Jul 6, 2011

ഇന്‍കള്‍കെയ്റ്റ് സ്കോളര്‍ഷിപ്പിനുളള സ്ക്രീനിങ് ടെസ്റ്റ്

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍കള്‍കെയ്റ്റ് സ്കോളര്‍ഷിപ്പിനുളള സ്ക്രീനിങ് ടെസ്റിന് സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ 2011-2012 അധ്യയനവര്‍ഷം എട്ടാം ക്ളാസ്സ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പേര്, ജനന തീയതി, ആണ്‍കുട്ടിയോ/പെണ്‍കുട്ടിയോ, രക്ഷകര്‍ത്താവിന്റെ പേര്, വിലാസം (പിന്‍കോഡ്, ഫോണ്‍ നമ്പര്‍ സഹിതം), ജില്ല, ഉള്‍പ്പെടുന്ന വിഭാഗം (എസ്.സി/എസ്.റ്റി, മറ്റുളളവര്‍), ഏഴാം ക്ളാസ്സില്‍ പഠിച്ച സ്കൂളിന്റെ വിലാസം, വിദ്യാഭ്യാസ ജില്ല, സ്കൂള്‍ ഗ്രാമീണ മേഖലയിലോണോ, എട്ടാം ക്ളാസ്സില്‍ പഠിക്കുന്ന സ്കൂളിന്റെ വിലാസം തുടങ്ങിയ വിവരങ്ങള്‍ വെളളക്കടലാസ്സില്‍ രേഖപ്പെടുത്തി സ്കൂള്‍ അധികാരി സാക്ഷ്യപ്പെടുത്തിയതോ ആയ അപേക്ഷ ജൂലൈ 16 നകം ഡയറക്ടര്‍, സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം - 695033 വിലാസത്തില്‍ അയയ്ക്കണം. അപേക്ഷാഫോറം  ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. 

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom