Aug 10, 2012
ഓണപ്പരീക്ഷാ ടൈംടേബിള്‍ വീണ്ടും മാറി
പുതിയ ടൈം ടേബിള്‍ അപാകമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉദാഹരണമായി റംസാന്‍കാലത്ത് ഉച്ചകഴിഞ്ഞ് 4.30 വരെയുള്ള പരീക്ഷ വിദ്ധ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രയാസമാണ്. 23 ന് 8,9,10 ക്ലാസ്സുകള്‍ക്ക് ഒരേസമയം പരീക്ഷ നടക്കുന്നത് സ്ഥലപരിമിതിയുള്ള സ്കൂളുകളെ ബുദ്ധിമുട്ടിലാക്കും. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ളാസുകളിലെ പരീക്ഷയ്ക്ക് നേരത്തെ പ്രസിദ്ധീകരിച്ച ടൈംടേബിള്‍ മാറ്റമില്ല. ഒന്നു മുതല്‍ 12 ക്ലാസ്സു വരെ ഷിഫ്റ്റായി നടക്കുന്ന സ്കൂളുകളില്‍ ഒരേ സമയത്ത് പരീക്ഷ നടത്തിയാല്‍ എല്ലാ കുട്ടികളേയും എങ്ങനെ ഉള്‍ക്കൊള്ളാനാവും?
Subscribe to:
Post Comments (Atom)
1 comment:
ഒന്നാംപാദ വാര്‍ഷിക പരീക്ഷയുടെ ഹൈസ്കൂള്‍തല ടൈംടേബിള്‍ പുനഃക്രമീകരിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവായി. ഇതനുസരിച്ച് ആഗസ്റ് 14 ന് എട്ടാം ക്ളാസിന് ഗണിതവും ഹിന്ദിയും ഒമ്പതും പത്തും ക്ളാസുകള്‍ക്ക് ഒന്നാം പേപ്പറുമായിരിക്കും. വിശദാംശങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെwww.education.kerala.gov.in സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ളാസുകളിലെ പരീക്ഷയ്ക്ക് നേരത്തെ പ്രസിദ്ധീകരിച്ച ടൈംടേബിള്‍ മാറ്റമില്ല. പുതുക്കിയ ടൈംടേബിള്‍ തീയതി, ക്ളാസ്, വിഷയം എന്നീക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു. ആഗസ്റ് 14- എട്ട് : ഗണിതം, ഹിന്ദി, ഒന്‍പത് : ഒന്നാം ഭാഷ പേപ്പര്‍-1, പത്ത് : ഒന്നാം ഭാഷ പേപ്പര്‍ - ഒന്ന്. ആഗസ്റ് 16 - എട്ട് : സയന്‍സ്, ഒന്‍പത് : ഒന്നാംഭാഷ പേപ്പര്‍ - 2 ഗണിതം, ഇംഗ്ളീഷ്, ആഗസ്റ് 17 - ഒന്‍പത് : ഹിന്ദി, പത്ത് : ഒന്നാം ഭാഷ പേപ്പര്‍ -2, ആഗസ്റ് 21 - എട്ട് : ഒന്നാം ഭാഷ പേപ്പര്‍ -1, ഒന്‍പത് - ഇംഗ്ളീഷ്, പത്ത് : സോഷ്യല്‍ സയന്‍സ്, ബയോളജി, ആഗസ്റ് 22 - എട്ട് : ഇംഗ്ളീഷ്, ഒന്‍പത് : സോഷ്യല്‍ സയന്‍സ്, ബയോളജി, പത്ത് :ഗണിതം. ആഗസ്റ് 23 - എട്ട് : സോഷ്യല്‍ സയന്‍സ്, ഒന്‍പത് : ഫിസിക്സ്, കെമിസ്ട്രി, പത്ത് : ഫിസിക്സ്, കെമിസ്ട്രി. ആഗസ്റ് 24 - എട്ട് : ഒന്നാം ഭാഷ പേപ്പര്‍ - 2, പത്ത് : ഹിന്ദി.
Post a Comment