Powered by Blogger.
SSLC EXAMINATION MARCH 2017 NOTIFICATION PUBLISHED.SSLC EXAM MARCH 2017 || THSLC || SSLC (HI) ||THSLC (HI) ||

Feb 1, 2016

SSLC Examiner 2016

2016 എസ്. എസ്. എല്‍ സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം ചെയ്യുന്നതിന് ഒരു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കി 2015-16 അദ്ധ്യയന വര്‍ഷം എസ്. എല്‍. സി ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന എച്ച് . എസ്. എ മാരില്‍ നിന്നും കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയ ക്യാമ്പുകളില്‍ എക്‌സാമിനറായി തെരെഞ്ഞടുക്കാനുവാനുള്ള ഓണ്‍ ലൈന്‍ അപേക്ഷ ക്ഷണിച്ചു.
www.keralapareekshabhavan.in എന്ന വെബ് സൈറ്റില്‍ ഫെബ്രുവരി 2 മുതല്‍ 10 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. പ്രഥമാധ്യാപകര്‍ അപേക്ഷകളുടെ ഓണ്‍ ലൈന്‍ കണ്‍ഫര്‍മേഷന്‍ 12-നകവും അപേക്ഷകളുടെ പ്രിന്റൗട്ട് അതത് ജില്ലാ വിദ്യാഭ്യാസ ആഫീസില്‍ 15-നകവും നല്‍കണം. മൂല്യനിര്‍ണ്ണയത്തിന് അധ്യാപകരുടെ കുറവ് നേരിടുന്നതിനാല്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഭാഗത്തിലെ യോഗ്യരായ അധ്യാപകര്‍ക്ക് ഈ വര്‍ഷം നിര്‍ബന്ധിത നിയമനം നല്‍കും. എല്ലാ എച്ച്. എസ്. എ മാരും അതതു സോണിലെ സൗകര്യപ്രദമായ ക്യാമ്പ് ഓപ്റ്റ് ചെയ്ത് വെബ് സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. തങ്ങളുടെ സ്‌കൂളിലെ മേല്‍പറഞ്ഞ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന എല്ലാ എച്ച് എസ് എ - മാരും ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ആയതിന്റെ കണ്‍ഫര്‍മേഷന്‍ നടത്തിയെന്നും എല്ലാ പ്രഥമാധ്യാപകരും ഉറപ്പാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലും പരീക്ഷാ ഭവനിലും ലഭിക്കുന്നതാണ്.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom