Aug 17, 2012

ONAM-ADHOC BONUS, FA & ADVANCE

Government have sanctioned Ad hoc Bonus/Special Festival Allowance to the State Government Employees,Employees of Aided Educational Institutions, Full time Contingent Employees etc..

1 comment:

MALAPPURAM SCHOOL NEWS said...

സംസ്ഥാന ജീവനക്കാരുടെ ബോണസിലും ഉത്സവബത്തയിലും 10 ശതമാനത്തിന്റെ വര്‍ധന. 14,500 രൂപവരെ ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് 3200 രൂപ ബോണസ് ലഭിക്കും.

കഴിഞ്ഞ വര്‍ഷം 2900 രൂപയായിരുന്നു ബോണസ്. ബോണസ് പരിധിക്ക് മുകളില്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് 2000 രൂപയാണ് ഫെസ്റ്റിവല്‍ അലവന്‍സ്. മുന്‍വര്‍ഷം ഇത് 1750 രൂപയായിരുന്നു.

ഇതിനു പുറമേ എല്ലാ വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 10,000 രൂപയുടെ ഓണം അഡ്വാന്‍സും അനുവദിച്ചിട്ടുണ്ട്. ഈ തുക അഞ്ച് തുല്യമാസ തവണകളായി തിരിച്ചടയ്ക്കണം. അഡ്വാന്‍സ് ഈ മാസം 23 മുതല്‍ വിതരണം ചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.

ബോണസ്, ഉത്സവബത്ത എന്നിവയ്ക്ക് അര്‍ഹതയില്ലാത്ത സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 610 രൂപ പ്രത്യേക ഉത്സവബത്തയും പ്രോ-റാറ്റ പെന്‍ഷന്‍കാര്‍ക്ക് 550 രൂപയും കുടുംബപെന്‍ഷന്‍കാര്‍ക്ക് 500 രൂപയും എക്‌സ്-ഗ്രേഷ്യാ പെന്‍ഷന്‍കാര്‍ക്ക് 500 രൂപയും പാര്‍ട്ട്‌ടൈം കണ്ടിന്‍ജന്‍റ് പെന്‍ഷന്‍കാര്‍ക്ക് 500 രൂപയും പ്രത്യേക ഉത്സവബത്തയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനു പുറമേ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്ക് 770 രൂപയും ആശാ വര്‍ക്കേഴ്‌സിന് 720 രൂപയും അങ്കണവാടി, ബാലവാടി അധ്യാപര്‍ക്ക് 720 രൂപയും അങ്കണവാടി, ബാലവാടി ജീവനക്കാര്‍ക്കും ആയമാര്‍ക്കും 720 രൂപയും കണ്‍സോളിഡേറ്റഡ് ശമ്പളം ലഭിക്കുന്ന തൂപ്പുകാര്‍ക്ക് 610 രൂപയും പ്രത്യേക ഉത്സവബത്തയും പ്രഖ്യാപിച്ചിട്ടുണ്ട്.

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom