Mar 27, 2015

എക്‌സാമിനര്‍മാരായി നിര്‍ബന്ധിത നിയമനം

               ADDITIONAL LIST OF EXAMINERS -Dtd 28-03-2015
        SSLC പരീക്ഷാ വാല്യുവേഷനുമായി ബന്ധപ്പെട്ട് സ്കീം ഫൈനലൈസേഷന്‍ വിവിധ കേന്ദ്രങ്ങളിലായി  ആരംഭിച്ചു. വാല്യുവേഷന്‍ മാര്‍ച്ച് 31 ന് തുടങ്ങി ഏപ്രില്‍ പത്തിന് അവസാനിക്കും. എട്ട് ദിവസങ്ങളാണ് വാല്യുവേഷന്‍ നിശ്ചയിച്ചിരിക്കുന്നത്. മാര്‍ച്ച് 31, ഏപ്രില്‍ 1, 4, 6 മുതല്‍ 10 എന്നീ ദിവസങ്ങളിലാണ്  വാല്യുവേഷന്‍ നടക്കുന്നത്. ഈ വര്‍ഷം വരുത്തിയ പ്രധാന മാറ്റം ഉത്തരക്കടലാസുകള്‍ HB പെന്‍സില്‍ ഉപയോഗിച്ചാണ് നോക്കേണ്ടത്. ഇതിനുള്ള പെന്‍സില്‍ ക്യാമ്പുകളില്‍ ലഭ്യമാക്കും.കൂടാതെ പെന്‍സിലിന്റെ മൂര്‍ച്ച കൂട്ടാനുള്ള sharpner ഉം ലഭ്യമാക്കുമെന്നാണ് പറയപ്പെടുന്നത്. Facing Sheet-ലെ ടാബുലേഷന്‍ കോളങ്ങളില്‍ മാത്രമാണ് ചുവപ്പ് പേന ഉപയോഗിച്ച് മാര്‍ക്ക് രേഖപ്പെടുത്തേണത്. ബാലാവകാശകമ്മീഷന്റെ ഇടപെടല്‍ ആണ് ഈ പരിഷഅകാരത്തിനു കാരണം. അസിസ്റ്റന്റ് എക്‌സാമിനര്‍മാരുടെ ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ കാണുന്നു. ഇതിനായി എസ്.എസ്.എല്‍.സി. പരീക്ഷയടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണ്ണയം ചെയ്യുന്നതിന് അസിസ്റ്റന്റ് എക്‌സാമിനര്‍മാരായി നിര്‍ബന്ധിതനിയമനം നല്‍കിക്കൊണ്ടുള്ള ഉത്തരവ് പ്രസിദ്ധീകരിച്ചു. എല്ലാ സ്‌കൂളുകളിലെയും പ്രഥമാദ്ധ്യാപകര്‍ വെബ്‌സൈറ്റില്‍ പ്രവേശിച്ച് HM LOGIN ക്ലിക് ചെയ്ത് സ്‌കൂള്‍ കോഡും പാസ്‌വേര്‍ഡും നല്‍കി പോസ്റ്റിംഗ് ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്യണം. മാര്‍ച്ച് 31-ന് മൂല്യനിര്‍ണ്ണയം ആരംഭിക്കുന്നതിനാല്‍ വീഴ്ച കൂടാതെ പോസ്റ്റിംഗ് ഓര്‍ഡര്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കുന്നതിനുള്ള നടപടി അടിയന്തിരമായി പ്രഥമാദ്ധ്യാപകര്‍ സ്വീകരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom