May 29, 2013
Revaluation Results 2013
GOVERNMENT OF KERALA
Kerala Pareeksha Bhavan
Secondary School Leaving Certificate(SSLC)
SSLC Revaluation Results 2013
അനുപാതം ക്ലാസ് അടിസ്ഥാനത്തിലാക്കി സര്‍ക്കാര്‍ ഉത്തരവായി
ഒന്നാം ക്ലാസ് മുതല്‍ നാലുവരെ 1:30ഉം അഞ്ച് മുതല്‍ പത്തുവരെ 1:35ഉം ആയിരിക്കും അധ്യാപക വിദ്യാര്‍ഥി അനുപാതമെന്ന് വിശദീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ അനുപാതം സ്‌കൂള്‍ അടിസ്ഥാനത്തിലായിരിക്കും കണക്കാക്കുകയെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് വലിയ ആക്ഷേപങ്ങള്‍ക്ക് വഴിതെളിച്ചു. തുടര്‍ന്ന് അധ്യാപക സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ക്ലാസ് അടിസ്ഥാനത്തില്‍ തന്നെ അനുപാതം കണക്കാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. അധ്യാപകരുടെ സ്റ്റാഫ് ഫിക്‌സേഷന്‍ തിരിച്ചറിയല്‍ സംവിധാനമായ യു.ഐ.ഡി. പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ അടിസ്ഥാനത്തിലായിരിക്കും കണക്കാക്കുക. പുതിയ തസ്തികകള്‍ അനുവദിക്കുന്നതിന് മുമ്പ് അധ്യാപക പാക്കേജ് പ്രകാരം ആവശ്യമായ അധ്യാപകരെ അതത് സ്‌കൂളുകളിലേക്ക് ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ക്ലാസ് അടിസ്ഥാനത്തില്‍ അധ്യാപക, വിദ്യാര്‍ഥി അനുപാതം കണക്കാക്കാനുള്ള തീരുമാനത്തെ മലപ്പുറം സ്കൂള്‍ ന്യൂസ് ടീം സ്വാഗതം ചെയ്തു. Circular download from here
HM / AEO ട്രാന്‍സ്ഫര്‍ ലിസ്റ്റും പ്രവേശനോത്സവവും
പുതിയ എഇഒ/ഹെഡ്മാസ്റ്റര്‍മാരുടെ ലിസ്റ്റ് കാണുക. click here
പ്രവേശനോത്സവത്തിന്റെ സര്‍ക്കുലര്‍ കാണുക click here
പ്രവേശനോത്സവത്തിന്റെ സര്‍ക്കുലര്‍ കാണുക click here
May 28, 2013
പ്ലസ് വണ്‍ അപേക്ഷകള്‍ മേയ് 30 വൈകുന്നേരം അഞ്ചുമണിവരെ
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി മേയ് 30 വൈകുന്നേരം അഞ്ചുമണിവരെ ആയിരിക്കുമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ അഡ്മിഷന്‍ ഷെഡ്യൂള്‍
May 26, 2013
സി.ബി.എസ്.ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു.
സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.
പത്ത്: കേരളത്തില്‍ 99.97 ശതമാനമാണ് വിജയം. ലക്ഷദ്വീപില്‍ പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചു. പരീക്ഷാ ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.പന്ത്രണ്ട്: കേരളത്തില്‍ പരീക്ഷയെഴുതിയ 92.90 ശതമാനം വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി. 12 ന്റെഫലം അറിയാന്‍ ക്ലിക്ക് ചെയ്യുക.
May 23, 2013
Dearness Allowance/ Dearness Relief-Enhanced
53% Government have enhanced the rate of Dearness Allowance/Dearness Relief to State Government Employees and Pensioners.For details view GO(P) No 220/2013/Fin Dated 14/05 /2013and Circular No 46/ 2013/Fin Dated 23/05/2013
May 22, 2013
Final Transfer List for various categories Published
വിവിധ തസ്തികകളിലേക്കുള്ള സ്ഥലം മാറ്റ ഉത്തരവുകളുടെ പ്രൊസീഡിങ്സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. click here
മലപ്പുറം ജില്ലക്കാര്‍ ഇവിടെ ഞെക്കുക.
1 Thiruvananthapuram2 Kollam3 Pathanamthitta4Alappuzha5 Kottayam6Idukki7 Ernakulam8 Thrissur9Palakkad10 Malappuram11Kozhikode12 Wayanad13 Kannur 14 Kasaragod
മലപ്പുറം ജില്ലക്കാര്‍ ഇവിടെ ഞെക്കുക.
1 Thiruvananthapuram2 Kollam3 Pathanamthitta4Alappuzha5 Kottayam6Idukki7 Ernakulam8 Thrissur9Palakkad10 Malappuram11Kozhikode12 Wayanad13 Kannur 14 Kasaragod
May 19, 2013
സെന്‍സസ് ഡ്യൂട്ടി ലീവ് സറണ്ടര്‍ ഉത്തരവ് മരവിപ്പിച്ചു.
2010ല്‍ സെന്‍സസ് ഡ്യൂട്ടി ചെയ്ത അധ്യാപകരുടെ ലീവ് സറണ്ടര്‍ വെട്ടിച്ചുരുക്കിയ ഉത്തരവിന് മുന്‍കാലപ്രാബല്യമുള്ളതിനാല്‍ പണം വാങ്ങിയ അധ്യാപകരുടെ ലീവ് സറണ്ടര്‍ എട്ട് ദിവസമാക്കി ചുരുക്കിയ ഉത്തരവ് മരവിപ്പിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ് click here / click here
എസ്.എസ്.എല്‍.സി. നിരന്തര മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക്ദാനം അവസാനിപ്പിക്കുന്നു
സ്‌കൂളിലെ നിരന്തര മൂല്യനിര്‍ണയത്തില്‍ കുട്ടികള്‍ക്ക് കൈയയച്ച് മാര്‍ക്ക് നല്‍കുന്ന രീതി അവസാനിക്കുന്നു. മാര്‍ക്കിടുന്നതിന് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനതല ഗുണമേന്മാ പരിശോധനാ സമിതിയില്‍ ധാരണയായി. നിരന്തര മൂല്യനിര്‍ണയ പരിപാടി പരിഷ്‌ക്കരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് കഴിഞ്ഞ എസ്. എസ്.എല്‍.സി.ഫലത്തിന്റെ അവലോകനം. കഴിഞ്ഞ എസ്.എസ്.എല്‍.സിക്ക് തോറ്റ 24,000 കുട്ടികള്‍ക്കും നിരന്തരമൂല്യനിര്‍ണയത്തില്‍ (സി.ഇ.) മുഴുവന്‍ മാര്‍ക്കും കിട്ടിയതായി കണ്ടെത്തി. കുട്ടികളുടെ കഴിവോ പ്രകടനമോ മാനദണ്ഡമാക്കിയല്ല ഈ മാര്‍ക്കുദാനമെന്നാണ് ഇത് തെളിയിക്കുന്നത്. ഇതേ തുടര്‍ന്നാണ് രീതി മാറ്റുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗുണമേന്‍മാ പരിശോധനാസമിതി ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു.
May 18, 2013
2013 എസ്. എസ്. എല്‍ . സി. ബുക്ക് വിതരണം
2013 എസ്. എസ്. എല്‍ . സി. സര്‍ട്ടിഫിക്കറ്റ് വിതരണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക.
May 16, 2013
transfer and postings for School teachers
വിവിധ തസ്തികകളിലേക്കുള്ള സ്ഥലം മാറ്റ ഉത്തരവുകളുടെ കരട് പ്രസിദ്ധീകരിച്ചിരിക്കുന്നു. click here മലപ്പുറം ജില്ലക്കാര്‍ ഇവിടെ ഞെക്കുക. 1 Thiruvananthapuram2 Kollam3 Pathanamthitta4Alappuzha5 Kottayam6Idukki7 Ernakulam8 Thrissur9Palakkad10 Malappuram11Kozhikode12 Wayanad13 Kannur 14 Kasaragod
May 15, 2013
HSST By Transfer Promotion - Final Seniority List
HSST, HSST Jr തസ്തികകളിലേക്ക് പ്രമോഷന്‍ ലഭിക്കുന്നതിന് യോഗ്യരായ HSA/UPSA/LPSA വിഭാഗങ്ങളിലെ അധ്യാപകരുടെ അന്തിമ സീനിയോറിറ്റി പ്രസിദ്ധീകരിച്ചു. 30/11/2011 വരെ സര്‍വ്വീസിലുള്ളവരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ലിസ്റ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക
Seniority List of HSA
- 30/09/2008 ന് സര്വ്വീസിലുണ്ടായിരുന്നവരുടെ ലിസ്റ്റ് (Annexure-I A)
- 31/07/2009 ന് സര്വ്വീസിലുണ്ടായിരുന്നവരുടെ ലിസ്റ്റ് (Annexure-I B)
- 31/07/2010 ന് സര്വ്വീസിലുണ്ടായിരുന്നവരുടെ ലിസ്റ്റ് (Annexure-I C)
- 30/11/2011 ന് സര്വ്വീസിലുണ്ടായിരുന്നവരുടെ ലിസ്റ്റ് (Annexure-I D)
Seniority List of UPSA/LPSA
May 14, 2013
വിദ്യാഭ്യാസ അവകാശ നിയമം: ത്രിഭാഷാ സംവിധാനം തകരും; ഭാഷാധ്യാപകര്‍ പുറത്താകും
മലപ്പുറം: കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് സംസ്ഥാനത്തെ ഭൂരിപക്ഷം ഭാഷാധ്യാപകര്‍ക്കും തിരിച്ചടിയാകും. തസ്തിക നിര്‍ണയത്തിലുള്‍പ്പെടെ ആശങ്കയും ആശയക്കുഴപ്പവുമുണ്ടാക്കുന്ന ഉത്തരവാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. വിദ്യാഭ്യാസപരമായി മുന്നോക്കമുള്ള സംസ്ഥാനത്ത് യാന്ത്രികമായി നിയമം നടപ്പാക്കാനുള്ള നീക്കം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് അധ്യാപകസംഘടനകളുടെ വിലയിരുത്തല്‍. ക്ലാസ് അടിസ്ഥാനത്തിലായിരുന്ന അധ്യാപക തസ്തിക നിര്‍ണയം സ്കൂള്‍ അടിസ്ഥാനത്തിലാക്കിയതാണ് ഭാഷാധ്യാപകര്‍ക്ക് വിനയായത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഭിന്നമായി ത്രിഭാഷാ സംവിധാനമാണ് കേരളത്തിലുള്ളത്. ഒന്നുമുതല്‍ ഇംഗ്ലീഷ് ഭാഷ പരിചയപ്പെടുകയും മൂന്നു മുതല്‍ ഇംഗ്ലീഷും അഞ്ചുമുതല്‍ ഹിന്ദിയും പഠിക്കുന്ന രീതിയാണിത്.
May 11, 2013
വിദ്യാഭ്യാസ അവകാശ നിയമം:അധ്യാപക-വിദ്യാര്‍ഥി അനുപാതം
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക- വിദ്യാര്‍ഥി അനുപാതം ക്ലാസ് അടിസ്ഥാനമാക്കി നിശ്ചയിക്കുന്നതിനുപകരം സ്‌കൂള്‍ ഒരു യൂണിറ്റായി കണക്കാക്കി നിശ്ചയിക്കും. click here അധ്യാപക തസ്തികകളുടെ എണ്ണം ഗണ്യമായി കുറയാന്‍ ഇത് കാരണമാകും. എന്നാല്‍ നിലവിലുള്ള അനുപാതം കുറച്ചിട്ടുമുണ്ട്. എല്‍.പിയില്‍ 1:30 ഉം യു പിയില്‍ 1:35 ഉം ആണ് പുതിയ അനുപാതം. നേരത്തെ ഇത് 1 : 45 ആയിരുന്നു. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ഈ വ്യവസ്ഥകള്‍ അടങ്ങുന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. വിദ്യാഭ്യാസ അവകാശ നിയമം ഈ അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് പൂര്‍ണാര്‍ത്ഥത്തില്‍
May 10, 2013
വിദ്യാഭ്യാസ അവകാശ നിയമം : സമിതി രൂപീകരിച്ചു
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ (ആര്‍.ടി.ഇ ആക്ട്) ഭാഗമായി നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിച്ചു. തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറി, സാമൂഹ്യനീതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറി, പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവര്‍ സമിതയില്‍ അംഗങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കണ്‍വീനറുമായിരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, സര്‍വശിക്ഷാ അഭിയാന്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ എന്നിവര്‍ ക്ഷണിതാക്കളാണ്. സമിതി മൂന്നുമാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് വിദ്യാഭ്യാസാവകാശ നിയമം നടപ്പിലാക്കുന്നതിലെ പുരോഗതി വിലയിരുത്തും.
Subscribe to:
Posts (Atom)