May 10, 2013
വിദ്യാഭ്യാസ അവകാശ നിയമം : സമിതി രൂപീകരിച്ചു
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ (ആര്‍.ടി.ഇ ആക്ട്) ഭാഗമായി നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിച്ചു. തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറി, സാമൂഹ്യനീതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറി, പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവര്‍ സമിതയില്‍ അംഗങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കണ്‍വീനറുമായിരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, സര്‍വശിക്ഷാ അഭിയാന്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ എന്നിവര്‍ ക്ഷണിതാക്കളാണ്. സമിതി മൂന്നുമാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് വിദ്യാഭ്യാസാവകാശ നിയമം നടപ്പിലാക്കുന്നതിലെ പുരോഗതി വിലയിരുത്തും.
Subscribe to:
Post Comments (Atom)
No comments:
Post a Comment