Feb 27, 2016

Dailys' Remuneration revised.

Government have revised the remuneration of daily wage personnel and persons on contract appointment.For details view GO(P)No.28/2016/Fin Dated 26/02/ 2016

Declaring the Headmasters of newly upgraded RMSA schools as the Drawing and Disbursing Officer of the head of account "2202­02­109­99 (NP)" ­ Sanctioned ­ Orders issued G.O.(Rt)No.1685/2016/Fin Dt. 20/02/2016

Feb 20, 2016

പേ റിവിഷന്‍ സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തുമ്പോള്‍

പേ റിവിഷന്‍ സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.. 

1)പേ റിവിഷന്‍ റണ്ണിംഗ് എന്‍ട്രി നടത്തിയതിന് ശേഷം 01-07-2014 മുതലുള്ള പുതിയ ശമ്പളവും സ്കെയില്‍ ഔഫ് പേയും മറ്റ് കാര്യങ്ങളും വീണ്ടും നിര്‍ദ്ദിഷ്ട കോളത്തില്‍ രേഖപ്പെടുത്തണം. നേരത്തെയുള്ള Basic Pay, Scale of Pay എന്നിവയുടെ മുകളില്‍ ചുവന്ന മഷികൊണ്ട് വട്ടം വരച്ച് പുതിയ പേയും മറ്റും രേഖപ്പെടുത്തുന്ന രീതി ശരിയല്ല. 

2) 01.07.2014 ന് ശേഷം ഗ്രേഡ് ഉണ്ടെങ്കില്‍ 01-07-2014 ന് പേ ഫിക്സ് ചെയ്തതിന് ശേഷം പുതിയ ഗ്രേഡ് സ്റ്റേറ്റ്മെന്റ് തയ്യറാക്കി ആവശ്യമായ കോപ്പികള്‍ സഹിതം സര്‍വ്വീസ് ബുക്ക A.E.O ല്‍ അയക്കണം. 
3)Pay Fixation Statementന്റെ ഒരു കോപ്പി HM ഒപ്പിട്ട് സീല്‍ ചെയ്ത് സര്‍വ്വീസ് ബുക്കില്‍ ഒട്ടിക്കണം. ഒട്ടിച്ച പേജ് നമ്പര്‍ റണ്ണിംഗ് എന്‍ട്രിയില്‍ സൂചിപ്പിക്കണം. 
4)പ്രൈമറി ഹെഡ്‌മാസ്റ്റര്‍മാര്‍ Pay Fixation Statementന്റെ മൂന്ന് കോപ്പികള്‍ A.E.O ല്‍ എത്തിക്കണം. 01-07-2014 ന് ശേഷം ഗ്രേഡ് ഉണ്ടെങ്കില്‍ ആവശ്യമായ ഗ്രേഡ് സ്റ്റേറ്റ്മെന്റും അയക്കണം. 
5)Pay Fixation Statementന്റെ ഓരോ കോപ്പി വീതം ശമ്പള ബില്ലിന്റെ കൂടെ ട്രഷറിയില്‍ സമര്‍പ്പിക്കേണ്ടി വരും. അത്കൊണ്ട് ആവശ്യമായ കോപ്പികള്‍ കരുതണം.  
6)പേ റിവിഷന്‍ നടത്തുമ്പോള്‍ ഓഫീസില്‍ ആവശ്യമായ രേഖപ്പെടുത്തലുകലോട് കൂടിയ പ്രൊസീഡിംഗ്സ് തയ്യാറാക്കേണ്ടതുണ്ട്. 
7)Pay Fixation Statement ഒരോരുത്തരുടെയും വളരെ എളുപ്പത്തില്‍ സ്പാര്‍ക്കില്‍നിന്ന് ലഭ്യമാണ്. Software അഥവാ consultantനെ സമീപിക്കേണ്ടതില്ല.  

Feb 14, 2016

എന്താണീ സേവ് എച്ച്.എസ്.എ ഫോറം ?

        ശമ്പളപരിഷ്‌കരണത്തില്‍ ഹൈസ്‌കൂള്‍ അധ്യാപക മേഖലയോടുള്ള വിവേചനപരമായ നിലപാട് തിരുത്തണമെന്ന് Save HSA forum ആവശ്യപ്പെട്ടു. എന്താണീ സേവ് എച്ച്. എസ്. എ ഫോറം??? പലരും ചോദിക്കുന്ന ചോദ്യം . സുഹൃത്തുക്കളെ ഹൈസ്ക്കൂൾ അധ്യാപകരുടെ ഒരു പൊതു കൂട്ടായ്മ ആണ് സേവ്‌ എച്ച്‌.എസ്സ്‌.എ ഫോറം. ഇതൊരു സംഘടന അല്ല കാരണം നമ്മളെല്ലാം KPSTU /KSTA /GSTU /KSTU തുടങ്ങിയ സംഘടനകളിൽ പ്രവർത്തിക്കുന്നവരോ ആശയങ്ങളിൽ വിശ്വസിക്കുന്നവരോ ആണ്. കൂടാതെ ആവശ്യത്തിലും അധികം അധ്യാപക സംഘനടകൾ ഇന്ന് ഉണ്ട്‌. അതിന്റെ ഇടയിലേയ്ക്ക്‌ ഇനി ഒരു പുതിയ സംഘടന അതിന്റെ ആവശ്യമില്ല .
   നമ്മൾ ഹൈസ്ക്കൂൾ അധ്യാപകർക്ക്‌ വർഷങ്ങളായി കിട്ടേണ്ട അവകാശങ്ങളുണ്ട്‌. ഇൻവിജിലേഷൻ ഡ്യൂട്ടിയിലെ തുച്ഛമായ പ്രതിഫലം മുതൽ നാമ മാത്ര തുക നൽകിയുള്ള ഡെപ്യൂട്ടി എച്ച്‌.എം പദവി വരെയുള്ള പ്രശ്നങ്ങൾ . അവ പലതിനെ പറ്റിയും നമ്മൾ ബോധവന്മാരല്ല. 1978 മുതൽ 2014 വരെയുള്ള ശമ്പള പരിഷ്കരണങ്ങളിൽ നമുക്ക്‌ പറ്റിയ പാളിച്ചകളുണ്ട്‌ . ബേസിക്‌ സാലറി മുതൽ ഗ്രേഡും ഇൻക്രിമെന്റുകളും വരെ.നമ്മൾ എല്ലാവരും വിവിധ അധ്യാപക സംഘടനകളിൽ വിശ്വസിക്കുന്നവരാണ് . ഈ പൊതുകൂട്ടായ്മയുടെ ഉദ്ദേശ്യം ഇത്തരം അറിവുകൾ പങ്കു വയ്ക്കുക എന്നതാണു.കക്ഷി രാഷ്ട്രീയ ഭേദമെന്യേ കൊടികളുടെ നിറം നോക്കാതെ ഹൈസ്ക്കൂൾ അധ്യാപകൻ എന്ന ഒറ്റ ലക്ഷ്യം മുൻ നിർത്തി ഒരു ഒത്തുകൂടൽ . നമ്മൾ വിശ്വസിക്കുന്ന KSTA / KPSTU/GSTU / KSTU / KATF സംഘടനകളിൽ തുടർന്നും പ്രവർത്തിക്കുക. യൂണിറ്റ് തലം മുതൽ സംസ്ഥാന തലം വരെയുള്ള യോഗങ്ങളിൽ എച്ച്. എസ്. എ മാരുടെ കിട്ടേണ്ട ന്യായമായ അവകാശങ്ങൾക്കായി പ്രയത്നിക്കുക .ഒപ്പം സേവ് എച്ച്‌.എസ്.എ ഫോറം എന്ന പൊതു കൂട്ടായ്മയുടെ കീഴിൽ അണിനിരന്ന് പ്രവർത്തിക്കുക.

Feb 9, 2016

പരീക്ഷ എളുപ്പമാവാൻ

പരീക്ഷാ കാലമായതിനാൽ പരീക്ഷയെ എളുപ്പമാക്കാനുള്ള ചില വിദ്യകൾ പറഞ്ഞ് തരാം :
1. പരീക്ഷയെ വളരെ സ്വാഭാവികമായി നേരിടാന്‍ കഴിയണം. നമ്മുടെ ദിനചര്യയില്‍ പരീക്ഷാ കാലത്ത് വലിയ മാറ്റങ്ങള്‍ വരുത്താതിരിക്കുകയാണ് നല്ലത്. സമയത്ത് ഭക്ഷണം കഴിക്കുകയും സമയത്ത് ഉറങ്ങുകയും സാധാരണപോലെ നേരത്തെ ഉണരുകയും വേണം. രാത്രി ഏറെ സമയം വായിച്ച് ശീലമില്ലാത്തവര്‍, പരീക്ഷാ കാലത്ത് വൈകിയുറങ്ങുന്നത് തലവേദനക്കും ശാരീരികാസ്വാസ്ഥ്യത്തിനും കാരണമാകും. അത് വിലപ്പെട്ട സമയ നഷ്ടത്തിനും കാരണമായേക്കാം.

Feb 5, 2016

അധ്യാപകരുടെ പൊതു സ്ഥലം മാറ്റം 2016-17

     അധ്യാപകരുടെ പൊതു സ്ഥലം മാറ്റം അപേക്ഷ ക്ഷണിച്ചു പൊതു സ്ഥലം മാറ്റം 2016-17 വർഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതു സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്.  അപേക്ഷ അവസാന തീയതി 20/02/2016. Click Here

Feb 2, 2016

കൊള്ളാം. ഇന്‍കംടാക്സ് കാല്‍ക്കുലേറ്റര്‍ ലിനക്സില്‍

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി പരിചയപ്പെടുത്തിയ Easy IT Calculator എന്ന ഉബുണ്ടു 10.04 ഓപ്പറേറ്റിങ്ങ് സിസ്റ്റം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍കം ടാക്സ് കാല്‍ക്കുലേറ്റര്‍ വീണ്ടും ചില മാറ്റങ്ങളോടെയും പുതുമകളോടെയും ഈ വര്‍ഷവും 'EasyITCalculator 2015-16_V-01' എന്ന പേരില്‍ അവതരിപ്പിക്കുകയാണ്. ഇതിലും മാക്രോ എനേബിളിങ്ങ് തുടങ്ങിയ സങ്കീര്‍ണ്ണതകളൊന്നും ചേര്‍ക്കപ്പെട്ടിട്ടില്ല. മുന്‍ വര്‍ഷത്തേതു പോലെ തന്നെ വളരെ കുറഞ്ഞ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരെകൂടി മനസ്സില്‍ കണ്ടു കൊണ്ട് ആര്‍ക്കും ലളിതമായി ഉപയോഗിക്കത്തക്ക രീതിയിലാണ് ഇതും രൂപകല്പന ചെയ്തിരിക്കുന്നത്.

Feb 1, 2016

SSLC Examiner 2016

2016 എസ്. എസ്. എല്‍ സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം ചെയ്യുന്നതിന് ഒരു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കി 2015-16 അദ്ധ്യയന വര്‍ഷം എസ്. എല്‍. സി ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന എച്ച് . എസ്. എ മാരില്‍ നിന്നും കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയ ക്യാമ്പുകളില്‍ എക്‌സാമിനറായി തെരെഞ്ഞടുക്കാനുവാനുള്ള ഓണ്‍ ലൈന്‍ അപേക്ഷ ക്ഷണിച്ചു.

രസതന്ത്രകൂട്ടുകള്

    പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ബ്ലോഗില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്ന വിഷയങ്ങളുടെ കൂട്ടത്തില്‍ രസതന്ത്രവും ഉള്‍പ്പെടുന്നുണ്ട് എന്നുറപ്പാണ്. അവരില്‍ത്തന്നെ ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. അവരെയെല്ലാം സന്തോഷിപ്പിക്കുന്ന ഒരു മെറ്റീരിയലാണ് പന്തല്ലൂര് സ്കൂളിലെ റിട്ട. അധ്യാപകന് രാജീവന് സാര് തയ്യാറാക്കി അയച്ചു തന്നിരിക്കുന്നത്. അഭിനന്ദനങ്ങള്. Click Here
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom