Mar 24, 2016

എസ്എസ്എല്‍സി പരീക്ഷ 2016

കുട്ടികളെ വട്ടംകറക്കാതെ ഉന്നതവിദ്യാഭ്യാസത്തിന്റെ പടിചവിട്ടാനുള്ള ആത്മവിശ്വാസം നല്‍കി എസ്എസ്എല്‍സി പരീക്ഷകള്‍ക്കു സമാപനം. പഴയ സ്കീമിലെ ഐടി തിയറി പരീക്ഷ 28ന് നടക്കാനുണ്ട്. അതിനാല്‍ തിങ്കളാഴ്ച നടക്കുന്ന ഐടി പരീക്ഷയോടുകൂടിയേ എസ്എസ്എല്‍സി പരീക്ഷ പൂര്‍ത്തിയാകൂ. 29ന് അവസാനിക്കുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷയോടെ സംസ്ഥാന സിലബസിലെ സ്കൂള്‍ വാര്‍ഷിക പരീക്ഷകള്‍ക്ക് സമാപനമാകും. 
ഒന്‍പതു ദിവസങ്ങളിലായി നടന്ന എസ്എസ്എല്‍സി പരീക്ഷകളില്‍ ഗണിതശാസ്ത്രം ഒഴിച്ച് എട്ടെണ്ണവും ലളിതമായിരുന്നുവെന്നാണ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും വിലയിരുത്തല്‍. മാര്‍ച്ച് ഒന്‍പതിന് മലയാളം പരീക്ഷയോടെയായിരുന്നു എസ്എസ്എല്‍സി പരീക്ഷയുടെ തുടക്കം. മലയാളം ഒന്നും രണ്ടും പേപ്പറും മൂന്നാംഭാഷ ഹിന്ദി, ഊര്‍ജതന്ത്രവും, രസതന്ത്രവും, ജീവശാസ്ത്രവും പരീക്ഷകള്‍ ഉച്ചയ്ക്ക് 1.45 മുതല്‍ 3.30 വരെയായിരുന്നു. രണ്ടാം ഭാഷ ഇംഗ്ളീഷ്, ഗണിതശാസ്ത്രം, സോഷ്യല്‍ സയന്‍സും പരീക്ഷകളുടെ സമയം 1.45 മുതല്‍ 4.30 വരെയായിരുന്നു.

വളരെ ലളിതവും സാമാന്യ നിലവാരത്തിലുമുള്ളതായിരുന്നു മലയാളം ഒന്നാം പേപ്പര്‍. ആവര്‍ത്തന ചോദ്യങ്ങളായിരുന്നു മലയാളം പരീക്ഷയുടെ പ്രത്യേകത. എം. മുകുന്ദന്റെ ആര്‍ട്ട് അറ്റാക്ക് എന്ന കഥയിലെ പ്രധാന കഥാപാത്രങ്ങളായ രവിഭൂഷന്റെയും ശിവരാമന്റെയും കാഴ്ചപ്പാടുകള്‍ താരതമ്യം ചെയ്യാനുള്ള ചോദ്യം എല്ലാവര്‍ഷത്തേയും പോലെ ഇത്തവണയും ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഭൂരിപക്ഷം കുട്ടികള്‍ക്കും ഏറ്റവും എളുപ്പത്തില്‍ മാര്‍ക്ക് നേടാന്‍ ഈ ചോദ്യം സഹായിച്ചിട്ടുണ്ട്. ഇതു പോലെ മുണ്ടശേരി മാഷിന്റെ സാഹിത്യത്തിലെ സ്ത്രീ എന്ന പാഠഭാഗത്തിലെ പത്താം ചോദ്യവും എല്ലാ വര്‍ഷവും ചോദിക്കുന്ന ചോദ്യമായിരുന്നെന്ന് അധ്യാപകര്‍ വിലയിരുത്തി. 
മോഡല്‍ പരീക്ഷയിലെയും ആവര്‍ത്തന ചോദ്യങ്ങളും മലയാളം കുട്ടികളെ വിഷമിപ്പിച്ചില്ലെന്ന് അധ്യാപകര്‍. ഇതുപോലെ രണ്ടാം ദിനത്തിലെ മലയാളം രണ്ടാം പേപ്പറും വിദ്യാര്‍ഥികള്‍ക്ക് വളരെ എളുപ്പമായിരുന്നുവെന്നാണ് വിദ്യാര്‍ഥി- അധ്യാപക സാക്ഷ്യം. മൂന്നാം ദിനത്തിലെ ഇംഗ്ളീഷ് പരീക്ഷ കുട്ടികളുടെ സര്‍ഗവാസനയുടെയും ഭാഷാപഠനത്തിന്റെ നിരവാരത്തെയും സഹായിക്കുകയും അതുപോലെ പരീക്ഷിക്കലുമായിരുന്നു. 
മലയാളത്തെ പോലെ ആവര്‍ത്തന ചോദ്യങ്ങള്‍ കുട്ടികള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അവരെയെല്ലാം ഒട്ടും നിരാശപ്പെടുത്താതെ പരീക്ഷ കടന്നു പോയി. പത്രവാര്‍ത്തകള്‍ തിരിച്ചറിയാനുള്ള 25 മുതല്‍ 29 വരെയുള്ള ചോദ്യങ്ങള്‍ ഭാഷാപഠനത്തിനപ്പുറം കുട്ടികളുടെ വൈജ്ഞാനിക ബുദ്ധിയെ പരീക്ഷിക്കുന്നതായിരുന്നു. പഴയ ഫോര്‍മാറ്റില്‍ നിന്നു മാറി നിരവധി പരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയെങ്കിലും അവയൊന്നും വിദ്യാര്‍ഥികള്‍ക്ക് പ്രയാസകരമായില്ലെന്ന് അധ്യാപകര്‍ പറഞ്ഞു.
ഹിന്ദി പരീക്ഷ നിലവിലുള്ള പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയിട്ടുള്ള അവസാനത്തേതായിരുന്നു. പത്താംക്ളാസിലെ കുട്ടികളുടെ രാഷ്ട്രഭാഷാ ബോധവും നൈപുണ്യവും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നതരത്തിലുള്ള ചോദ്യങ്ങളായിരുന്നു അധികവും. 
എസ്എസ്എല്‍സി പരീക്ഷയിലെ കടുപ്പമേറിയ പരീക്ഷ ഏതെന്നു ചോദിച്ചാല്‍ കുട്ടികള്‍ക്ക് ഒരു ഉത്തരമേയുണ്ടായിരുന്നുള്ളു. അത് അഞ്ചാം ദിനം നടന്ന ഗണിതശാസ്ത്രം പരീക്ഷയായിരുന്നു. തൊട്ടടുത്ത ദവസങ്ങളില്‍ നടന്ന ഊര്‍ജതന്ത്രവും, ഹിസ്ററിയും സിവിക്സും ജ്യോഗ്രഫിയും ഇക്കണോമിക്സും അടങ്ങുന്ന സോഷ്യല്‍ സയന്‍സും, രസതന്ത്രവും കുട്ടികള്‍ക്കു മികച്ച മാര്‍ക്ക് നേടാന്‍ സാധിക്കുന്ന തരത്തിലുള്ളവയായിരുന്നു. 
അവസാന ദിവസമായ ഇന്നലെ നടന്ന ജീവശാസ്ത്രം പരീക്ഷയും കുട്ടികള്‍ക്ക് എളുപ്പമായിരുന്നുവെന്നാണ് അധ്യാപകരും വിദ്യാര്‍ഥികളും വിലയിരുത്തിയത്.

3 comments:

SRI SHARADAMBA HSS SHENI, KASARAGOD said...

DEAR RAZAK SIR
PLEASE SEND HINDI ANSWER KEY FOR STD VIII
shreeshaedneer@gmail.com
www.shenischool.in

Anonymous said...

please send 9 maths answer key urgently

arun said...

Please send 9th maths answer key urgently

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom