Mar 9, 2015

കഷ്ടപ്പെടുന്നവന്റെ വേദന അനുഭവിച്ചവർക്കായി...

  • കഷ്ടപ്പെടുന്ന തന്റെ അയൽക്കാരനെ ഓർത്ത്‌ നെടുവീർപ്പ്‌ ഇടാനല്ലാതെ അയാൾക്ക്‌ ഒരു കൈത്താങ്ങാവാൻ കഴിയാത്തതിൽ ഒരിക്കലെങ്കിലും വേദന അനുഭവിച്ചവർക്കായി...
  • നിങ്ങൾക്ക്‌ അവരെ സഹായിക്കാൻ ഒരു അവസരം... 
  • താഴെക്കാണുന്ന വിവിധ പദ്ധതികളിൽ ഏതെങ്കിലും അർഹമായ ഒന്നെങ്കിലും നിങ്ങളുടെ അയൽപക്കത്തെ പാവപ്പെട്ടവൻ അർഹനായേക്കാം... 
  •  നിങ്ങൾ ചെയ്യേണ്ടത്‌ ഇത്ര മാത്രം. ഈ പോസ്റ്റിൽ കാണുന്ന ലിങ്കിൽ കാണുന്ന പി ഡി എഫ്‌ ഫയൽ ഡൗൺലോഡ്‌ ചെയ്യുക.
  •  അതിലുള്ള അപേക്ഷാ ഫോമുകളിൽ ആവശ്യമുള്ളത്‌ പ്രിന്റെടുത്ത്‌ പൂരിപ്പിച്ച്‌ നിങ്ങളുടെ അയൽ വാസിക്ക്‌ നൽകി സഹായിക്കാം. വേണ്ട നിർദ്ദേശങ്ങളും നൽകാം.    
     പദ്ധതികളിൽ മുഖ്യമായവ 
1. ദേശീയ വാർദ്ധ്ക്യപെൻഷൻ: 60 വയസ്സിനു മേൽ പ്രതിമാസം 525 രൂപ 80 വയസ്സിനു മേൽ: 900 രൂപ
2. വികലാംഗപെൻഷൻ : 40% വൈകല്യം: 525 രൂപ; 80% വൈകല്യം 900 രൂപ.
3. കർഷക തൊഴിലാളി പെൻഷൻ: 525 രൂപ.
4. വിധവാ പെൻഷൻ : 525 രൂപ
5. സാധു വിധവകളുടെ പെണ്മക്കൾക്കുള്ള വിവാഹധനസഹായം: 20000 രൂപ
6. 50 വയസ്സ്‌ കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ: 525 രൂപ
7. വികലാംഗ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം.
8. ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ള വികലാംഗ പെൺകുട്ടികൾക്കുള്ള വിവാഹ ധനസഹായം : 10000
9. വികലാംഗർ,   അന്ധർ, മൂകർ, ബുദ്ധിമാന്ദ്യം സംഭവിച്ചവർ എന്നിവർക്ക്‌ ബസ്സുകളിൽ യാത്രാപാസ്സുകൾ
10. വികലാംഗർക്ക്‌ സഹായ ഉപകരണങ്ങൾ 
11. വികലാംഗർക്ക്‌ തൊഴിൽ സംരംഭങ്ങൾക്ക്‌ 20 ശതമാനം മുതൽ 50 ശതമാനം വരെ സബ്സിഡി
12. വികലാംഗർക്ക്‌ മുച്ചക്ര സ്കൂട്ടർ വാങ്ങാൻ സബ്സിഡി: 10000 രൂപ
13. വികലാംഗർക്ക്‌ ലോട്ടറി കച്ചവടം തുടങ്ങാൻ: 5000 രൂപ
14. വികലാംഗ വിദ്യാർത്ഥി സ്കോളർഷിപ്‌: 
15. ശാരീരിക മാനസിക വൈകല്യമുള്ളവർക്ക്‌ ചായ കാപ്പി വെന്റിംഗ്‌ മെഷീൻ
16. എട്ട്‌ വയസ്സിൽ താഴെ ഗുരുതരമായ വൈകല്യം ബാധിച്ച കുട്ടികൾക്ക്‌ 20000 രൂപ നിക്ഷേപം 
17. മാരകരോഗമോ അപകടങ്ങൾ എന്നിവയാൽ ദീർ ഘകാലം ചികിൽസയിൽ കഴിയുന്ന പട്ടികജാതിക്കാർക്ക്‌ ധനസഹായം
18. പിന്നാക്ക പട്ടിക സമുദായ മന്ത്രിയുടെ ദുരിതാശ്വാസ നിധി
19. മിശ്രവിവാഹിതർക്കുള്ള ദുരിതാശ്വാസം: 50000 രൂപ
20. ആശ്വാസകിരണം: കിടപ്പിലായ രോഗികളെ പരിചരിക്കുന്നവർക്ക്‌: 525 രൂപ
21. വനിതകൾ ഗൃനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്ക്‌ വിദ്യാഭ്യാസ  ധനസഹായം : പ്ലസ്‌ 2: 2500 പ്രതിവർഷം; കോളേജ്‌ തലം 5000 
22. പുനർ വിവാഹ   ധനസഹായം : 25000
23. സ്നേഹസ്പർശ്ശം പദ്ധതി: അവിവാഹിതകളായ അമ്മമാർക്കുള്ളത്‌
24. താലോലം: കുട്ടികൾക്കുള്ള ചികിൽസാ പദ്ധതി. 50000 രൂപ 
25. കുട്ടികൾക്ക്‌   കാൻസർ ചികിൽസ: 50000 രൂപ
26. സ്നേഹപൂർവ്വം: അച്ഛനമ്മമാരിൽ ഒരാൾ മരിക്കുകയും ശേഷിക്കുന്ന ആൾക്ക്‌ കുട്ടിയെ സംരക്ഷിക്കാൻ കഴിയാതെ വരുകയും ചെയ്യുമ്പോൾ. പ്ലസ്‌ ടൂ: 1000 പ്രതിമാസം,  ഹൈസ്കൂൾ 750, യൂ.  പി. 500
27. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. 
28. ക്ഷയ്‌രോഗം,  കുഷ്ഠം, കാൻസർ എന്നിവ ബാധിച്ചവർക്ക്‌ പ്രതിമാസ പെൻഷൻ
29. പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധി
30. 65 വയസ്സിൽ താഴെയുള്ള കുടുംബനാഥൻ  മരിച്ചാൽ കുടുംബത്തിനു 10000 രൂപ ധനസഹായം
31. മരംകയറ്റ തൊഴിലാളി മരത്തിൽ നിന്ന് വീണു പരിക്കേറ്റാൽ 25000 രൂപ സഹായം
32. അസംഘടിത  മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികാൾക്ക്‌  2000 രൂപ ചികിൽസാസഹായം
33. സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ്‌ റ്റൊ പുവർ. 
34. രാഷ്ട്രീയ ആരോഗ്യ നിധി: സഹായത്തിനു പരിധിയില്ല. 
35. കാരുണ്യ ബെനവൽന്റ്‌ സ്കീം
36.  ശ്രുതിതരംഗം: കുട്ടികൾക്ക്‌ സൗജന്യ ശ്രവണ സഹായി 
37. കാൻസർ രോഗികൾക്ക്‌ സൗജന്യ റെയിൽ യാത്ര.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom