Aug 10, 2012
August മാസത്തെ ശമ്പളം
ഓണം, റംസാന്‍ പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് August മാസത്തെ ശമ്പളം ആഗസ്റ് 16, 17, 18 തീയതികളിലായി നല്‍കാന്‍ ധനകാര്യ വകുപ്പ് ഉത്തരവായി. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ബോണസ് 10 ശതമാനം വര്‍ധിപ്പിച്ചേക്കും. ..പത്തുശതമാനം വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയാണ് ധനവകുപ്പ് സര്‍ക്കാരിനു നല്‍കിയത്. ധനവകുപ്പിന്റെ ശുപാര്‍ശ അംഗീകരിക്കാനാണ് സാധ്യത. കഴിഞ്ഞവര്‍ഷം 2900 രൂപയാണ് ബോണസ് നല്‍കിയത്. പത്തുശതമാനം വര്‍ധിപ്പിച്ചാല്‍ ഇത് 3200 രൂപയാണ്. ഉത്സവ ബത്ത 1750 രൂപയില്‍ നിന്ന് 2000 രൂപയാക്കാനും ശുപാര്‍ശയുണ്ട്. എന്നാല്‍ ബോണസ് പരിധി ഉയര്‍ത്താന്‍ ശുപാര്‍ശയില്ല.
Subscribe to:
Post Comments (Atom)
1 comment:
ചെറിയ പെരുന്നാളിനും ബലിപെരുന്നാളിനും മൂന്നു ദിവസം വീതം അവധി പ്രഖ്യാപിക്കണമെന്ന് മുസ്ലിം സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ഒരു ദിവസം അവധി നല്‍കുന്നതിനാല്‍ ദൂരെ ദിക്കുകളില്‍ ഉള്ളവര്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ ഏറെ പ്രയാസപ്പെടുകയാണ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് എന്നിവര്‍ക്ക് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ ഹാജി, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍, കേരള നദ്വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി, ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്‍റ് സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്‍റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, എം.ഇ.എസ് സെക്രട്ടറി സി.ടി. സക്കീര്‍ ഹുസൈന്‍, എം.എസ്.എസ് സെക്രട്ടറി പി.ടി. മൊയ്തീന്‍കുട്ടി, ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന കണ്‍വീനര്‍മാരായ നടുക്കണ്ടി അബൂബക്കര്‍, സുബൈര്‍ നെല്ലിക്കാപറമ്പ്, മൈനോറിറ്റി എജുക്കേഷന്‍ സംസ്ഥാന കോഓഡിനേറ്റര്‍ പി.എ. ഹംസ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.
Post a Comment