Mar 7, 2016

എസ്.എസ്.എല്‍ സി പരീക്ഷ - ഇന്‍വിജിലേറ്റര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

   എസ്.എസ്.എല്‍ സി പരീക്ഷ മാര്‍ച്ച് ഒമ്പതിന് തുടങ്ങുകയോണല്ലോ..പരീക്ഷാ ഡ്യൂട്ടിക്ക് ഇന്‍വിജിലേറ്ററായി നിയോഗിക്കപ്പെട്ട അധ്യാപകര്‍ക്കുള്ള ചില നിര്‍ദ്ദേശങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. പുതുതായി  നിയോഗിക്കപ്പെട്ട് അധ്യാപകര്‍ക്ക് ഇത് പ്രയോജനപ്പെടും.. 
ഇന്‍വിജിലേറ്റര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
1.പരീക്ഷാ ദിവസം രാവിലെ 11 മണിക്ക് തന്നെ പരീക്ഷാ കേന്ദ്രത്തില്‍ റിപോര്‍ട്ട് ചെയ്യുക.ഇന്‍വിജിലേറ്റര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുക.ചീഫ്‌സുപ്രണ്ട് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കുക.
2.പരീക്ഷാഡ്യൂട്ടി രേഖപ്പെടുത്തിയ രജിസ്റ്ററില്‍ ഒപ്പിട്ട് റൂമിലേക്കുള്ള സാമഗ്രികള്‍ ശേഖരിക്കുക.
3.മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നിട്ടുണ്ടെങ്കില്‍  സ്വിച്ച് ഓഫ് ചെയ്ത് ചീഫ്‌സുപ്രണ്ട് /ഡെപ്യൂട്ടി ചീഫ്‌സുപ്രണ്ടിന് ഏല്‍പിക്കുക.
Exam Timings 
1.30 PM - First Bell (Long Bell) 1.45 PM - Second Bell (2 strokes) ,2 PM -Third Bell (long bell - for writing exam), 3.30/4.30 ന് Long Bell(To finish Exam),പരീക്ഷ തീരുന്നതിന് 5 മിനിട്ട് മുമ്പ് Warning Bell .(1.45PM to 2.00PM Cool off time)
4)1.30മണിക്ക് തന്നെ  പരീക്ഷാ ഹാളില്‍ പ്രവേശിക്കുക. കുട്ടികള്‍ മൊബൈല്‍ ഫോണ്‍ , കാല്‍ക്കുലേറ്റര്‍ , കടലാസ് തുണ്ടുകള്‍, നോട്ട്ബുക്ക് ,റൈട്ടിംഗ് ബോര്‍ഡ്  തുടങ്ങിയവ  കൊണ്ടുവന്നിട്ടുണ്ടെങ്കില്‍ ഹാളിന് പുറത്ത് വെയ്ക്കാന്‍ ആവശ്യപ്പെടുക.
5.എല്ലാ കുട്ടികള്‍ ഹാള്‍ ടിക്കറ്റ് കൊണ്ടുവന്നിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.
6.കുട്ടികള്‍ക്ക് മെയിന്‍ ഷീറ്റ് നല്‍കി പൂരിപ്പിക്കാന്‍ സൂചിപ്പിക്കുക.കുട്ടികള്‍ എഴുതിയ രജിസ്റ്റര്‍ നമ്പരുകള്‍ ഹാള്‍ടിക്കറ്റുമായി ഒത്തുനോക്കി ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം നമ്പരിന് നേരെയുള്ള കോളത്തില്‍  ഇന്‍വിജിലേറ്റര്‍ ഒപ്പിടണം.Attendance sheet ല്‍ കുട്ടികളെ ഒപ്പ് വാങ്ങുകയും വേണം.Cool off time ആരംഭിക്കുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതാണ്.
7.Cool off Time ആരംഭിക്കുന്നതിന് 10 മിനിട്ട് മുമ്പ് ചീഫ്‌സുപ്രണ്ട് /ഡെപ്യൂട്ടി ചീഫ്‌സുപ്രണ്ട് പരീക്ഷാ ചോദ്യപേപര്‍  അടങ്ങിയ പായ്‌ക്കറ്റുകള്‍ ക്രമപ്രകാരം അതത് റൂമുകളില്‍ എത്തിക്കും.ഇന്‍വിജിലേറ്റര്‍മാര്‍ ആ പായ്‌ക്കറ്റുകള്‍ പരിശോധിച്ച് നേരത്തെ തുറന്നിട്ടില്ലാ എന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലാ എന്നും പരീക്ഷാര്‍ഥികളെ ബോധ്യപ്പെടുത്തിയതിന് ശേഷം പായ്‌ക്കറ്റുകള്‍  തുറന്ന് ചോദ്യപേപര്‍ വിതരണം ചെയ്യേണ്ടതാണ്.ഇക്കാര്യം പായ്‌ക്കറ്റുകളില്‍ രേഖപ്പെടുത്തി (This packet is received in good condition and opened by me in the presence of candidates)ഇന്‍വിജിലേറ്റര്‍ കൂടാതെ ഏതെങ്കിലും രണ്ടു പരീക്ഷാര്‍ഥികള്‍ കൂടി സാക്ഷ്യപ്പെടുത്തേണ്ടതുമാണ്.
8.പരീക്ഷാ ഹാളില്‍ ഇന്‍വിജിലേറ്റര്‍ Question paper packet പൊട്ടിച്ച ഉടന്‍ തന്നെ പായ്‌ക്കറ്റിനുള്ളിലെ എല്ലാ ചോദ്യപേപറുകളും അന്നത്തെ ദിവസത്തെ വിഷയം തന്നെയാണെന്ന് കോഡ് നമ്പര്‍ പരിശോധിച്ച് ഉറപ്പാക്കിയതിന് ശേഷം മാത്രമേ കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ പാടുള്ളു.
9.PCN, Candidature Cancelled, Attendance Recouped, Betterment (RAC) എന്നീ വിഭാഗത്തില്‍പ്പെട്ട പരീക്ഷാര്‍ഥികള്‍ക്കും പുതിയ സിലബസ് പ്രകാരമുള്ള, സ്കൂള്‍ ഗോയിങ്ങ് കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന ചോദ്യപേപറുകളാണ് വിതരണം ചെയ്യേണ്ടത്.എന്നാല്‍ 2011 മാര്‍ച്ച് വരെ ആദ്യമായി പരീക്ഷയെഴുതിയ പ്രൈവറ്റ്  വിദ്യാര്‍ഥികള്‍(PCO)എന്നീ വിഭാഗങ്ങള്‍ക്ക് പഴയ സിലബസ് പ്രകാരമുള്ള , ഇളം നീല നിറത്തിലുള്ള ചോദ്യപേപറുകളാണ് വിതരണം ചെയ്യേണ്ടത്.
10.Extra Time അനുവദിച്ച കുട്ടികള്‍ മറ്റ് കുട്ടികളിരിക്കുന്ന റൂമുകളില്‍ അവരോടൊപ്പമാണ് പരീക്ഷ എഴുതേണ്ടത്. ഇവര്‍ക്ക് ആ റൂമിലെ ഇന്‍വിജിലേറ്റര്‍ നിയമാനുസൃതമായ അധിക സമയം ഉറപ്പാക്കണം.
11.ക്ലാസ് മുറിയില്‍ വിതരണത്തിന്നു ശേഷവും ചോദ്യപേപറുകള്‍  അവശേഷിക്കുകയാണെങ്കില്‍ ഇന്‍വിജിലേറ്റര്‍ പരീക്ഷാ ഹാളില്‍വച്ച് ഉടന്‍ തന്നെ അവയെ പായ്‌ക്കറ്റിലാക്കി Cello Tape ഉപയോഗിച്ച ഒട്ടിച്ച് സീല്‍ ചെയ്ത് 2.30 ന് ചീഫ്‌സുപ്രണ്ടിന് കൈമാറേണ്ടതാണ്.
12.യാതൊരു കാരണവശാലും ഒരു പരീക്ഷാര്‍ഥിയേയും പരീക്ഷ എഴുതാന്‍ തുടങ്ങി അര മണിക്കൂറിന് ശേഷം ഹാളില്‍ പ്രവേശിക്കുന്നതിനോ പരീക്ഷാ സമയം കഴിയുന്നതിന് മുമ്പ് ഹാള്‍ വിട്ട് പോകുന്നതിനോ അനുവദിക്കാന്‍ പാടില്ല.
13.അഡിഷണല്‍ ഷീറ്റിലും പരീക്ഷാര്‍ഥികള്‍ രജിസ്റ്റര്‍ നമ്പര്‍ എഴുതണം.ഇന്‍വിജിലേറ്റര്‍ ഓരോ അഡിഷണല്‍ ഷീറ്റിലും ഒപ്പ് രേഖപ്പെടുത്തുമ്പോള്‍ ഈ കാര്യവും ഉറപ്പ് വരുത്തണം.
14.ചോദ്യപേപര്‍ വായിച്ചു മനസ്സിലാക്കുന്നതിനാണ് 15 മിനിട്ട് Cool off Time അനുവദിച്ചിട്ടുള്ളത്. ഈ സമയത്ത് പരീക്ഷ എഴുതുന്നത് അനുവദിക്കാന്‍ പാടില്ല.
15.കുട്ടികള്‍ അവരവര്‍ക്കു ലഭിക്കുന്ന ചോദ്യകടലാസില്‍ ഒന്നാമത്തെ പേജില്‍ വലത്‌വശത്ത് മുകളിലായി അവരുടെ രജിസ്റ്റര്‍ നമ്പര്‍ എഴുതി ഒപ്പ് ഇടേണ്ടതാണ്.
16.പരീക്ഷാ ഹാളില്‍ പരീക്ഷാര്‍ഥികള്‍ക്ക് വെള്ള വിതരണം ചെയ്യാന്‍ പാടില്ല.ആവശ്യമെങ്കില്‍ ലേബലില്ലാത്ത കുപ്പികളില്‍ വെള്ളം കൊണ്ടുവരാവുന്നതാണ്.
17.ഓരോ വിദ്യാര്‍ഥിക്കും അഡീഷണല്‍ ഷീറ്റ് ആവശ്യമുള്ള അവസരത്തില്‍ അത് അവരുടെ ഇരിപ്പിടത്തില്‍ ഇന്‍വിജിലേറ്റര്‍ എത്തിക്കണം. ഒരു കാരണവശാലും കുട്ടിയെ ഇന്‍വിജിലേറ്ററുടെ സമീപത്തേക്ക് വിളിച്ച് ഷീറ്റുകള്‍ നല്‍കരുത്.
18.പരീക്ഷാര്‍ഥികള്‍ക്ക് നല്‍കുന്ന അഡിഷണല്‍ ഷീറ്റുകളുടെ എണ്ണം കുട്ടികളുടെ Attendance വാങ്ങിയ ഷീറ്റില്‍ തന്നെ യഥാസമയത്ത്  രേഖപ്പെടുത്തണം.പരീക്ഷ കഴിഞ്ഞാലുടന്‍ കുട്ടികള്‍ക്ക് നല്‍കിയ മൊത്തം  അഡിഷണല്‍ ഷീറ്റുകളുടെ എണ്ണം കണക്കാകി അതില്‍ എഴുതി ഒപ്പിടേണ്ടതുണ്ട്.
19.പരീക്ഷ എഴുതി കഴിയുമ്പോള്‍ കുട്ടികള്‍ മെയിന്‍ഷീറ്റ് കൂടാതെയുള്ള അഡിഷണല്‍ ഷീറ്റുകളുടെ എണ്ണം മെയിന്‍ ഷീറ്റില്‍ യഥാ സ്ഥാനത്ത് എഴുതിട്ടുണ്ട്  എന്ന് ഇന്‍വിജിലേറ്റര്‍ ഉറപ്പ് വരുത്തണം.
20.സോഷ്യല്‍ സയന്‍സ് പരീക്ഷാ ദിവസം Map ഷീറ്റിനെ അവസാനത്തെ ഷീറ്റിന്റെ ഉള്ളില്‍ വരത്തക്ക രീതിയില്‍ വച്ച് കെട്ടാന്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം.
21.ഒരു മഷി മാറ്റി മറ്റൊരു മഷിയില്‍ എഴുതേണ്ട സാഹചര്യത്തില്‍ അത് ഇന്‍വിജിലേറെ അറിയിക്കാനും ഇന്‍വിജിലേറ്റരുടെ ഒപ്പു് വാങ്ങാനും കുട്ടികള്‍ക്ക് നിര്‍ദ്ദേശിക്കണം.
22.എല്ലാ ഉത്തര കടലാസ്സിലും Chief Supdtന്റെ  മോനോഗ്രാം പതിഞ്ഞിട്ടുണ്ട് എന്ന് ഇന്‍വിജിലേറ്റര്‍ ഉറപ്പ് വരുത്തണം.മോനോഗ്രാം പതിയാത്ത ഉത്തര കടലാസ്സുകള്‍ കുട്ടികള്‍ക്ക് നല്‍കരുത്.
23.സ്ക്രൈബിനെ അനുവദിച്ച വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ അതത് റൂമിലെ പേപ്പറുകളോടൊപ്പം ഉള്‍പ്പെടുത്തണം.
24.പരീക്ഷയ്ക്ക് ശേഷം ഉത്തരക്കടലാസുകള്‍ രജിസ്റ്റര്‍ നമ്പരുകളുടെ ആരോഹണക്രമത്തില്‍ ശേഖരിച്ച് അവസാനപേജിലെ അവസാനവരിക്ക് തൊട്ട് താഴെ മോണോഗ്രാം പതിച്ച് ചീഫ്‌സുപ്രണ്ട് /ഡെപ്യൂട്ടി ചീഫ്‌സുപ്രണ്ടിന് ഏല്‍പിക്കുക.
courtesy: http://www.shenischool.in/ 

2 comments:

Anonymous said...
This comment has been removed by a blog administrator.
Unknown said...

Software training videos in Hindi
Autocad, Bootstrap ,Html And Css ,Php Mysql,jquery,angularjs,wordpress,WordPress Plugin Development,Codeigniter Tutorial,CodeIgniter Project Tutorial,zoomla,Drupal 7,java,Java Swing - Complete tutorials,c sharp dotnet,ASP.NET MVC,asp dotnet.in,meganto,c,c++,PSD to HTML5,blogger.
http://goo.gl/2oUoCt

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom