Feb 23, 2011


  • എസ്.എസ്.എല്‍.സി. പരീക്ഷാര്‍ത്ഥികളുടെ ഫോട്ടോ പതിച്ച ഐ.സി.ആര്‍ പ്രിന്റൌട്ട് എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിച്ചതായി സെക്രട്ടറി അറിയിച്ചു. ചീഫ് സൂപ്രണ്ടുമാര്‍ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് ഇവ ഏറ്റുവാങ്ങി പരിശോധിച്ച് സര്‍ക്കുലര്‍ പ്രകാരം തിരുത്തലുകള്‍ വരുത്തി ഫെബ്രുവരി 28 നകം അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിക്കണം.
  • കോഴിക്കോട് ചെറുവാടിയിലെയും നല്ലളത്തെയും സര്‍ക്കാര്‍ യു.പി.സ്കൂളുകളെ ഹൈസ്കൂളാക്കി ഉയര്‍ത്തി ഉത്തരവായി.
  • ഫെബ്രുവരി 26 -ന് നടത്താനിരുന്ന എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ മാര്‍ച്ച് 12 ലേക്കും മാര്‍ച്ച് അഞ്ചിന് നടത്താനിരുന്ന സ്ക്രീനിങ് ടെസ്റ് മാര്‍ച്ച് 18 ലേക്കും മാറ്റിയതായി സെക്രട്ടറി അറിയിച്ചു.


No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom