May 29, 2013
അനുപാതം ക്ലാസ് അടിസ്ഥാനത്തിലാക്കി സര്‍ക്കാര്‍ ഉത്തരവായി
ഒന്നാം ക്ലാസ് മുതല്‍ നാലുവരെ 1:30ഉം അഞ്ച് മുതല്‍ പത്തുവരെ 1:35ഉം ആയിരിക്കും അധ്യാപക വിദ്യാര്‍ഥി അനുപാതമെന്ന് വിശദീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ അനുപാതം സ്‌കൂള്‍ അടിസ്ഥാനത്തിലായിരിക്കും കണക്കാക്കുകയെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് വലിയ ആക്ഷേപങ്ങള്‍ക്ക് വഴിതെളിച്ചു. തുടര്‍ന്ന് അധ്യാപക സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ക്ലാസ് അടിസ്ഥാനത്തില്‍ തന്നെ അനുപാതം കണക്കാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. അധ്യാപകരുടെ സ്റ്റാഫ് ഫിക്‌സേഷന്‍ തിരിച്ചറിയല്‍ സംവിധാനമായ യു.ഐ.ഡി. പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ അടിസ്ഥാനത്തിലായിരിക്കും കണക്കാക്കുക. പുതിയ തസ്തികകള്‍ അനുവദിക്കുന്നതിന് മുമ്പ് അധ്യാപക പാക്കേജ് പ്രകാരം ആവശ്യമായ അധ്യാപകരെ അതത് സ്‌കൂളുകളിലേക്ക് ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ക്ലാസ് അടിസ്ഥാനത്തില്‍ അധ്യാപക, വിദ്യാര്‍ഥി അനുപാതം കണക്കാക്കാനുള്ള തീരുമാനത്തെ മലപ്പുറം സ്കൂള്‍ ന്യൂസ് ടീം സ്വാഗതം ചെയ്തു. Circular download from here
Subscribe to:
Post Comments (Atom)
No comments:
Post a Comment