Jul 8, 2012

സെന്‍സസ് ഡ്യൂട്ടി: ആര്‍ജിതാവധി ആശങ്കയില്‍

2010 മധ്യവേനലവധിയില്‍ അധ്യാപകര്‍ചെയ്ത സെന്‍സസ് ഡ്യൂട്ടിക്ക് ആനുപാതികമായി ആര്‍ജിതാവധി അനുവദിക്കാന്‍ ഉത്തരവുണ്ടായിട്ടും അധ്യാപര്‍ക്ക് ആ അവധി നഷ്ടമാകുന്നു. സെന്‍സസ് ജോലിചെയ്ത അധ്യാപകര്‍ക്ക് 24 ദിവസത്തെ ആര്‍ജിതാവധിക്ക് അര്‍ഹതയുണ്ട്. അതുപ്രകാരം 24 ദിവസത്തെ സറണ്ടര്‍ ആനുകൂല്യം അവര്‍ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ 16 പ്രവൃത്തിദിനങ്ങളില്‍ മാത്രം ഇത്തരം ജോലിയില്‍ ഏര്‍പ്പെട്ടാല്‍ മതിയെന്നും അതുകൊണ്ട് ആനുപാതികമായി എട്ടു ദിവസത്തെ ആര്‍ജിതാവധിക്ക് മാത്രമേ അര്‍ഹതയുള്ളൂവെന്നും അറിയിച്ച് ജില്ലയിലെ പ്രധാനാധ്യാപകര്‍ക്ക് ഉത്തരവ് ലഭിച്ചു. 24 ദിവസത്തെ ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ എട്ട്ദിവസമാക്കി കുറച്ചുകൊണ്ട് 2010 ഡിസംബര്‍ 12ന് ഉത്തരവിറങ്ങിയിരുന്നു. ആ കോലാഹലം കെട്ടടങ്ങിയത് ഇങ്ങനെയായിരുന്നു. ക്ലിക് ചെയ്യുക.
2012 ഏപ്രിലില്‍ സ്‌കൂള്‍ അധ്യാപകര്‍ ഏര്‍പ്പെട്ട സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിന്റെ ലീവ് സറണ്ടര്‍ ലഭ്യമാകുമോ എന്ന ആശങ്കയിലാണിപ്പോള്‍ അധ്യാപകര്‍ .

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom