Aug 30, 2013

NTS, NMMS. പരീക്ഷ നവംബര്‍ 16-ന്

വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക
സംസ്ഥാനതല നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയും (എന്‍.ടി.എസ്.) നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്.) പരീക്ഷയും നവംബര്‍ 16-ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി  സമര്‍പ്പിക്കേണ്ട അവസാനതീയതി ഒക്ടോബര്‍ അഞ്ച് വരെ നീട്ടി. 

സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോള്‍ ...

അഞ്ച്, എട്ട് ക്ലാസുകളില്‍ കുട്ടി ആര്‍ജിച്ച പഠനനേട്ടങ്ങളുടെ നിലനിര്‍ണയത്തിനായി ബെഞ്ച് മാര്‍ക്ക് പരീക്ഷ നടത്തണം. ഇത് ക്ലാസ് കയറ്റത്തിനായോ, കുട്ടികളെ തമ്മില്‍ വേര്‍തിരിക്കുന്നതിനായോ ഉള്ള പരീക്ഷയല്ല. കുറവുകള്‍ കണ്ടെത്തി ഓരോരുത്തര്‍ക്കും വേണ്ട പരിഹാരം നിര്‍ദേശിക്കുന്നതിനാണ്. 
      സംസ്ഥാനത്തെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ അലകുംപിടിയും മാറ്റുംവിധമുള്ള പരിഷ്‌കരണത്തിന് ശുപാര്‍ശ. അധ്യാപകര്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതും പുതിയ വിജ്ഞാനമേഖലകള്‍ പരിചയപ്പെടുത്തുന്നതുമാണ് പരിഷ്‌കരണ ശുപാര്‍ശകളില്‍ പ്രധാനം. അഞ്ച്, എട്ട് ക്ലാസുകളില്‍ അതുവരെ ആര്‍ജിച്ച പഠനനേട്ടങ്ങള്‍ വിലയിരുത്തുന്നതിന് ബെഞ്ച് മാര്‍ക്കിങ് പരീക്ഷ ഏര്‍പ്പെടുത്തും. നിരന്തരമൂല്യനിര്‍ണയ രീതിയിലും കാര്യമായ മാറ്റം പരിഷ്‌കരണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. 

Aug 27, 2013

Early Disbursement of 50% of Pay and Allowances


ഓണക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പകുതി ശമ്പളം മുന്‍കൂറായി നല്‍കും.ഇതുസംബന്ധിച്ച ഉത്തരവ് ധനമന്ത്രി കെ എം മാണി പുറത്തിറക്കി. GO(P)No 412/2013/Fin Dated 30/08/2013

Aug 22, 2013

2012 ICT Practical Exam

   23-8-2013 ന് TR5 റസീപ്റ്റുമായി എത്തി 2012 ICT പ്രാക്ടിക്കല്‍ പരീക്ഷയുടെ ചെലവ് സംഖ്യ (ചെക്ക്) കൈപ്പറ്റണമെന്ന് മലപ്പുറം ഡി.ഇ.ഓ. അറിയിക്കുന്നു. സ്കൂളുകളുടെ പേരും അവര്‍ക്ക് അനുവദിച്ച സംഖ്യയും ഇവിടെ ലഭ്യമാണ്.

Aug 20, 2013

നിങ്ങളുടെ ആധാര്‍ നമ്പര്‍ ഗ്യാസ് കണക്ഷനുമായി ബന്ധിപ്പിക്കാം

വേണ്ടകാര്യങ്ങള്‍ 
പാചകവാതക സബ്‌സിഡി ലഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര പാര്‍മെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ല രാജ്യസഭയില്‍ അറിയിച്ചു.
1. നിങ്ങളുടെ ഗ്യാസ് കണക്ഷന്‍ നമ്പര്‍
2. ഇ-മെയില്‍ ID / മൊബൈല്‍ നമ്പര്‍
3. ആധാര്‍ നമ്പര്‍
മേല്‍പ്പറഞ്ഞ വിവരങ്ങള്‍ പേജില്‍ രജിസ്ടര്‍ ചെയ്യുമ്പോള്‍ ഒരു പാസ്സ്‌വേര്‍ഡ്‌ നിങ്ങളുടെ മോബൈലിലേക്കോ ഇ-മെയിലിലേക്കോ വരും. അത് കണ്‍ഫര്‍മേഷന്‍ പേജില്‍ ടൈപ്പ് ചെയ്തു കൊടുക്കുക. സംഗതി ഒക്കെ..
രജിസ്റര്‍ ചെയ്യാനുള്ള ലിങ്ക് ഇവിടെ ക്ലിക് ചെയ്യുക.
ബാങ്കില്‍ നല്‍കേണ്ട ഫോം ആവശ്യമെങ്കില്‍ മാത്രം ഇവിടെ ക്ലിക് ചെയ്യുക.
ഗ്യാസ് സബ്‌സിഡി ബാങ്ക് അക്കൗണ്ട് വഴി ആധാര്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നവംബര്‍ 30 വരെ.

Aug 15, 2013

സ്വാതന്ത്ര്യം തന്നെ അമൃത്

ഏതൊരു ഇന്ത്യൻ പൗരന്റെയും സ്വകാര്യ അഹങ്കാരം ആണ് ന്യൂ ഡൽഹിയിലെ ഇന്ത്യ ഗേറ്റും അമർ ജവാൻ ജ്യോതിയും. ഇന്ത്യ ഗേറ്റ് ഒരു വലിയ കവാടമാണെന്ന് പലർക്കും അറിയാമെങ്കിലും, അതിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്.  1919 ൽ ഉത്തര-പശ്ചിമ അതിർത്തിയിൽ നടന്ന അഫ്ഘാൻ യുദ്ധത്തിൽ, പോരാടി മരിച്ച ഇന്ത്യൻ പട്ടാളത്തിലെ പതിമൂവായിരത്തി അഞ്ഞൂറ്റിപതിനാറ് (13516) വീരസേനാനികളുടെ പേരുകൾ ഈ കവാടത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.  വളരെ സൂക്ഷമതയോടെ നോക്കിയാല്‍ മാത്രം കാണാവുന്ന ഈ പേരുകള്‍, പക്ഷേ, ഗിഗ പിക്സല്‍ ഫോട്ടോഗ്രഫി എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്, പ്രശസ്ത ഫോട്ടോഗ്രാഫര്‍ ലീന്‍ തോബിയാസ് പകര്‍ത്തിയതിന്റെ ലിങ്ക് ആണ് താഴെ കൊടുത്തിരിക്കുന്നത്. സൂം ചെയ്‌താല്‍ എല്ലാ പേരുകളും വളരെ വ്യക്തമായി കാണാന്‍ സാധിക്കും. click here

ഈ സ്വാതന്ത്രദിനത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്തിനു വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച വീരജവന്മാര്‍ക്ക് വേണ്ടി ഇത് സമര്‍പ്പിക്കുന്നു. 

Aug 13, 2013

Onam Exam Time Table (First Terminal Examination 2013

 

12ന് വ്യാഴാഴ്ച രാവിലെ 8,9,10 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഒരേ സമയം പരീക്ഷ

    Onam Exam Time Table 2013 കണ്ടു. 4-9-13 നു തുടങ്ങുന്ന പരീക്ഷക്ക് പഠിക്കാന്‍ ലഭിച്ച അദ്ധ്യയന ദിനങ്ങള്‍ ചിലയിടങ്ങളില്‍ നന്നേ കുറവായിരുന്നു. സ്പെഷ്യല്‍ ക്ലാസിനു കണ്ടു വെച്ച ദിവസങ്ങള്‍ അധിക പ്രവര്‍ത്തി ദിനങ്ങളാവുകയും ചെയ്തു.
    എട്ടാം ക്ലാസ്സില്‍ മൂന്ന് അദ്ധ്യാപകര്‍ പഠിപ്പിക്കുന്ന ബേസിക് സയന്‍സ് രണ്ടു മണിക്കൂര്‍ കൊണ്ട് പരീക്ഷയെഴുതിപ്പിക്കുന്നത് കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരു പോലെ സുഖകരമല്ല. ബേസിക് സയന്‍സ് മൂന്ന് പരീക്ഷയായി തന്നെ നടത്തണം. ആഴ്ചയില്‍ ആറ് പിരിയഡ് പഠിക്കുന്ന കണക്ക്, ഇംഗ്ലീഷ്, സാമൂഹ്യ പാഠം, ബേസിക് സയന്‍സ് എന്നീ വിഷയങ്ങള്‍ക്ക് രണ്ടു മണിക്കൂര്‍ പരീക്ഷ നടക്കുമ്പോള്‍ ആഴ്ചയില്‍ മൂന്ന് പിരിയഡ് പഠിക്കുന്ന ഹിന്ദിക്കും, ആഴ്ചയില്‍ രണ്ട് പിരിയഡ് പഠിക്കുന്ന മലയാളം സെക്കന്റിനും രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയാണ്.കൂടാതെ 12ന് വ്യാഴാഴ്ച രാവിലെ 8,9,10 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഒരേ സമയം പരീക്ഷയുണ്ട്. ക്ലാസ്സിലിരിക്കാന്‍ പോലും സ്ഥലമില്ലാത്ത നമ്മുടെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഇങ്ങനെ പരീക്ഷ നടത്തണമെങ്കില്‍ ആഡിറ്റോറിയം വാടകക്കെടുക്കേണ്ടതായി വരും. ഈ അശാസ്ത്രീയതകള്‍ തിരുത്തേണ്ടതു തന്നെയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ അങ്ങനെയായിരുന്നല്ലോ എന്ന് മാത്രമായിരിക്കും മറുപടി പറയാനാകുക. കഴിഞ്ഞ കാല തെറ്റുകള്‍ തിരുത്താനറിയുന്നവരായിക്കണം നാം.

Aug 11, 2013

ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്കുള്ള തുടര്‍മൂല്യ നിര്‍ണയ പരിശീലനം

   തുടര്‍മൂല്യ നിര്‍ണയം: ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്കുള്ള പരിശീലനം മലപ്പുറം വിദ്യാഭ്യാസജില്ലയില്‍ ആഗസ്റ്റ് 13ന് ആരംഭിക്കുന്നു. പെരിന്തല്‍മണ്ണ, മങ്കട ഉപജില്ലകള്‍ മലപ്പുറം, മഞ്ചേരി ഉപജില്ലകള്‍ കൊണ്ടോട്ടി,കിഴിശ്ശേരി ഉപജില്ലകള്‍ ക്രമത്തില്‍ രണ്ട് ഉപജില്ലകള്‍ക്ക് ഒരു സെന്‍റര്‍ എന്ന ക്രമത്തിലാണ് പരിശീലനം. സ്കൂളിലെ സബ്ജക്ട് കൌണ്‍സില്‍ കണ്‍വീനര്‍ മാത്രം പങ്കെടുത്താല്‍ മതി. എന്നാല്‍ നാലിലധികം സ്റ്റാഫുണ്ടെങ്കില്‍ ഒരാള്‍ കൂടി പങ്കടുക്കണം. ഓരോ സബ്ജക്ടിന്‍റേയും സെന്‍ററുകളില്‍ മാറ്റമില്ല. കൂടുതല്‍ വിവരങ്ങള്‍ ഡിഇ ഓഫീസിലറിയാം.

Aug 2, 2013

സംഗീത കുലഗുരുവിനു പ്രണാമം

നാണക്കേട്

സംസ്ഥാനത്ത് മൂന്ന് ലക്ഷം 'കള്ള' കുട്ടികള്‍ ; 7000 'കള്ള' അധ്യാപകരും

  ഈ വാര്‍ത്തയിലെ വിഷയം അതീവ ഗൌരവമുള്ളതും സമൂഹത്തിന് നാണക്കേടുണ്ടാക്കുന്നതുമാണ്. ഇല്ലാത്ത കുട്ടിയെ പഠിപ്പിക്കുന്നു എന്നു പറഞ്ഞു സര്‍ക്കാറിനേയും പൊതുജനങ്ങളേയും വഞ്ചിച്ച് ശമ്പളം കൊള്ളയടിക്കുന്നത് സമൂഹത്തിന് നീതിയും നെറിയും പഠിപ്പിക്കേണ്ട അദ്ധ്യാപകരായിരുന്നു എന്ന് നാം തിരിച്ചറിയണം. ഈ വാര്‍ത്ത സത്യമാകാതിരിക്കട്ടേ എന്നായിരിക്കും ഏതൊരു ഒറിജിനല്‍ അദ്ധ്യാപകന്റെയും പ്രാര്‍ത്ഥന. ഒരു ഭാഗത്ത് ഇല്ലാത്ത കുട്ടിയെ പഠിപ്പിക്കുവാന്‍ ശമ്പളം നല്‍കുന്ന സര്‍ക്കാര്‍ മറുഭാഗത്ത് നാല്‍പതു പേര്‍ക്കിരിക്കാവുന്ന ഒരു ക്ലാസ്സു റൂമില്‍ അറുപതിലധികം ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ ഇരുന്ന് പഠിക്കേണ്ടി വരുന്ന ദുരവസ്ഥ കാണാതെ പോവുന്നു. ഈ കുട്ടികള്‍ക്ക് കൂടി കിട്ടേണ്ട ഭൌതികസാഹചര്യവും ഉച്ചക്കഞ്ഞിയുമൊക്കെയാണ് കള്ളക്കുട്ടികളുടെ പേരില്‍ തട്ടിയെടുക്കപ്പെടുന്നത് എന്നോര്‍ക്കുമ്പോഴാണ് ഇപ്പോള്‍ നടപടികള്‍ പ്രസക്തമാകുന്നത്. "എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് കൃത്രിമമായി അധ്യാപക തസ്തികകള്‍ അനുവദിപ്പിക്കുകയും അതില്‍ കോഴ വാങ്ങി നിയമനം നടത്തുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതേത്തുടര്‍ന്നാണ് തലയെണ്ണല്‍ നിര്‍ത്തുകയും ആധാര്‍ വഴി കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തത്. ഒന്നാംക്ലാസില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ വരുന്ന കുറവും പത്താംക്ലാസില്‍ നിന്ന് പോകുന്ന കുട്ടികളുടെ എണ്ണത്തിലെ അന്തരവും കണക്കാക്കിയാല്‍ തന്നെ മൂന്ന് ലക്ഷത്തില്‍പ്പരം അഡ്മിഷനുകള്‍ വ്യാജമായിരുന്നുവെന്ന് കാണാന്‍ കഴിയുമെന്ന് ഡി.പി.ഐ എ. ഷാജഹാന്‍ 'മാതൃഭൂമി'യോട് പറഞ്ഞു." മാതൃഭൂമി വാര്‍ത്ത കാണുക
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom