നാണ് ഓാം കരേശ്വര്‍ ഡാം തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ തീരുമാനം സുപ്രീം കോടതിവിധിഉത്തരവിന്റെ നഗ്നലംഘനമാണെന്ന് പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടുന്നു. ഡാമിന്റെ ജലപരിധി ഉയര്‍ത്തുന്നതിന് ആറ് മാസം മുമ്പ് സമീപപ്രദേശങ്ങളിലെ ജനങ്ങളെ പുനരധിവസിപ്പിക്കണമെന്ന സുപ്രീം കോടതിയുത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു. ആഗസ്റ്റ് 25-നാണ് സത്യാഗ്രഹം തുടങ്ങിയത്. 14 ദിവസമായിട്ടും പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് വന്‍പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സമരത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ആതുരസഹായം നല്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
മരണം വരെ ജലസത്യാഗ്രഹമനുഷ്ഠിക്കുമെന്ന് പ്രക്ഷോഭകര്‍ ഉറപ്പിച്ചുപറയുന്നു. തിമിര്‍ത്ത് പെയ്യുന്ന മഴയും ജലജീവികളുടെ ആക്രമണവും ത്വക്ക് രോഗങ്ങളും വകവെയ്ക്കാതെയുള്ള തങ്ങളുടെ സമരം സര്‍ക്കാറിന്റെ കണ്ണ് തുറപ്പിക്കുമെന്ന് ഖന്‍ദ്വാഗ്രാമീണര്‍ വിശ്വസിക്കുന്നു.
Sep 5, 2012
സ്കൂള്‍ കലോത്സവം: അഞ്ചു രൂപാ
കേരള സ്കൂള്‍ കലോത്സവം: അഞ്ചു മുതല്‍ പത്തുവരെ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്ന് അഞ്ചു രൂപാ വീതം പിരിച്ചു്DPI യുടെ പേരില്‍ DD എടുത്ത് സെപ്തംബര്‍ 30 നകം അയച്ചു നല്കണമെന്ന് ഉത്തരവ്. click here
NMMS, NTSE On-line Application
ഈ അധ്യയന വര്‍ഷം മുതല്‍ (2012-13) എസ്.സി.ഇ.ആര്‍.ടി. നടത്തുന്ന സംസ്ഥാനതല എന്‍.ടി.എസ്. പരീക്ഷ പത്താം ക്ളാസ് തലത്തില്‍ നടത്തും. എന്‍.എം.എം.എസ്. പരീക്ഷ മുന്‍ വര്‍ഷങ്ങളില്‍ നടത്തിയതുപോലെ എട്ടാം ക്ളാസ് തലത്തില്‍ തുടരും. ഈ പരീക്ഷയ്ക്കുളള അപേക്ഷ ഫോറങ്ങള്‍ ഓണ്‍ലൈന്‍ വഴി അയയ്ക്കണം. ഓണ്‍ലൈന്‍ അപേക്ഷാ ഫോറങ്ങള്‍ സെപ്തംബര്‍ 24 മുതല്‍ എസ്.സി.ഇ.ആര്‍.ടി. വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ പത്ത് വരെ നീട്ടി. എട്ടാം ക്ളാസ് തലത്തില്‍ എന്‍.ടി.എസ്. സ്കോളര്‍ഷിപ്പിന് അര്‍ഹരായവര്‍ പത്താം ക്ളാസ് തലത്തില്‍ പരീക്ഷ എഴുതേണ്ടതില്ല. രണ്ടു പരീക്ഷകളും നവംബര്‍ 18 ല്‍ നടക്കുമെന്ന് എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ അറിയിച്ചു. വെബ്സൈറ്റ്: www.scert.kerala.gov.in.
Sep 4, 2012
ThanQ 4 being a Teacher!
Teachers' Day is celebrated every year on September 5 in India so as to commemorate the birth of Dr. Sarvepalli Radhakrishan, the second President of the nation. Dr. Sarvepalli Radhakhrishnan was a philosopher and a great teacher whose contribution toward the Indian education system is undeniable.
Teachers' Day has been celebrated in India since September 5, 1962. It was first observed on request by the students and friends of Dr. Sarvepalli Radhakrishan, who wanted to celebrate his birthday. Dr. Sarvepalli Radhakrishan suggested that instead of celebrating his birthday, the students should observe September 5 as
Teachers' Day. Since then teacher’s Day celebrations are held all across India on the birthday of Dr. Sarvepalli Radhakrishan.
Teachers' Day is celebrated in every school and college in India. A wide range of activities are performed on this special occasion. Right from gifts, flowers, and a note of appreciation to planning a Teachers' Day party, you can do everything to show how much you appreciate all that your teachers have done for you. Below, you will find ideas on how to celebrate Teachers' Day 2012.
Subscribe to:
Posts (Atom)