Jun 29, 2011

സ്കൂളുകളില്‍ മലയാളം ഒന്നാം ഭാഷയാക്കി ഉത്തരവായി

സംസ്ഥാനത്തെ സ്കൂളുകളില്‍ ഈ വര്‍ഷം തന്നെ മലയാളം ഒന്നാം ഭാഷയാക്കി ഉത്തരവായി. (സ.ഉ (എം.എസ്) നം. 148/11/പൊ.വി.വ, 27/06/2011) ഉത്തരവ് പ്രകാരം സംസ്ഥാനത്തെ സ്കൂളുകളില്‍ പത്താംക്ളാസ് വരെ മലയാളം ഒന്നാം ഭാഷയായിരിക്കും. കന്നടതമിഴ് മാതൃഭാഷയായുള്ള ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലുള്ള കുട്ടികള്‍ക്ക് അവരവരുടെ മാതൃഭാഷ ഒന്നാം ഭാഷയായി പഠിക്കാന്‍ നിലവിലുള്ള സംവിധാനം തുടരും. എന്നാല്‍ അവര്‍ രണ്ടാം ഭാഷയായി മലയാളം പഠിക്കണമെന്ന് ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഓറിയന്റല്‍ സ്കൂളുകളിലും ഈ സംവിധാനം തുടരും. രാവിലെ സ്കൂള്‍ തുടങ്ങുന്നതിനുമുമ്പോ ഉച്ചക്കുള്ള ഇടവേളസമയത്തോ സ്കൂള്‍ അടയ്ക്കുന്ന സമയം ദീര്‍ഘിപ്പിച്ചോ ഐ.ടി.യുടെ സമയം കുറയ്ക്കാതെ തന്നെ മലയാളം രണ്ടാം പേപ്പറിന്റെ വര്‍ദ്ധിപ്പിക്കുന്ന പരീയഡ് ക്രമീകരിക്കും. മലയാളത്തിനായി കണ്ടെത്തുന്ന ഇത്തരം അധിക പീരിയഡുകള്‍ തസ്തിക നിര്‍ണയത്തിന് കണക്കാക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom