Feb 14, 2016
എന്താണീ സേവ് എച്ച്.എസ്.എ ഫോറം ?
ശമ്പളപരിഷ്കരണത്തില്‍ ഹൈസ്കൂള്‍ അധ്യാപക മേഖലയോടുള്ള വിവേചനപരമായ നിലപാട് തിരുത്തണമെന്ന് Save HSA forum ആവശ്യപ്പെട്ടു. എന്താണീ സേവ് എച്ച്. എസ്. എ ഫോറം??? പലരും ചോദിക്കുന്ന ചോദ്യം . സുഹൃത്തുക്കളെ ഹൈസ്ക്കൂൾ അധ്യാപകരുടെ ഒരു പൊതു കൂട്ടായ്മ ആണ് സേവ് എച്ച്.എസ്സ്.എ ഫോറം. ഇതൊരു സംഘടന അല്ല കാരണം നമ്മളെല്ലാം KPSTU /KSTA /GSTU /KSTU തുടങ്ങിയ സംഘടനകളിൽ പ്രവർത്തിക്കുന്നവരോ ആശയങ്ങളിൽ വിശ്വസിക്കുന്നവരോ ആണ്. കൂടാതെ ആവശ്യത്തിലും അധികം അധ്യാപക സംഘനടകൾ ഇന്ന് ഉണ്ട്. അതിന്റെ ഇടയിലേയ്ക്ക് ഇനി ഒരു പുതിയ സംഘടന അതിന്റെ ആവശ്യമില്ല .
നമ്മൾ ഹൈസ്ക്കൂൾ അധ്യാപകർക്ക് വർഷങ്ങളായി കിട്ടേണ്ട അവകാശങ്ങളുണ്ട്. ഇൻവിജിലേഷൻ ഡ്യൂട്ടിയിലെ തുച്ഛമായ പ്രതിഫലം മുതൽ നാമ മാത്ര തുക നൽകിയുള്ള ഡെപ്യൂട്ടി എച്ച്.എം പദവി വരെയുള്ള പ്രശ്നങ്ങൾ . അവ പലതിനെ പറ്റിയും നമ്മൾ ബോധവന്മാരല്ല. 1978 മുതൽ 2014 വരെയുള്ള ശമ്പള പരിഷ്കരണങ്ങളിൽ നമുക്ക് പറ്റിയ പാളിച്ചകളുണ്ട് . ബേസിക് സാലറി മുതൽ ഗ്രേഡും ഇൻക്രിമെന്റുകളും വരെ.നമ്മൾ എല്ലാവരും വിവിധ അധ്യാപക സംഘടനകളിൽ വിശ്വസിക്കുന്നവരാണ് . ഈ പൊതുകൂട്ടായ്മയുടെ ഉദ്ദേശ്യം ഇത്തരം അറിവുകൾ പങ്കു വയ്ക്കുക എന്നതാണു.കക്ഷി രാഷ്ട്രീയ ഭേദമെന്യേ കൊടികളുടെ നിറം നോക്കാതെ ഹൈസ്ക്കൂൾ അധ്യാപകൻ എന്ന ഒറ്റ ലക്ഷ്യം മുൻ നിർത്തി ഒരു ഒത്തുകൂടൽ . നമ്മൾ വിശ്വസിക്കുന്ന KSTA / KPSTU/GSTU / KSTU / KATF സംഘടനകളിൽ തുടർന്നും പ്രവർത്തിക്കുക. യൂണിറ്റ് തലം മുതൽ സംസ്ഥാന തലം വരെയുള്ള യോഗങ്ങളിൽ എച്ച്. എസ്. എ മാരുടെ കിട്ടേണ്ട ന്യായമായ അവകാശങ്ങൾക്കായി പ്രയത്നിക്കുക .ഒപ്പം സേവ് എച്ച്.എസ്.എ ഫോറം എന്ന പൊതു കൂട്ടായ്മയുടെ കീഴിൽ അണിനിരന്ന് പ്രവർത്തിക്കുക.
Subscribe to:
Post Comments (Atom)
4 comments:
ശരി ,വാട്സ്അപ്പ് ഗ്രൂപ്പ് നമ്പർ അറിയിക്കുമോ ?
ശരി ,വാട്സ്അപ്പ് ഗ്രൂപ്പ് നമ്പർ അറിയിക്കുമോ ?my no.-8089581270
Software training videos in Hindi
Autocad, Bootstrap ,Html And Css ,Php Mysql,jquery,angularjs,wordpress,WordPress Plugin Development,Codeigniter Tutorial,CodeIgniter Project Tutorial,zoomla,Drupal 7,java,Java Swing - Complete tutorials,c sharp dotnet,ASP.NET MVC,asp dotnet.in,meganto,c,c++,PSD to HTML5,blogger.
http://goo.gl/2oUoCt
gd effort
Post a Comment