Jul 11, 2012
ആര്‍ത്തി കാണിക്കുന്നു, ആക്രാന്തം.
സര്‍ക്കാര്‍ / എയ്ഡഡ് സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി സ്പെഷ്യല്‍ ഫീസ് പോലും ഒഴിവാക്കിയത് ഏറെ സന്തോഷത്തോടെയാണ് ജനം കേട്ടത്. പുസ്തകങ്ങളും ഉച്ചയൂണും യൂണിഫോമും സൌജന്യമാണെന്നത് ഇരട്ടിമധുരം തന്നെ. എന്നാല്‍ പച്ചക്കറിക്കായും കമ്പ്യൂട്ടര്‍ ഫീസിനത്തിനും പി.ടി.എ. സംഭാവനയുടെ പേരിലും പാവങ്ങളെ കൊള്ളയടിക്കുവാനുള്ള നിയമം നടുവൊടിക്കുന്നത് തന്നെ. 100 രൂപക്ക് പച്ചക്കറി, 50 രൂപ പി.ടി.എ. സംഭാവനയും കൊടുത്തില്ലെങ്കില്‍ എല്‍. പി.ക്ലാസ്സുകാരി ക്ലാസ്സിന് പുറത്താവും എന്ന സ്ഥിതിയാണ്. ദയവുചെയ്ത് ഒന്നാം ക്ലാസ്സു മുതല്‍ ഏഴുവരെയെങ്കിലും കമ്പ്യൂട്ടര്‍ പഠനം സിലബസ്സില്‍ നിന്നൊഴിവാക്കി 200 രൂപ ഒരു വര്‍ഷത്തെ കംപ്യൂട്ടര്‍ ഫീസ് എങ്കിലും ഒഴിവാക്കി എന്ന് അവകാശപ്പെടാന്‍ കഴിയട്ടേ. പി.ടി.എ. മെമ്പര്‍ഷിപ്പിനുള്ള സീലിംഗ് പി.ടി.എ. സംഭാവനക്കും ബാധകമാവണം. പണപ്പിരിന്റെ കാര്യത്തില്‍ പല HM മാരും ആര്‍ത്തി കാണിക്കുന്നു എന്ന് കാണാം. കൃത്യമായ സര്‍ക്കുലര്‍ ഇല്ലാത്തതുകൊണ്ടായിരിക്കാം.
Subscribe to:
Post Comments (Atom)
6 comments:
HMന്റെ വിഷമമെന്തേ ആരും കാണാത്തേ ?
HMന്റെ വിഷമമെന്തേ ആരും കാണാത്തേ ?
HM ന്റെ ഭക്ഷണത്തിന് കഫത്തിന്റെ രുചി കൂടി ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണ്.
പ്രൈമറി അധ്യാപകര്‍ക്ക് ആദ്യം ഐടി പരിശീലനം നല്കട്ടെ.നിര്‍ത്തലാക്കിയ പയര്‍ പുനസ്ഥാപിക്കട്ടെ.വെള്ളവും വൈദ്യുതിയും സൗജന്യമാക്കട്ടെ.എന്നിട്ടുപോരെ വിമര്‍ശിക്കാനുള്ള ഈ ആക്രാന്തം
പയറും വെള്ളവും വൈദ്യുതിയുമില്ലെങ്കില് അതിനുള്ള വഴി തേടണം. വെള്ളമടിക്കാനും കരണ്ടിനും RMSA വകയില്ലേ 25000. പയറിന് കുട്ടിയൊന്നിന് 5 രൂഫായും. ദീപസ്തംഭം മഹാശ്ചര്യം............
സ്കൂളുകളില്‍ നല്‍കിവരുന്ന ഉച്ചക്കഞ്ഞി വിതരണം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ പരിഷ്കരണത്തില്‍ അപാകങ്ങളേറെ. മാവേലി സ്റ്റോറില്‍ നിന്നും കിട്ടുന്ന അരിക്കുപുറമെ. മറ്റു സാധനങ്ങള്‍ വാങ്ങാന്‍ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് സംഖ്യ അനുവദിക്കുമെന്നാണ് പുതിയ ഉത്തരവ്.
മാവേലി സ്റ്റോറുകള്‍ വഴിയുള്ള ചെറുപയര്‍ വിതരണവും മില്‍മ വഴിയുള്ള പാല്‍വിതരണവും നിര്ത്തലാക്കായിരിക്കുകയാണ്. ഇത് വാങ്ങുന്നതിനാവശ്യമായ തുക അനുവദിക്കാത്തതിനാല്‍ ഉച്ചഭക്ഷണപരിപാടി വിദ്യാലയങ്ങളില്‍ സ്തംഭിക്കും.
കുട്ടികളുടെ എണ്ണത്തിനനുസരിച്ച് സംഖ്യ അനുവദിക്കുന്നത് കൊണ്ട് കുട്ടികള്‍ കുറഞ്ഞ സ്കൂളുകളില്‍ ഇത് നടപ്പിലാക്കുന്നത് ബുദ്ധിമുട്ടാണ്. നിലവില്‍ 100 കുട്ടികളുള്ള ഒരു സ്കൂളില്‍ ആഴ്ചയില്‍ സര്‍ക്കാര്‍ അരിക്കുപുറമെ 4475 രൂപ ചെലവാക്കിയിരുന്നു. പുതിയ ഉത്തരവ് പ്രകാരം 2750 രൂപ മാത്രമേ അനുവദിക്കുന്നുള്ളൂ. ഇത് കൊണ്ട് ഉച്ചഭക്ഷണം വിതരണം നടത്താനാവില്ല.
Post a Comment