Dec 29, 2014
അദ്ധ്യാപക ബാങ്ക് രൂപീകരണവും തസ്തിക നിര്‍ണ്ണയവും
അദ്ധ്യാപക ബാങ്ക് രൂപീകരണവും തസ്തിക നിര്‍ണ്ണയവും സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവായി. 2010-11 ലെ തസ്തിക നിര്‍ണ്ണയത്തെ അടിസ്ഥാനമാക്കിയുള്ള ഡിവിഷനുകളും തസ്തികകളുമാണ് അദ്ധ്യാപക പാക്കേജിന്റെ അടിസ്ഥാന മാനദണ്ഡമായി സ്വീകരിക്കുന്നത്.
Dec 3, 2014
എന്താണ് RMSA സ്കൂളുകളില്‍ സംഭവിക്കുന്നത്?
എന്താണ് RMSA സ്കൂളുകളില്‍ സംഭവിക്കുന്നത്? വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് ഇന്ത്യയിലെ കുട്ടികള്‍ക്ക് കൈവന്ന അസുലഭ നിയമമായണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഈ വിദ്യാഭ്യാസ അവകാശ നിയമം. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് ഇന്ത്യയിലെ 14 വയസ്സിനു താഴെയുള്ള ഏതു കുട്ടിക്കും അവരുടെ താമസസ്ഥലത്തു തന്നെ പഠിക്കാനുള്ള അവകാശവും നിലവില്‍ വന്നു. ഇതനുസരിച്ച് കേരളത്തിലും എല്‍ പി , യുപി വിഭാഗങ്ങളിലും ഹൈസ്കൂള്‍ വിഭാഗങ്ങളിലുമായി ധാരാളം സ്കൂളുകള്‍ ആവശ്യമായി വന്നു. പല സമ്മര്‍ദ്ദങ്ങളും കണക്കെടുപ്പുകള്‍ക്കുമൊടുവില്‍ എല്‍ പി , യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലുമായി സ്കൂളുകള്‍ സ്ഥാപിക്കുകയുണ്ടായി. കേരള സിലബസ്സില്‍ ആരംഭിച്ച ഈ സ്കൂളുകളിലെ കുട്ടികള്‍ ഇന്ന് SSLC പരീക്ഷ എഴുതാന്‍ കാത്തിരിക്കുകയാണ്. ആയിരക്കണക്കിനു കുട്ടികള്‍ മലപ്പുറം ജില്ലയില്‍ മാത്രം ഇത്തരം സ്കൂളുകളില്‍ പഠനം നടത്തുന്നുണ്ട്. ഇവര്‍ക്ക് ആവശ്യത്തിനുള്ള അദ്ധ്യാപകരേയോ മറ്റു അടിസ്ഥാന സൌകര്യങ്ങളോ ഒരുങ്ങിയിട്ടില്ല. എന്നിരുന്നാലും ഇത്തരം സ്കൂളുകള്‍ക്ക് സ്കൂള്‍ കോഡ് ലഭിച്ചിട്ടില്ലാത്തതിനാല്‍ ഐടി പരീക്ഷയടക്കമുള്ള പൊതു കാര്യങ്ങള്‍ ഒന്നും തന്നെ ഈ കുട്ടികള്‍ അറിയാതെ പോകുന്ന അവകാശങ്ങളാണ്. RMSA ഒരു സ്കൂളിനു അനുവദിച്ചിരിക്കുന്നത് 5 അദ്ധ്യാപകരെ മാത്രമാണ്. കണക്ക്, പി. എസ്,, എസ്. എസ്,, ഹിന്ദി, മലയാളം എന്നിവ. അഞ്ചില്‍ കൂടുതല്‍ ഡിവിഷനുകളുള്ള സ്കൂളുകളാണ് ജില്ലയിലുള്ളതിലേറെയും. അനുവദിച്ച വേക്കന്‍സിയില്‍ നിയമനം നടന്നവ വിരളം. പാവം രക്ഷിതാക്കള്‍ കുട്ടികളുടെ പഠനത്തിനു ഫീസ് നല്‍കേണ്ട അവസ്ഥയാണിപ്പോള്‍. അപ്പോള്‍ സൌജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസ അവകാശം എവിടെ.
ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ വൈകിക്കൂടാ. കെ. ഈ. ആര്‍., കെ. എസ്. ആര്‍ എന്നിവ നടപ്പാക്കി അംഗീകരിച്ചു കൊണ്ടുള്ള ഒരു രീതി മാത്രമേ ഇതിനു പരിഹാരമാവൂ. RMSA സ്കൂളുകളെ സാധാരണ സ്കൂളായി കാണുക തന്നെ വേണം. അദ്ധ്യാപകരുടെ സേവന-വേതന വ്യവസ്ഥകള്‍ KER അനുസരിച്ചാവണം. വേണ്ടത്ര തസ്തികകള്‍ സൃഷ്ടിക്കണം, കേന്ദ്രസഹായത്താല്‍ പ്രവര്‍ത്തിക്കാവുന്ന മേഖലകള്‍ തിരിച്ചറിയണം. (തുടരും)
ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ വൈകിക്കൂടാ. കെ. ഈ. ആര്‍., കെ. എസ്. ആര്‍ എന്നിവ നടപ്പാക്കി അംഗീകരിച്ചു കൊണ്ടുള്ള ഒരു രീതി മാത്രമേ ഇതിനു പരിഹാരമാവൂ. RMSA സ്കൂളുകളെ സാധാരണ സ്കൂളായി കാണുക തന്നെ വേണം. അദ്ധ്യാപകരുടെ സേവന-വേതന വ്യവസ്ഥകള്‍ KER അനുസരിച്ചാവണം. വേണ്ടത്ര തസ്തികകള്‍ സൃഷ്ടിക്കണം, കേന്ദ്രസഹായത്താല്‍ പ്രവര്‍ത്തിക്കാവുന്ന മേഖലകള്‍ തിരിച്ചറിയണം. (തുടരും)
Nov 24, 2014
Nov 13, 2014
Nov 6, 2014
ന്യൂനപക്ഷവിഭാഗം പ്രീ-മെട്രിക് സ്‌ക്കോളര്‍ഷിപ്പ്
ഈ അദ്ധ്യയന വര്‍ഷത്തെ ന്യൂനപക്ഷവിഭാഗം പ്രീ-മെട്രിക് സ്‌ക്കോളര്‍ഷിപ്പ്
തുകയ്ക്ക് അര്‍ഹത നേടിയ ഫ്രഷ്, റിന്യൂവല്‍ വിഭാഗം കുട്ടികളുടെ ലിസ്റ്റ്
വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍
(ഡി.ബി.റ്റി) പ്രകാരം കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് 2014-15 ലെ
തുക വിതരണം ചെയ്യുന്നത്. എല്ലാ കുട്ടികളും, രക്ഷകര്‍ത്താക്കളും,
ബന്ധപ്പെട്ട സ്‌കൂളധികാരികളും ലിസ്റ്റ് പരിശോധിച്ച്, തെറ്റായ ബാങ്ക്
വിവരങ്ങള്‍ ചേര്‍ത്തിട്ടുള്ളപക്ഷം ശരിയായ വിവരങ്ങള്‍ ഹാജരാക്കി സ്‌കൂളധികാരി മുഖേന ക്രമീകരിക്കണം.
05.11.2014 | Minority Prematric Scholarship website |
05.11.2014 | Minority Prematric Scholarship 2014-15 - Transferring amount to beneficiaries through DBT- Cir.Dt.05/11/2014 |
Nov 5, 2014
Sep 17, 2014
EDITING UID DETAILS ONLINE IS EASY
സ്കൂളിലെ കുട്ടികളുടേയും ജീവനക്കാരുടയും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കായി പരസ്യപ്പെടുത്തിയിട്ടുണ്ട്. (Click here School Employees Details ) കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ച് അദ്ധ്യാപക വര്‍ഗത്തിനു നാണക്കേടു വരുത്തിയതും നമ്മള്‍ കണ്ടു. എന്നാല്‍ ആറാം പ്രവര്‍ത്തിദിവസം നല്കിയ കണക്കും സമ്പൂര്‍ണ്ണയിലെ ആധാര്‍ പ്രകാരമുള്ള വിവരങ്ങളും വ്യത്യാസം കാണുന്നതിനാല്‍ അംഗീകരിക്കാനാകില്ലെന്നും വ്യാജ (?) ആധാര്‍ ആണെന്നുമുള്ള ധാരണ പരന്നിരിക്കുകയാണ്. സ്കൂള്‍ റജിസ്റ്ററിലെ വിവരങ്ങള്‍ മാറ്റി ആധാരിലേതു പോലെയാക്കുകയോ ആധാരിലെ വിവരങ്ങള്‍ മാറ്റി സ്കൂള്‍ റജിസ്റ്ററിലേതു പോലെയാക്കുകയോ ചെയ്താലേ സ്കോളര്‍ഷിപ്പും ഉച്ചക്കഞ്ഞിയും സൌജന്യവും ലഭിക്കുകയുള്ളൂ. സ്കൂള്‍ റജിസ്റ്ററിലെ വിവരങ്ങള്‍ ജനനസര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളാകയാല്‍ മാറ്റാന്‍ പ്രയാസമാണ്. എന്നാല്‍ ആധാരിലെ വിവരങ്ങള്‍, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് തെളിവ് നല്‍കി തിരുത്താം.
1. Having a mobile number is mandatory for using the Update Portal
Sep 16, 2014
Aug 18, 2014
Aug 3, 2014
എല്ലാ അധൃാപക സുഹൃത്തുക്കള്‍ക്കുമായി സമര്‍പ്പിക്കുന്നു....
ഞാന്‍ പറഞ്ഞല്ലോ എനിക്ക് പെരുത്ത് ഇഷ്ടമായെന്ന് ... ഒപ്പം അഭിമാനവും ... അതൊരു മാതാവായതുകൊണ്ട്... മാതാക്കളുടെ മടിത്തട്ടില്‍ കിടന്നാണല്ലോ തലമുറ വളരുന്നത്...
അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ്‍ മകന്‍റെ അധ്യാപകനയച്ച കത്ത് ലോക പ്രശസ്തമാണ്. ലോകത്തിലെ എല്ലാ അധ്യാപകരും നിര്ബന്ധമായി വായിച്ചിരിക്കേണ്ട കത്തിന്‍റെ ചെറു പതിപ്പു തന്നെയാണ് മലപ്പുറം ജില്ലയിലെ ഒരു വീട്ടമ്മ എഴുതിയത്.
കുട്ടിക്കു വേണ്ടി മാതാവ് അധ്യാപകനു അയച്ച ലീവ് ലെറ്റര്‍ ഫേസ്ബുക്കില്‍ ശ്രദ്ധേയമാകുകയാണ്. മക്കള്‍ക്കു വേണ്ടി ലീവ് ലെറ്റര്‍ എഴുതുന്ന രക്ഷിതാക്കള്‍ക്കു മാതൃകയാക്കാവുന്ന ഈ കത്ത് അധ്യാപകന്‍റെ സുഹൃത്ത് Shabeer Kaliyattamukku ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സൈബര്‍ ലോകത്തു നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
പെരുന്നാളിനോടനുബന്ധിച്ച് ബന്ധു വീടുകളില്‍ വിരുന്നു പോയ മകന് ലീവ് ആവശ്യപ്പെട്ടാണ് മാതാവ് കത്തെഴുതിയത്. കളവ് പറഞ്ഞ് രക്ഷപ്പെടാം എന്ന ധാരണ മകന് പകര്‍ന്നു നല്കാവന്‍ ആഗ്രഹമില്ലാത്തതുകൊണ്ടും സത്യം പറയണമെന്ന നിര്‍ബന്ധ ബുദ്ധി ഉളളതുകൊണ്ടുമാണ് ഇങ്ങനെ എഴുതേണ്ടി വന്നത് മാതാവ് കത്തില്‍ കുറിക്കുന്നു.
ലീവ് ലെറ്ററിന്‍െറ പൂര്‍ണ്ണ രൂപം
സ്നേഹത്തോടെ സാറിന് ...,ക്ഷേമം നേരുന്നു.......
എന്‍റെ മകന്‍ ഫിസാന്‍ കഴിഞ്ഞ രണ്ട് ദിവസം ക്ളാസില്‍ വന്നിരുന്നില്ല.പെരുന്നാള്‍ അവധിക്ക് വിരുന്ന് പോയതായിരുന്നു. വല്ലപ്പോഴുമേ പോകാറൊളളു..!
മോന്‍ പറയുന്നത് ക്ളാസില്‍ വരാതിരുന്നത് വിരുന്ന് പോയതുകൊണ്ടാണെന്ന് പറഞ്ഞാല്‍ മാഷ് കുട്ടികള്ക്കിതടയിലിട്ട് കളിയാക്കുമെന്നാണ്.! അതുകൊണ്ട് ഉമ്മച്ചി വേറെ എന്തെങ്കിലും കാരണമെഴുതണമെന്നാണ്....
കളവ് പറഞ്ഞ് രക്ഷപ്പെടാം എന്ന ധാരണ മകന് പകര്ന്നു നല്കാപന്‍ ആഗ്രഹമില്ലാത്തതുകൊണ്ടും സത്യം പറയണമെന്ന നിര്ബപന്ധ ബുദ്ധി ഉളളതുകൊണ്ടുമാണ് ഇങ്ങനെ എഴുതേണ്ടി വന്നത്..
പാഠ പുസ്തകങ്ങളില്‍ നിന്ന് മാത്രമല്ലല്ളോ അറിവ് ലഭിക്കുന്നത്...കുടുംബാംഗങ്ങള്‍ തമ്മിലുളള ഒത്തു ചേരലിന്‍െറ അനുഭവങ്ങളില്‍ നിന്നും കുട്ടികള്‍ എന്തുമാത്രം കാര്യങ്ങള്‍ പഠിച്ചെടുക്കുന്നുണ്ടാകും..
എനിക്കുറപ്പുണ്ട്....! വൃദ്ധയായ എന്‍റെ ഉമ്മയെ ഞാന്‍ പരിചരിക്കുന്നത് കണ്ട മോന് അതൊരു നല്ല പാഠമായിട്ടുണ്ടാകുമെന്ന്.....
അതുകൊണ്ട്..., കഴിഞ്ഞ രണ്ട് ദിവസത്തെ ലീവ് ഫിസാന് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെടുന്നു....
Aug 1, 2014
New Plus two Schools and Batches
New Plus two Schools and Batches.
Govt order GO (MS) No.143/2014 Gen Edn dtd 31.07.2014 published. Click here.
സംസ്ഥാനത്ത് പ്ലസ് ടു പഠനത്തിന് മതിയായ സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി 699 ബാച്ചുകള്‍ കൂടി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ ഇല്ലാത്ത 131 പഞ്ചായത്തുകളില്‍ പുതുതായി അനുവദിച്ച ഹയര്‍സെക്കന്ററി സ്‌കൂളുകളിലെയും ഹയര്‍സെക്കന്ററിയാക്കി ഉയര്‍ത്തിയ 95 ഹൈസ്‌കൂളുകളിലെയും പ്ലസ് ടു ബാച്ചുകള്‍ ഉള്‍പ്പെടെയാണിത്. പുതിയ 131 സ്‌കൂളുകളില്‍ ഓരോ ബാച്ച് വീതമാണ് അനുവദിച്ചിട്ടുള്ളത്.
Jun 27, 2014
Jun 22, 2014
ഹിന്ദി കവി കേദാര്‍നാഥ് സിങ്ങിന് ജ്ഞാനപീഠം
വിഖ്യാത ഹിന്ദി കവി കേദാര്‍നാഥ് സിങ്ങിന് സാഹിത്യരംഗത്തെ വിശിഷ്ട പുരസ്‌കാരമായ ജ്ഞാനപീഠം. 2013-ലെ പുരസ്‌കാരത്തിനാണ് എണ്‍പതുകാരനായ അദ്ദേഹത്തെ ശുപാര്‍ശ ചെയ്തത്. ജ്ഞാനപീഠം ലഭിക്കുന്ന പത്താമത്തെ ഹിന്ദി സാഹിത്യകാരനാണ് കേദാര്‍നാഥ് സിങ്. 11 ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.1989-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും കേദാര്‍നാഥ് സിങ്ങിന് ലഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയില്‍പ്പെട്ട ചാക്യ സ്വദേശിയാണ് അദ്ദേഹം. ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ദീര്‍ഘകാലം ഹിന്ദി അധ്യാപകനായിരുന്ന അദ്ദേഹം വകുപ്പ് മേധാവിയായാണ് വിരമിച്ചത്. 'അഭി ബില്‍ക്കുല്‍ അഭി', 'യഹാം സെ ദേഖോം', 'ബാഗ്' തുടങ്ങിയവയാണ് ശ്രദ്ധേയമായ കവിതകള്‍. കവിതയ്ക്കുപുറെമ ചെറുകഥാരംഗത്തും നിരൂപണസാഹിത്യത്തിലും മികവ് തെളിയിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ സാകേതിലാണ് ഇപ്പോള്‍ താമസം.
Jun 11, 2014
ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ 730290; ഒന്നാം ക്ലാസില്‍ 62807 പേര്‍
* മൊത്തം 8365 കുട്ടികള്‍ കുറഞ്ഞു, ഒന്നില്‍ 69 പേര്‍ കൂടി
* കൂടുതലും ആണ്‍കുട്ടികള്‍, ഒന്നില്‍ പെണ്‍കുട്ടികള്‍
* സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ കൂടി
* ഏറ്റവുമധികം പേര്‍ ഒമ്പതില്‍ (84260)
* നാലില്‍ 7105 കുട്ടികളുടെ കുറവ്
* കൂടുതലും ആണ്‍കുട്ടികള്‍, ഒന്നില്‍ പെണ്‍കുട്ടികള്‍
* സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ കൂടി
* ഏറ്റവുമധികം പേര്‍ ഒമ്പതില്‍ (84260)
* നാലില്‍ 7105 കുട്ടികളുടെ കുറവ്
Jun 3, 2014
മീന്‍സ് മെറിറ്റ് പരീക്ഷയില്‍ മലപ്പുറത്തിന് ഇക്കൊല്ലവും മികവ്
നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മലപ്പുറത്തെ കുട്ടികള്‍ക്ക് മികച്ചവിജയം. പത്താം ക്ലാസ്സുകാര്‍ക്കായി സംസ്ഥാന വിദ്യാഭ്യാസവകുപ്പിനു കീഴിലെ എസ്.ഇ.ആര്‍.ടി.യാണ് പരീക്ഷ നടത്തിയത്. സംസ്ഥാനത്ത് 3448 പേര്‍ വിജയിച്ചതില്‍ 544 പേരും ജില്ലയില്‍ നിന്നുള്ളവരാണ്. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ മാത്രം 299 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടി. സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരീക്ഷ എഴുതാനാവുക. ഒന്നരലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് 30000 രൂപയാണ് സ്‌കോളര്‍ഷിപ്പായി കിട്ടുക.
10
|
Malappuram
|
Jun 1, 2014
പുതിയ അധ്യാനവര്‍ഷം മുതല്‍ എട്ട് പീരിയഡുകള്‍
(2014 - 15 അദ്ധ്യയന വര്‍ഷത്തെ സ്‌കൂള്‍ ടൈംടേബിള്‍ പരിഷ്‌കരിക്കുന്നതിന് വേണ്ടിയുളള എസ്.സി.ഇ.ആര്‍.ടി യുടെ ശുപാര്‍ശ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുളള ക്യു.ഐ.പി. മോണിറ്ററിംഗ് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്തശേഷം ആവശ്യമായ ഭേദഗതികളോടെ പുതുക്കിയ ടൈംടേബിള്‍ സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ടൈംടേബിള്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ മാത്രമേ നിലവില്‍ വരുകയുളളുവെന്നും ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റായിട്ടുളളതാണെന്നും അറിയിച്ചിട്ടുണ്ട്.)
തിങ്കളാഴ്ച തുടങ്ങുന്ന പുതിയ അധ്യാനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ സമയക്രമത്തില്‍ മാറ്റം വരും. ഇനി മുതല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ എട്ട് പീരിയഡുകള്‍ ഉണ്ടാകും. 40 മിനിട്ട് ദൈര്‍ഘ്യമുള്ള ആറു പീരിയഡുകളും 35 മിനിട്ട് വീതം ദൈര്‍ഘ്യമുള്ള രണ്ട് പീരിയഡുകളുമായാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
May 30, 2014
May 25, 2014
NMMS Scholarship Final List
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Subscribe to:
Posts (Atom)