Jul 17, 2012

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് പുതിയ സര്‍ക്കാര്‍ ഉത്തരവ് പ്രധാനാധ്യാപകരെ പുതിയപാഠം പഠിപ്പിക്കുന്നു.

പുതിയ ഉത്തരവനുസരിച്ച് മാവേലി സ്റ്റോറില്‍നിന്ന് അരിമാത്രമാണ് ലഭിക്കുക. പയര്‍ കടല തുടങ്ങിയവ പൊതുവിപണിയില്‍നിന്ന് വാങ്ങണം. ഇതിന് മുന്‍കൂര്‍ തുക നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ ഒരു സംഖ്യയും ലഭിച്ചിട്ടില്ല.  പ്രധാനാധ്യാപകര്‍ ആദ്യം പണംമുടക്കണം. പിന്നീട് സര്‍ക്കാറില്‍നിന്ന് ലഭിക്കും. ഇത് എത്രത്തോളം കാര്യക്ഷമമായി നടക്കും എന്നതിലാണ് ആശങ്ക. ഒരു കുട്ടിക്ക് ശരാശരി 5 രൂപയാണ് അരി ഒഴികെയുള്ള ചെലവുകള്‍ക്കായി ലഭിക്കുക. എന്നാല്‍ പലവ്യഞ്ജനങ്ങള്‍ , പാചകകൂലി, വിറക്, കയറ്റിറക്ക്, വെള്ളം, പാത്രങ്ങള്‍  എവിടെ നിന്ന് ആരു നല്കുമെന്ന് ഉത്തരവിലില്ല. പാലും മുട്ടയും മുടക്കം വരുത്താനും പാടില്ല.   കഴിഞ്ഞ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയിലെ ഒരു സ്കൂളില്‍ മുടങ്ങിയ ഉച്ചഭക്ഷണവിതരണം അന്വേഷിക്കാനെത്തിയ ഡിഡിഇ  പ്രധാനാധ്യാപകരോട് പിരിവെടുക്കാന്‍ നിര്‍ദ്ദേശക്കുകയായിരുന്നു. പ്രധാനാധ്യാപകര്‍ അദ്ധ്യാപകരോടൊപ്പം കുട്ടികളെ ക്ലാസ്സില്‍ കയറ്റിയിരുത്തി ഒച്ചയുണ്ടാക്കുന്നവരുടെ പേരെഴുതി വെക്കാന്‍ ആവശ്യപ്പെട്ട്  പ്രധാനാധ്യാപകര്‍ അദ്ധ്യാപകരോടൊപ്പം ഉച്ചഭക്ഷണത്തിനായി 'ഭിക്ഷുക്കളാവണം' തെണ്ടണം എന്നും കരുതാം.  പുതിയ അധ്യയനവര്‍ഷത്തില്‍ മിക്ക വിദ്യാലയങ്ങളിലും കുടിശ്ശികയായ തുക നല്‍കിയിട്ടില്ലെന്ന് പ്രധാനാധ്യാപകര്‍ പറയുന്നു.

1 comment:

MALAPPURAM SCHOOL NEWS said...

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടിക്ക് ഇ- ബാങ്കിങ് സംവിധാനത്തിലൂടെ മുന്‍കൂര്‍ തുക നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇനിയും നടപ്പായില്ല. ജൂലായ് ഒന്നുമുതല്‍ അരിമാത്രം മാവേലി സ്റ്റോറില്‍നിന്ന് നല്‍കുകയും ബാക്കി പയറും മറ്റ് സാമഗ്രികള്‍ക്കുമായി ഒരുകുട്ടിക്ക് അഞ്ചുരൂപ നിരക്കില്‍ നല്‍കുമെന്നുമായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ജൂലായ്മാസം തീരാറായിട്ടും സ്‌കൂളുകള്‍ക്ക് പണം നല്‍കാത്തതിനാല്‍ ഉച്ചക്കഞ്ഞി വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മുന്‍വര്‍ഷത്തെ കുടിശികനിലനില്‍ക്കുന്നതിനിടെ കൂടുതലായി വന്ന സാമ്പത്തിക ബാധ്യത പ്രധാനാധ്യാപകരെയും വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. ഓരോ സ്‌കൂളുകള്‍ക്കും ആവശ്യമുളള അരിയും പയറും മാവേലി സ്റ്റോറുകളില്‍ നിന്ന് നല്‍കുകയും മറ്റ് ചെലവുകള്‍ക്കായി ഒരു കുട്ടിക്ക് ഒന്നേകാല്‍ രൂപ നല്‍കുകയുമായിരുന്നു മുമ്പ് സര്‍ക്കാര്‍ ചെയ്തിരുന്നത്.

ജൂലായ്മാസത്തേക്ക് കൂടി പയര്‍ നല്‍കണമെന്ന തീരുമാനം കഴിഞ്ഞദിവസമാണ് വന്നത്. പ്രധാനാധ്യാപകര്‍ മുന്‍കൈയെടുത്ത് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മറ്റും ചെറുപയര്‍ ഉള്‍പ്പെടെയുള്ളവ കടംവാങ്ങിയാണ് ഇപ്പോള്‍ ഉച്ചഭക്ഷണം നല്‍കുന്നത്.

അതിനിടെ ഒരുകുട്ടിക്ക് അഞ്ചുരൂപ അപര്യാപ്തമാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസം കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കാനുള്ള തുകയും ഉച്ചക്കഞ്ഞി ഉണ്ടാക്കുന്നതിനുള്ള വിറകും മറ്റ് ചെലവുകളും ഈ തുകയില്‍നിന്ന് കണ്ടെത്തണം. ഈ തുക വര്‍ധിപ്പിക്കണമെന്നും പ്രഖ്യാപനത്തിലൊതുക്കാതെ തുക കൃത്യമായി സ്‌കൂളുകളുടെ അക്കൗണ്ടില്‍ എത്താനുള്ള സംവിധാനമൊരുക്കണമെന്നും ചൂണ്ടിക്കാട്ടുന്നു.

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom