Jun 30, 2011
തലയെണ്ണല്‍: അദ്ധ്യാപര്‍ക്ക് പീഡനം.
സാധാരണ സ്വന്തം സബ്ജില്ലയില്‍ ഒരു ക്ലസ്റ്ററില്‍പങ്കെടുത്താല് പോലും അദ്ധ്യാപകന് ദിവസത്തിന് 125 രൂപ മെസ്സ് അലവന്‍സ് നല്‍കുമ്പോള്‍ 50ഉം 60ഉം കിലോമീറ്റര്‍ യാത്ര ചെയ്തു ആട്ടും തുപ്പും സഹിച്ച് തലയെണ്ണുന്ന അദ്ധ്യാപകര്‍ക്ക് രണ്ട് മൂന്ന് ദിവസയാത്രക്ക് 150 രൂപ മാത്രം. സ്വന്തം ജില്ലയില്‍ നിന്ന് 50ഉം 60ഉം കിലോമീറ്റര്‍ അകലെയുള്ള സ്കൂളിലാണ് ഹെഡ്മാസ്റ്റര്‍മാരടക്കമുള്ള അദ്ധ്യാപര്‍ക്ക് തലയെണ്ണുന്ന ഡ്യൂട്ടി ലഭിക്കാറുള്ളത്. ഇത് അപമാനിക്കലാണെന്ന് അദ്ധ്യാപര്‍ പറയുന്നു. Remuneration is the mark of respect എന്ന് മറക്കാതിരിക്കാം. തലയെണ്ണുന്നതിന് മുന്പ് ട്രെയിങ് ക്ലാസ്സ്, ഓര്‍ഡര്‍ കൈപ്പറ്റല്‍, തലയെണ്ണല്‍, വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കല്‍ . ഇവക്കൊക്കെ സ്ത്രീ ജീവനക്കാരടക്കമുള്ളവര്‍ പാതിരാത്രി വരെ പണിയെടുക്കണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കുന്നു.
Jun 29, 2011
House Building Advance-Online registration
House Building Advance-Online registration from 01/07/2011 to 02/08/2011
The online registration for House Building Advance begins from 01/07/2011 and ends on 02/08/2011.For details download Circular No.38/2011/Fin Dated 27/06/2011.
സ്കൂളുകളില്‍ മലയാളം ഒന്നാം ഭാഷയാക്കി ഉത്തരവായി
സംസ്ഥാനത്തെ സ്കൂളുകളില്‍ ഈ വര്‍ഷം തന്നെ മലയാളം ഒന്നാം ഭാഷയാക്കി ഉത്തരവായി. (സ.ഉ (എം.എസ്) നം. 148/11/പൊ.വി.വ, 27/06/2011) ഉത്തരവ് പ്രകാരം സംസ്ഥാനത്തെ സ്കൂളുകളില്‍ പത്താംക്ളാസ് വരെ മലയാളം ഒന്നാം ഭാഷയായിരിക്കും. കന്നട, തമിഴ് മാതൃഭാഷയായുള്ള ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലുള്ള കുട്ടികള്‍ക്ക് അവരവരുടെ മാതൃഭാഷ ഒന്നാം ഭാഷയായി പഠിക്കാന്‍ നിലവിലുള്ള സംവിധാനം തുടരും. എന്നാല്‍ അവര്‍ രണ്ടാം ഭാഷയായി മലയാളം പഠിക്കണമെന്ന് ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഓറിയന്റല്‍ സ്കൂളുകളിലും ഈ സംവിധാനം തുടരും. രാവിലെ സ്കൂള്‍ തുടങ്ങുന്നതിനുമുമ്പോ ഉച്ചക്കുള്ള ഇടവേളസമയത്തോ സ്കൂള്‍ അടയ്ക്കുന്ന സമയം ദീര്‍ഘിപ്പിച്ചോ ഐ.ടി.യുടെ സമയം കുറയ്ക്കാതെ തന്നെ മലയാളം രണ്ടാം പേപ്പറിന്റെ വര്‍ദ്ധിപ്പിക്കുന്ന പരീയഡ് ക്രമീകരിക്കും. മലയാളത്തിനായി കണ്ടെത്തുന്ന ഇത്തരം അധിക പീരിയഡുകള്‍ തസ്തിക നിര്‍ണയത്തിന് കണക്കാക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Jun 28, 2011
ബി.എസ്.എന്‍.എല്‍. പ്രീ പെയ്ഡ് കണക്ഷന് ഇനി 'വാലിഡിറ്റി റീചാര്‍ജ്' വേണ്ട.
ബി.എസ്.എന്‍.എല്ലിന്റെ പ്രീപെയ്ഡ് മൊബൈല്‍ കണക്ഷനുകളുടെ കാലാവധി നീട്ടാനുള്ള 'വാലിഡിറ്റി റീ ചാര്‍ജ്' ഒഴിവാക്കി. പകരം സീ-ടോപ്പ് അപ്പ് വഴിയോ കൂപ്പണുകള്‍ ഉപയോഗിച്ചോ ചാര്‍ജ് ചെയ്യുമ്പോള്‍ സംസാരമൂല്യത്തോടൊപ്പം ദീര്‍ഘിപ്പിക്കുന്ന സൗകര്യം നിലവില്‍വന്നു.
Bifurcate Edn.districts in Malappuram: Edn minister
സംസ്ഥാനത്ത് ഏറ്റവുമധികം സ്‌കൂളുകളും അധ്യാപകരും വിദ്യാര്‍ഥികളുമുള്ള മലപ്പുറം ജില്ലയില്‍ പുതിയ വിദ്യാഭ്യാസ ജില്ലകള്‍ രൂപവത്കരിക്കുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു.
Jun 27, 2011
Banning Special/ Festival fees from pupils up to std VIII : DPI
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്പെഷല്‍ ഫീസും കലോത്സവ ഫണ്ടും പിരിക്കുന്നത് തടഞ്ഞു കൊണ്ടുള്ള സര്‍ക്കുലറും സര്‍ക്കാര്‍ ഉത്തരവും ഡൗണ്‍ലോഡ് ചെയ്യുക.
Jun 25, 2011
raised the price of diesel by Rs.3 a litre, cooking gas by Rs.50
Over a month after petrol prices were hiked, the government Friday raised the price of diesel by Rs.3 a litre, cooking gas by Rs.50 a cylinder and kerosene by Rs.2 a litre. Petroleum Minister S. Jaipal Reddy described it as 'a minimal increase'. The hike works out to 7.9 percent for diesel, 14.4 percent for LPG and the highest - 22 percent - in the case of kerosene.
Jun 23, 2011
Jun 22, 2011
Jun 16, 2011
Jun 15, 2011
SSLC Revaluation Results Published
മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷാ ഉത്തരക്കടലാസുകളുടെ പുന:മൂല്യനിര്‍ണയത്തിന്റെ ഫലം (രണ്ടാംഘട്ടം) http://keralapareekshabhavan.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുന:മൂല്യനിര്‍ണയ പ്രകാരം ഉയര്‍ന്ന ഗ്രേഡ് ലഭ്യമായവരുടെ പുതുക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട സ്കൂളുകളിലേക്ക് അയച്ചുകൊടുക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Jun 13, 2011
Transfer,Promotion and Posting of Officers in the Cadre of ADPI,Joint DPI,DDE and DEOs
Vinod babu, DDE calicut to Tvm,
Vijayanunni to tirur
mohandas to wandoor
hamida begum to Malappuram
Plus One Allotment phase 2
ഏകജാലക രീതിയിലുള്ള പ്ളസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്ട്മെന്റ് ലിസ്റ് പ്രസിദ്ധീകരിച്ചതായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. രണ്ടാം ലിസ്റില്‍ അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 13, 14 തീയതികളിലായി അതത് സ്കൂളുകളില്‍ പ്രവേശനം നേടണം. അലോട്ട്മെന്റ് വിവരങ്ങള്‍ plz click here
Jun 12, 2011
RTE should cover higher secondary education: Sibal
Human Resource Development Minister Kapil Sibal Tuesday suggested that the Right to Education (RTE) be extended to the higher secondary level, which will provide more avenues for children emerging from elementary education.He was addressing the inaugural session of the 58th meeting of the Central Advisory Board of Education (CABE).Sibal said: 'The RTE should be extended up to higher secondary level as it will ensure bringing down drop-out rates and would provide value to children through the educational process.'The RTE law makes it mandatory for governments to provide free and compulsory education to all children of the age of six to 14 years in neighbourhood school till the completion of elementary education.Sibal also stated that the critical challenges the nation faces are to develop, recognise and enhance skills in youth to be productive members of society and the economy.The minister also asked the state governments to reduce the number of colleges affiliated to universities, so that universities could become centres of learning.
Vigilance enquiry declared on SSA
സര്‍വ ശിക്ഷാ അഭിയാനിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സാമ്പത്തിക ഏര്‍പ്പാടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്തരവിട്ടു.432 കോടി രൂപയാണ് പ്രതിവര്‍ഷം കേന്ദ്രത്തില്‍ നിന്ന് എസ്.എസ്.എ.യ്ക്ക് ലഭിക്കുന്നത്. അധ്യാപക പരിശീലനം, പാഠപുസ്തക അച്ചടി, കുട്ടികളുടെ കണക്കെടുപ്പ്, മറ്റ് പഠന സാമഗ്രികളുടെ വിതരണം, സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം തുടങ്ങിയവയാണ് എസ്.എസ്.എ. നടത്തിവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍. വിദ്യാഭ്യാസ വകുപ്പിന്റെ ഗുണമേന്മാ പരിശോധനാ സമിതിയില്‍ എസ്.എസ്.എ. ഫണ്ടിന്റെ ചെലവഴിക്കല്‍ വിവാദം സൃഷ്ടിച്ചിരുന്നു. അധ്യാപക പരിശീലനത്തിന് 10 കോടി രൂപയാണ് ചെലവിട്ടത്. ഒരധ്യാപകന് 200 രൂപയാണ് പരിശീലനദിവസം നല്‍കേണ്ടതെങ്കിലും 125 രൂപയാണ് അധികൃതര്‍ നല്‍കിയത്.പുസ്തകങ്ങളുടെ അച്ചടിയുമായി ബന്ധപ്പെട്ടും ആരോപണം ഉയര്‍ന്നിരുന്നു. പ്രവര്‍ത്തനമില്ലാത്ത സ്ഥാപനങ്ങള്‍ക്ക് അച്ചടിയുടെ പേരില്‍ വന്‍തുക നല്‍കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. കേന്ദ്ര സഹായ പദ്ധതിയായ എസ്.എസ്.എ.യില്‍ സാമ്പത്തിക തിരിമറിയുണ്ടെന്ന് നേരത്തേ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. എസ്.എസ്.എ. തുടങ്ങിയിട്ട് പത്തുവര്‍ഷമായി.
Jun 9, 2011
Artist Maqbool Fida Husain dies in London
വിഖ്യാത ചിത്രകാരന്‍ എം.എഫ്.ഹുസൈന്‍(95) അന്തരിച്ചു. ലണ്ടനിലെ റോയല്‍ ബ്രാംപ്ടണ്‍ ആസ്പത്രിയില്‍ പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് 2006 മുതല്‍ അദ്ദേഹം സ്വയം പ്രഖ്യാപിത പ്രവാസ ജീവിതം നയിച്ചുവരുകയായിരുന്നു. ഇന്ത്യയുടെ പിക്കാസോ എന്നാണ് ഫോര്‍ബ്‌സ് മാസിക അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഹിന്ദു ദേവതയെ നഗ്‌നരാക്കി ചിത്രീകരിച്ചുവെന്ന വിവാദം രാജ്യത്ത് എം.എഫ്.ഹുസൈനെതിരെ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഖത്തര്‍ അദ്ദേഹത്തിന് പൗരത്വം നല്‍കി.
Jun 8, 2011
5% seats reserved 4 ministerial staff
പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിശ്ചിത ഭാഷാദ്ധ്യാപക യോഗ്യതയും അഞ്ചുവര്‍ഷമെങ്കിലും സര്‍വ്വീസുമുള്ള ക്ളാര്‍ക്ക്, ടൈപ്പിസ്റ്, അറ്റന്‍ഡര്‍, പ്യൂണ്‍ വിഭാഗം ജീവനക്കാരെ തസ്തികമാറ്റം വഴി പി.എസ്.സി മുഖേന എല്‍.പി./യു.പി. ഭാഷാദ്ധ്യാപക തസ്തികയില്‍ നിയമിക്കുന്നതിന് അഞ്ച് ശതമാനം നീക്കിവച്ച് ഉത്തരവായി. ഭാഷാദ്ധ്യാപക തസ്തികയുടെ മാത്രം ആകെ ഒഴിവുകളുടെ അഞ്ച് ശതമാനം നിയമനമാണ് ഇങ്ങനെ തസ്തികമാറ്റം വഴി നടത്തുക.
Appointment of Clerk/Typist/Attender/Peon staff in LP/UP Language Teacher Post- Orders issued
Appointment of Clerk/Typist/Attender/Peon staff in LP/UP Language Teacher Post- Orders issued
Xncph\´]pcw: tIm«bw, Be¸pg PnÃIÄ IW¡pIÄ \ÂIm¯Xn\m kvIqÄ hnZymÀYnIfpsS Xesb®Â kw_Ôn¨ ]qÀW hnhcw XbmdmbnÃ. cWvSp PnÃIfn Ah[nbmbXn\memWp Ip«nIfpsS Xesb®Â kw_Ôn¨p ]qÀW hnhcw e`yamImXncp¶sX¶p s]mXphnZym`ymk UbdÎÀ F.]n.Fw. apl½Zv l\ojv Adnbn¨p. Be¸pg, tIm«bw PnÃIfnse IW¡pIÄ e`yambtijw am{Xta Ip«nIfpsS F®w kw_Ôn¨p ]qÀWcq]amIq.
Jun 5, 2011
Plus One First allotment. പ്ളസ് വണ്‍ : ഒന്നാം അലോട്ട്മെന്റ് ലിസ്റ് പ്രസിദ്ധീകരിച്ചു. ജൂണ്‍ എട്ടിന് മുമ്പ് പ്രവേശനം നേടണം
പ്ളസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ് പ്രസിദ്ധീകരിച്ചതായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. ആദ്യലിസ്റ് പ്രകാരമുള്ള വിദ്യാര്‍ത്ഥി പ്രവേശനം ആറ്, ഏഴ്, എട്ട് തീയതികളിലായി നടക്കും. അലോട്ട്മെന്റ് വിവരങ്ങള്‍www.hscap.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളെല്ലാം നിര്‍ബന്ധമായി അലോട്ട് ചെയ്ത സ്കൂളില്‍ ജൂണ്‍ എട്ടിന് വൈകുന്നേരം അഞ്ചിന് മുമ്പ് പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ടതില്ല. താത്കാലികപ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിലാണ് നല്‍കേണ്ടത്. ആദ്യ അലോട്ട്മെന്റില്‍ ഇടം നേടാത്തവര്‍ അടുത്ത അലോട്ട്മെന്റുകള്‍ക്കായി കാത്തിരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികളെല്ലാം നിശ്ചിത സമയത്തിനുള്ളില്‍ സ്കൂളുകളില്‍ പ്രവേശനത്തിന് ഹാജരാകണമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. ഇക്കൊല്ലം ഏകജാലകരീതിയിലൂടെ പ്ളസ് വണ്‍ പ്രവേശനത്തിന് ആദ്യ ഘട്ടത്തില്‍ ആകെ 4,19,652 വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയിരുന്നു. സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പഠനത്തിന് ആകെ ലഭ്യമായ മൂന്നര ലക്ഷത്തോളം സീറ്റുകളില്‍ സര്‍ക്കാര്‍ സ്കൂളുകളിലും എയിഡഡ് സ്കൂളുകളിലുമുള്ള 2,20,533 മെരിറ്റ് സീറ്റുകളിലേക്ക് മാത്രമാണ് ഏകജാലകരീതിയിലൂടെ പ്രവേശനം നടത്തുന്നത്. ബാക്കിയുള്ള സീറ്റുകള്‍ എഡിഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്/കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളും അണ്‍ എയിഡഡ് സ്കൂളുകളിലെ സീറ്റുകളുമാണ്. അപേക്ഷകരില്ലാത്ത പട്ടികജാതി/വര്‍ഗ സംവരണസീറ്റുകളിലേക്ക് ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്ത ഇതേ വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്ന് പുതുതായി അപേക്ഷകള്‍ ക്ഷണിക്കും. പ്രവേശനത്തിന്റെ ആദ്യഘട്ടം ജൂണ്‍ 22ന് പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ അലോട്ട്മെന്റോടുകൂടി അവസാനിക്കും. അതിനുശേഷം സപ്ളിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകള്‍ സ്വീകരിക്കും. ഇക്കൊല്ലം പ്ളസ് വണ്‍ പ്രവേശനത്തിനപേക്ഷിച്ച Differently Abled (Blind, deaf, Physicallly handicapped, Mental and brain diseases) വിഭാഗത്തിലുള്ള എല്ലാ അപേക്ഷകര്‍ക്കും അവര്‍ ആവശ്യപ്പെട്ട ആദ്യ ഓപ്ഷനില്‍ തന്നെ അലോട്ട്മെന്റ് നല്‍കിയിട്ടുണ്ട്. ഇതിനായി ആവശ്യമുള്ള സ്കൂളുകളില്‍ അധികസീറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. സ്പോര്‍ട്സ് ക്വാട്ടയിലെ പ്രവേശനം ജൂണ്‍ 10ന് വൈകുന്നേരം അഞ്ചിന് പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥിവിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യേണ്ടതാണെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. ഇക്കൊല്ലം സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കീം പ്രകാരം പത്താം തരം പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ ഏഴ് വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
Jun 4, 2011
വിക്ടേഴ്സില്‍ ചക്കക്കാര്യം ഡോക്യുമെന്ററി
ചക്കയുടെയും പ്ളാവിന്റെയും പ്രാധാന്യത്തേയും ഗുണഗണങ്ങളേയും പ്രതിപാദിക്കുന്ന ചക്കക്കാര്യം ഡോക്യുമെന്ററി ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് രാവിലെ 11.30 നും രാത്രി 8 നും സംപ്രേഷണം ചെയ്യും. പ്ളാവിന്റെ ചരിത്രം പൌരാണിക ബന്ധങ്ങള്‍ ശാസ്ത്രീയ പ്രസക്തി തുടങ്ങിയ കാര്യങ്ങളാണ് ഡോക്യുമെന്ററിയില്‍. ഭക്ഷ്യക്ഷാമം നേരിടുന്നതിന് യൂണിവേഴ്സല്‍ ഫ്രൂട്ടായ ചക്ക എങ്ങനെ പ്രസക്തമാകുന്നുവെന്നും, പ്ളാവ് അന്തരീക്ഷ മലിനീകരണത്തോടും ആഗോളതാപനത്തോടും എങ്ങനെ പ്രതികരിക്കുന്നുവെന്നും ഡോക്യുമെന്ററി വിശകലനം ചെയ്യും. ഐ.ടി @ സ്കൂള്‍ - വിക്ടേഴ്സ് നിര്‍മ്മിച്ച ഡോക്യുമെന്ററിയുടെ സംവിധാനം ആര്‍.പി.ചന്ദ്രനാണ് നിര്‍വഹിച്ചിരിക്കുന്നത്.
Jun 3, 2011
പ്ളസ് വണ്‍ ഏകജാലകം : സി.ബി.എസ്.ഇ/ഐ.സി.എസ്.ഇക്കാര്‍ക്ക്അപേക്ഷിക്കാം
ഈ വര്‍ഷം സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ സ്കീമില്‍ പത്താം ക്ളാസ് ജയിച്ചവര്‍ക്ക് ഏകജാലക രീതിയില്‍ പ്ളസ്വണ്‍ പ്രവേശനത്തിന് ജൂണ്‍ നാല് മുതല്‍ അപേക്ഷിക്കാം. അപേക്ഷ ഏഴ് വരെ സ്കൂളുകളില്‍ സ്വീകരിക്കും. അപേക്ഷാഫോറം ലഭ്യമാകുന്ന സ്കൂളുകളുടെ വിവരം www.hscap.kerala.gov.inവെബ്സൈറ്റിലുണ്ടെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. ഒന്നാം അലോട്ട്മെന്റിന് ശേഷമുണ്ടാകുന്ന ഒഴിവുകളിലേക്ക് ഇവരെ പരിഗണിക്കും.
6th working day strength on June 7
2011 - 12 അദ്ധ്യയന വര്‍ഷത്തെ ഹാജര്‍ പട്ടിക പ്രകാരമുള്ള കുട്ടികളുടെ കണക്കെടുപ്പ് ജൂണ്‍ ഏഴിന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. അന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് അതത് സ്കൂള്‍ ഹെഡ്മാസ്റര്‍ എ.ഇ.ഒ/ഡി.ഇ.ഒ. ആഫീസുകളില്‍ കുട്ടികളുടെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
Subscribe to:
Posts (Atom)