Jun 1, 2014

പുതിയ അധ്യാനവര്‍ഷം മുതല്‍ എട്ട് പീരിയഡുകള്‍

    (2014 - 15 അദ്ധ്യയന വര്‍ഷത്തെ സ്‌കൂള്‍ ടൈംടേബിള്‍ പരിഷ്‌കരിക്കുന്നതിന് വേണ്ടിയുളള എസ്.സി.ഇ.ആര്‍.ടി യുടെ ശുപാര്‍ശ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുളള ക്യു.ഐ.പി. മോണിറ്ററിംഗ് കമ്മിറ്റിയില്‍ ചര്‍ച്ചചെയ്തശേഷം ആവശ്യമായ ഭേദഗതികളോടെ പുതുക്കിയ ടൈംടേബിള്‍ സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ടൈംടേബിള്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ മാത്രമേ നിലവില്‍ വരുകയുളളുവെന്നും ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റായിട്ടുളളതാണെന്നും അറിയിച്ചിട്ടുണ്ട്.)    
തിങ്കളാഴ്ച തുടങ്ങുന്ന പുതിയ അധ്യാനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ സമയക്രമത്തില്‍ മാറ്റം വരും. ഇനി മുതല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ എട്ട് പീരിയഡുകള്‍ ഉണ്ടാകും. 40 മിനിട്ട് ദൈര്‍ഘ്യമുള്ള ആറു പീരിയഡുകളും 35 മിനിട്ട് വീതം ദൈര്‍ഘ്യമുള്ള രണ്ട് പീരിയഡുകളുമായാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
കലാപഠനത്തിന് സമയം കണ്ടെത്തുന്നതിന് വേണ്ടിയാണ് നിലവിലെ സമയക്രമത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. രാവിലെ 10 മുതല്‍ നാല് വരെയുള്ള സ്കൂള്‍ സമയത്തില്‍ മാറ്റമില്ല. 12.40 മുതല്‍ 1.40 വരെയായിരിക്കും ഉച്ചഭക്ഷണത്തിനുള്ള സമയം. കലാപഠനത്തിന് സമയം കിട്ടി. ഇനി വേണ്ടതു ഗുരുക്കന്‍മാരെയാണ്. ആഴ്ചയില്‍ അഞ്ചു പിരിയഡ് കൂടി. ഒരു സ്കൂളില്‍ ഹൈസ്കൂളില്‍ 29ഡിവിഷനുണ്ട്, 145പിരീയഢ് അധികം കിട്ടും. ഒരു സംഗീതം അദ്ധ്യാപികയും ഒരു കായികാദ്ധ്യാപകനുമുണ്ട്, നേരത്തേ അവര്‍ക്ക് ഓരോ പിരിയഡുണ്ട്, 145+29=174  പിരീയഡ് ഈ രണ്ടുപേര്‍ എന്തു ചെയ്യും? ആ സമയം കൂടി അടുത്ത ക്ലാസ്സുകാര്‍ക്ക് ശല്യമായി പില്ലേര്‍ തേരാപാര നടക്കും. 

        മാത്രമോ, ഈ എട്ട് പിരീയഡ് ഒരിക്കല്‍ ഐ ടി പഠിപ്പിക്കാന്‍ വേണ്ടി ഉണ്ടാക്കിയതാ. ആത് ആഴ്ചയില്‍ നാലു ദിവസമായിരുന്നു.  
            80 മാര്‍ക്കിന്റെ വീതം പരീക്ഷ നടക്കുന്ന സോഷ്യല്‍ സയന്‍സ്, കണക്ക്, ഇംഗ്ളീഷ്, ഐടി എന്നീ വിഷയങ്ങളുടെ ടൈംടേബിള്‍ മാറ്റാനും ക്ളബ് ചെയ്യാനുമുള്ള അധികാരം ഹെഡ്മാസ്റര്‍മാര്‍ക്ക് ഉണ്ടായിരിക്കും.

ആദ്യത്തെ പീരിയഡ് (രാവിലെ 10-10.40), രണ്ടാമത്തെ പീരിയഡ്(10.40 - 11.20), ഇന്റര്‍വെല്‍ (11.20-11.30), മൂന്നാമത്തെ പീരിയഡ് (11.30-12.05), നാലാമത്തെ പീരിയഡ് ( ഉച്ചയ്ക്ക് 12.10-12.40), ലഞ്ച് ടൈം (12.40-1.40), അഞ്ചാമത്തെ പീരിയഡ്(1.40-2.15), ആറാമത്തെ പീരിയഡ്(2.15- 2.50), ഇന്റര്‍വെല്‍ (2.50-2.55), ഏഴാമത്തെ പീരിയഡ്(2.55- 3.30), എട്ടാമത്തെ പീരിയഡ് (3.30-4.00) എന്നിങ്ങനെയാണ് സമയ ക്രമീകരണം. 
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കലാ-കായികപ്രവര്‍ത്തനം, പ്രവൃത്തിപരിചയം, വിദ്യാഭ്യാസം തുല്യഅളവില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നതിനു വേണ്ടിയാണ് പീരിയഡ് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ നല്‍കിയത്. ഡിപിഐയുടെ നിര്‍ദേശപ്രകാരം എസ്സിഇആര്‍ടി നേരത്തേ ഇതുസംബന്ധിച്ച കരട് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. ഉച്ചഭക്ഷണസമയം 35 മിനിറ്റ് ആക്കിയതുള്‍പ്പടെയുള്ള സമയക്രമീകരണങ്ങളിലെ അപാകതകള്‍ പരിഹരിച്ചാണു ക്യുഐപി പുതിയ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. 


ഈ അധ്യയനവര്‍ഷത്തെ ക്ളസ്റര്‍ മീറ്റിംഗുകള്‍ ഓഗസ്റ്റ്-2, സെപ്റ്റംബര്‍-20, ഒക്ടോബര്‍-4, ഒക്ടോബര്‍-25, ജനുവരി-31, ഫെബ്രുവരി-21 തീയതികളില്‍ നടക്കും. സ്കൂള്‍ പ്രവൃത്തിദിനങ്ങള്‍ 200 ആക്കാന്‍ ശനിയാഴ്ച ദിവസങ്ങളായ ഒക്ടോബര്‍ 25നും ജനുവരി 31നും ക്ളാസ് ഉണ്ടായിരിക്കും. അധ്യാപകര്‍ക്കുള്ള അവധിക്കാല പരിശീലന പരിപാടിയില്‍ പങ്കെടുക്കാത്തവര്‍ക്കു ഈ മാസം 19, 20, 21 തീയതികളില്‍ പരിശീലനം നല്‍കും. വിദ്യാഭ്യാസവകുപ്പിന്റെ ഔദ്യോഗിക മാസികയായ വിദ്യാരംഗത്തിന്റെ മാനുവല്‍ പരിഷ്കരിക്കാനും യോഗം തീരുമാനിച്ചു.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom