Nov 22, 2016

ഐ.ടി പരീക്ഷാ - പാച് ഫയല്‍ ഡൌണ്‍ലോഡ്

     IT Exam നടത്തിക്കഴിഞ്ഞ് export ചെയ്യുമ്പോള്‍ ചില കമ്പ്യൂട്ടറുകളില്‍ ചില register നമ്പറുകളുടെ mark enter ചെയ്തിട്ടില്ലെന്ന് message വരുന്നു എന്ന പരാതി പരിഹരിക്കുന്നു. ഇത് mark enter ചെയ്യാത്തത് കൊണ്ടല്ല.ഇത്തരം കമ്പ്യൂട്ടറുകളില്‍ നിന്നും export ചെയ്യുന്നതിനു മുമ്പ് ഈ പാച്ഫയല്‍ കൂടി ഇന്സ്റ്റാള്‍ചെയ്യുക. 

Nov 20, 2016

ഹൈടെക് സ്കൂള്‍ പദ്ധതിയും സ്കൂള്‍വിക്കിയും

   കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ ആധുനികവത്കരണം നടത്തുന്നതിന്റെ ഭാഗമായി നാല് അസംബ്ലി നിയോജകമണ്ഡലങ്ങളിലെ 8 മുതല്‍ 12 വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ എല്ലാ ക്ലാസുകളും ഹൈടെക് ആക്കുന്നതിനുള്ള പൈലറ്റ് പദ്ധതി നടപ്പിലാക്കുകയാണ്. ഹൈടെക് സ്കൂള്‍ പദ്ധതി മറ്റ് 136 അസംബ്ലി നിയോജകമണ്ഡലങ്ങളിലും നടപ്പിലാക്കുന്നതിന് ഓരോ സ്കൂളിന്റേയും ഐ.സി.ടി ആവശ്യകത നിര്‍ണ്ണയിക്കുന്നതിനുള്ള സര്‍വ്വേയും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ ഐ.ടി@സ്കൂള്‍ പ്രോജക്ടിനെ ചുമതലപ്പെടുത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഇതനുസരിച്ച് വിവരശേഖരണത്തിനായി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളിലെ ഹയര്‍സെക്കന്ററി സ്കൂള്‍ ഐ.ടി.കോ–ഓര്‍ഡിനേറ്റര്‍മാര്‍., ഹൈസ്കൂളുകളിലെ സ്കൂള്‍ ഐ.ടി.കോ–ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ക്ക് ഓണ്‍ലൈനായി വിവരശേഖരണ സംവിധാനത്തില്‍ പ്രത്യേക പരിശീലനവും സ്കൂള്‍ വിക്കിയില്‍ പ്രത്യേക പരിശീലനവും നല്‍കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. പരിശീലനം സംബന്ധിച്ച ക്രമീകരണം താഴെ ചേര്‍ക്കുന്നു. ആയതുപ്രകാരം എസ്.ഐ.ടി.സി/ എച്ച്.ഐ.ടി.സി.മാര്‍ www.survey.itschool.gov.in/ എന്ന വെബ്സൈറ്റില്‍ ലഭ്യമായ പ്രഫോര്‍മ സഹിതം പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്. 
സ്കൂള്‍ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിലേക്കായി 
  • 1 ചരിത്രം
  • 2 ഭൗതികസൗകര്യങ്ങള്‍
  • 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
  • 4 മാനേജ്മെന്റ്
  • 5 മുന്‍ സാരഥികള്‍
  • 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
  • 7 വഴികാട്ടി/മേപ്
  • 8 ..................
  • ലാപ്ടോപ് കൊണ്ടുവരേണ്ടതാണ്.   
തുടങ്ങി വിവിധ ശീര്‍ഷകങ്ങളില്‍ മലയാളത്തില്‍ കുറിപ്പുകള്‍ അതതു സ്കൂള്‍ തലത്തില്‍ തയ്യാറാക്കി വരേണ്ടതാണ്.

Malappuram science fair, IT fair, ss fair, WE Fair, all results click here 
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom